പുരുഷൻ ഇല്ലെങ്കിലും സ്ത്രീ എന്നും ശക്തയാണ്; ട്വിങ്കിളിന്റെ ആ തിരിച്ചറിവിനു പിന്നിൽ അമ്മയായ ഡിമ്പിൾ തന്നെ
അഭിനേത്രി എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന ചുരുങ്ങി കാലം മാത്രമായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. ആദ്യ സിനിമകൾ മുതൽ ബോളിവുഡിന്റെ ഹിറ്റ് ലിസ്റ്റ് നായികമാരിൽ ട്വിങ്കിൾ ഖന്നയുടെ പേരും ഇടം പിടിച്ചിരുന്നു. എന്നാൽ 2001ൽ അക്ഷയ് കുമാറുമായി വിവാഹംത്തിനു ശേഷം ട്വിങ്കിൾ അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിന്നു. എന്നാൽ എഴുത്തിലും സിനിമാ നിർമ്മാണ മേഖലയിലും താരം സജിവമായി പ്രവർത്തിക്കുന്നുണ്ട്.
ബോളിവുഡിന്റെ സൂപ്പർസ്റ്റാർ ആയിരുന്ന രാജേഷ് ഖന്നയുടെയും അഭിനേത്രി ഡിമ്പിൾ കപാടിയയുടേയും മൂത്ത മകളാണ് ട്വിങ്കിൾ ഖന്ന. ബർസാത്ത് എന്ന ചിത്രത്തിലൂടെ 1995ലാണ് ട്വിങ്കിൾ സിനിമയിലെത്തുന്നത്. സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് പിതാവ് രാജേഷ് ഖന്നയുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും ഡിമ്പിൾ കപാടിയയും രാജേഷ് ഖന്നയും വേർപിരിഞ്ഞിരുന്നു. എങ്കിലും ട്വിങ്കിൾ പിതാവിനെ കാണാറുണ്ടായിരുന്നു.

1973ൽ ആദ്യ സിനിമയിൽ അഭിനയിച്ച് അതിന്റെ റിലീസിനു മുന്നേ സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയെ 16 വയസുകാരിയായ ഡിമ്പിൾ കപാടിയ വിവാഹം ചെയ്തു. തുടർന്നു അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. എന്നാൽ 1982ൽ ഇരുവരും വേർപിരിഞ്ഞു. പൈജാമാസ് ആർ ഫോർഗിവിംഗ് എന്ന തന്റെ നോവൽ ലോഞ്ച് ചെയ്തപ്പോൾ ട്വിങ്കിൾ ഖന്ന സുഹൃത്തായ കരൺ ജോഹറിനോട് മാതാപിതാക്കൾ വേർപിരിഞ്ഞതിന് ശേഷമുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞു.
മാത്രമല്ല വേർപിരിയലിനു ശേഷം അമ്മയായ ഡിമ്പിൾ കപാടിയ ജീവിതത്തെ എത്ര മനോഹരമായിട്ടാണ് അനുഭവിച്ചതെന്നും ട്വിങ്കിൾ ഓർത്തെടുത്തു. സ്ത്രീകൾ എപ്പോഴും എങ്ങനെയാണ് അവരുടെ ഇടം കണ്ടെത്തുന്നതെന്നും അവരുടെ ജീവിതത്തെ എങ്ങനെയാണ് അർത്ഥവത്താക്കി മാറ്റുന്നതെന്നും കണ്ടു പഠിക്കേണ്ട ഒന്നാണ്. ഡിവോഴ്സിനു ശേഷം ഞാനും അമ്മയും സഹോദരിയും മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. അവിടെ ഞങ്ങൾ എല്ലാവർക്കും കൂടെ ഒരു റൂമായിരുന്നു.
അമ്മയും ആന്റി സിമ്പിൾ കപാടിയയും കിടക്കയിലും ഞാനും സഹോദരി റിങ്കി ഖന്നയും തറയിൽ ഒരു കിടക്ക വിരിച്ചുമാണ് കിടന്നിരുന്നത്. എന്നും രാവിലെ 5 മണിക്ക് അമ്മ എണീക്കും, എന്നിട്ട് വർക്ക് ഔട്ട് ചെയ്യും. ശേഷം ജോലിക്ക് പോവും. ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ഏകദേശം 9 മണിയാവും. എന്നാൽ അപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയാണ് അമ്മ വന്നിരുന്നത്. എനിക്കപ്പോഴാണ് മനസിലായത് സ്ത്രീകൾക്ക് ഒരിക്കലും റെസ്റ്റ് ഉണ്ടാവില്ല. അവർ എപ്പോഴും ജോലി ചെയ്തു കൊണ്ടേയിരിക്കും.

പുരുഷൻമാർ ആരും മോശമാണെന്ന് പറയുന്നില്ല. പുരുഷൻ എപ്പോഴും ഒരു മധുര പലഹാരം പോലെയാണ്. എന്നാൽ അവർ ഒരിക്കലും ജീവിതത്തിൽ സുപ്രധാന ഘടകമല്ല. അതായത് പുരുഷൻ ഇല്ലെങ്കിലും സ്ത്രീ എന്നും ശക്തയാണ്. ട്വിങ്കൾ ഖന്ന പറഞ്ഞു. വളരെ പക്വതയോടെയുള്ള സംസാരമാണ് ട്വിങ്കൾ ഖന്നക്കുള്ളത്. ട്വിങ്കിളിന്റെ പക്വതയെ കുറിച്ച് മുൻപൊരിക്കൽ അമ്മ ഡിമ്പിൾ കപാടിയയും പറഞ്ഞിരുന്നു.
മക്കളിൽ ട്വിങ്കിൾ ഖന്ന കുറച്ചധികം പക്വതയുള്ള ആളാണ്. അത് വളരെ പ്രകടമായി മനസിലാവും. അവൾക്ക് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് ഞാൻ ദാമ്പത്യം അവസാനിപ്പിക്കുന്നത്. എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നത് അവളായിരുന്നു. എന്റെ മാനസികാവസ്ഥ അവൾക്ക് മാത്രമായിരുന്നു അറിയുമായിരുന്നത്. ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവൾ ശരിക്കും എന്റെ നല്ലൊരു സുഹൃത്തായിരുന്നു. മാത്രമല്ല ഒരു മോൺസ്റ്റർ അമ്മയും കൂടെയാണ് ട്വിങ്കിൾ.


Click it and Unblock the Notifications











