അക്ഷയ് കുമാറിനെ വിവാഹം കഴിക്കുമെന്ന് ജോത്സ്യന്‍! ആരാ അയാള്‍ എന്ന് ട്വിങ്കിള്‍ ഖന്ന

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു രാജേഷ് ഖന്ന. നടി ഡിംപിള്‍ കപാഡിയയുടേയും രാജേഷ് ഖന്നയുടേയും മകളാണ് മുന്‍ നടിയായ ട്വിങ്കില്‍ ഖന്ന. എന്നാല്‍ അഭിനയത്തിലേക്ക് കടന്നപ്പോള്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല. ഇതോടെ ട്വിങ്കില്‍ അഭിനയം തന്നെ നിര്‍ത്തുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലും എഴുത്തിലും ട്വിങ്കിള്‍ സ്വന്തമായൊരു ഇടം നേടുകയായിരുന്നു. സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. ബോളിവുഡിലെ ജനപ്രീയ താരദമ്പതികളാണ് ട്വിങ്കിളും അക്ഷയ് കുമാറും.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വരനെക്കുറിച്ചും ഒരു ജോത്സ്യന്‍ നടത്തിയ പ്രവചനത്തെക്കുറിച്ച് ട്വിങ്കിള്‍ ഖന്ന മനസ് തുറന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലില്‍ ജാക്കി ഷ്രോഫുമായുള്ള അഭിമുഖം കഴിഞ്ഞ ദിവസം ട്വിങ്കിള്‍ ഖന്ന പങ്കുവച്ചിരുന്നു. ഇതിലായിരുന്നു ട്വിങ്കിള്‍ തന്റെ അനുഭവം പങ്കുവച്ചത്. ജാക്കിയുടെ പിതാവ് ജോത്സ്യനായിരുന്നു. അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും പിന്നീട് ശരിയായിട്ടുണ്ടെന്നായിരുന്നു ജാക്കിയുടെ വാദം. ഈ സമയത്താണ് തന്റെ താന്‍ ജോത്സ്യത്തില്‍ വിശ്വസിക്കാറില്ലെന്നും തന്റെ അച്ഛന്‍, രാജേഷ് ഖന്ന, വലിയ വിശ്വാസിയായിരുന്നുവെന്നാണ് ട്വിങ്കിള്‍ പറഞ്ഞത്.

Twinkle Khanna

''ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ട് മുട്ടുന്നതിന് മുമ്പ് ഒരു ജോത്സ്യന്‍ അച്ഛനോട് പറഞ്ഞത് അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അക്ഷയ് കുമാറിനെ വിവാഹം കഴിക്കുമെന്നായിരുന്നു അയാള്‍ പറഞ്ഞത്. പക്ഷെ അത് കേട്ടപ്പോള്‍ അതാരാ എന്നായിരുന്നു എന്റെ പ്രതികരണം. അയാള്‍ മുഴുവന്‍ പേരും പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് വിശ്വാസിക്കാനാകുന്നുണ്ടോ? ആരാ അത്? എനിക്കയാളെ അറിയുക പോലുമില്ലെന്നായിരുന്നു എന്റെ പ്രതികരണം'' എന്നായിരുന്നു ട്വിങ്കിള്‍ പറഞ്ഞത്. പിന്നെ ഞാന്‍ അക്ഷയ് കുമാറിനെ തന്നെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ജോത്സ്യനേയും കൂട്ടി അച്ഛന്‍ ചായ കുടിക്കാന്‍ വന്നു. അയാളോട് ഞാന്‍ എന്റെ ബിസിനസ് ഒക്കെ എങ്ങനെ പോകുമെന്ന് ചോദിച്ചു. നീയൊരു എഴുത്തുകാരിയാകുമെന്നായിരുന്നു അയാളുടെ മറുപടി. ഞാന്‍ 20 വര്‍ഷമായി ഒന്നും എഴുതിയിരുന്നില്ല. നിങ്ങള്‍ വെറുതെ എന്നെ കളിയാക്കല്ലേ എന്റെ ബിസിനസിനെക്കുറിച്ച് പറയൂവെന്ന് ഞാന്‍ പറഞ്ഞു. എഴുത്തുകാരിയൊന്നും ആകാന്‍ പോണില്ലെന്നും പറഞ്ഞു. പക്ഷെ ഇപ്പോള്‍ നോക്കൂ എന്നും ട്വിങ്കിള്‍ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അതേസമയം ഭാവി അറിഞ്ഞിരിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്നാണ് ട്വിങ്കില്‍ അഭിപ്രായപ്പെടുന്നത്. അതേ അഭിപ്രായം തന്നെയായിരുന്നു ജാക്കി ഷ്രോഫിനുമുണ്ടായിരുന്നത്. താന്‍ ഒരിക്കലും അച്ഛനോട് പ്രവചനം ചോദിച്ചോ മറ്റോ പോയിട്ടില്ലെന്നാണ് ജാക്കി പറയുന്നത്. എന്നാല്‍ തന്റെ അച്ഛനാണ് താനൊരു നടനാകുമെന്ന് പ്രവചിച്ചതെന്ന് ജാക്കി പറയുന്നു. അതേസമയം തന്റെ സഹോദരന്റെ മരണത്തെക്കുറിച്ചുള്ള അച്ഛന്റെ പ്രവചനവും ജാക്കി ഷ്രോഫ് വെളിപ്പെടുത്തുന്നുണ്ട്. അന്നേ ദിവസം പുറത്ത് പോകാന്‍ ഇറങ്ങുമ്പോള്‍ സഹോദരനോട് ഇന്നത്തെ ദിവസം തീരേയ ശരിയല്ലെന്നും പുറത്ത് പോകരുതെന്നും പറഞ്ഞിരുന്നു അച്ഛന്‍ എന്നാണ് ജാക്കി പറയുന്നത്. പക്ഷെ സഹോദരന്‍ പുറത്ത് പോയി. വെളളത്തില്‍ മുങ്ങി ചാകാന്‍ പോയൊരാളെ രക്ഷിക്കാന്‍ ശ്രമിക്കവെയായിരുന്നു സഹോദരന്‍ മരിക്കുന്നതെന്നും മരിക്കുമ്പോള്‍ തന്റെ സഹോദരന് 17 വയസായിരുന്നുവെന്നും തനിക്ക് 10 വയസ് ആയിരുന്നുവെന്നും ജാക്കി ഷ്രോഫ് ഓര്‍ക്കുന്നു.

Read more about: twinkle khanna akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X