'പ്രിയങ്ക ചോപ്ര അക്ഷയെ പ്രണയത്തിലാക്കുമോയെന്ന് ട്വിങ്കിൾ ഭയന്നു, തകർന്നത് എൻ്റെ സിനിമ'; സംവിധായകൻ

ബോളിവുഡിലെ വലിയ ചര്‍ച്ചയായി മാറിയ സിനിമയായിരുന്നു ബര്‍സാത്ത്. അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്നും അക്ഷയ് പിന്മാറുകയായിരുന്നു.

തുടര്‍ന്ന് ബോബി ഡിയോളായിരുന്നു ചിത്രത്തിലെ നായകനായത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ സുനില്‍ ദര്‍ശന്‍. അവസാന നിമിഷമാണ് ചിത്രത്തില്‍ നിന്നും അക്ഷയ് കുമാര്‍ പിന്മാറുന്നത്.

അദ്ദേഹത്തിന്റെ തന്നെ നിര്‍മ്മാണത്തിലുള്ള സിനിമയായിരുന്നു. എന്നാല്‍ ഭാര്യ ട്വിങ്കിള്‍ ഖന്ന പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെ എതിര്‍ത്തതോടെയാണ് അക്ഷയ് പിന്മാറിയതെന്നാണ് സുനില്‍ പറയുന്നത്. പിന്നീടാണ് അദ്ദേഹം ബോബി ഡിയോളിനെ നായകനാക്കി സിനിമ ചെയ്യുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന്‍ പറയുന്നത് താരങ്ങള്‍ തങ്ങളുടെ വ്യക്തിജീവിതവും ജോലിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ്.

ട്വിങ്കിള്‍ ഖന്നയെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും അതിനെ ഇത്ര ഗൗരവ്വത്തോടെ സമീപിക്കേണ്ടിയിരുന്നില്ലെന്നും ദര്‍ശന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്...

പ്രിയങ്ക ചോപ്ര അക്ഷയെ പ്രണയത്തിലാക്കുമോയെന്ന് ട്വിങ്കിൾ ഭയന്നു

''അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും നല്ല ജോഡിയാണ്. വ്യ്ക്തിത്വത്തില്‍ സാമ്യതയുള്ളവരാണ് ഇരുവരും. അവര്‍ക്കിടയില്‍ മനോഹരമായൊരു കെമിസ്ട്രിയുണ്ടായിരുന്നു. ഒരു പാട്ട് ഒരുമിച്ച് ചിത്രീകരിച്ചിരുന്നു. മനോഹരമായിരുന്നു ആ പാട്ട്. പിന്നെ പ്രിയങ്ക ഒരു വേള്‍ഡ് ടൂറിന് പോയി."

"തിരികെ വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവര്‍ക്കിടയില്‍ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല'' എന്നാണ് ദര്‍ശന്‍ പറയുന്നത്. പിന്നാലെ അക്ഷയ് കുമാര്‍ തന്നോട് കാണാന്‍ ചെല്ലാന്‍ പറഞ്ഞുവെന്നും തുടര്‍ന്ന് തന്റെ ഡേറ്റില്‍ പ്രശ്‌നമുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ദര്‍ശന്‍ പറയുന്നു.

തകർന്നത് എൻ്റെ സിനിമ

''അപ്പോഴേക്കും അവനും ഭാര്യയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് മനസിലായിരുന്നു. അവള്‍ക്ക് പ്രിയങ്കയുമായി പ്രശ്‌നമുണ്ടെന്ന് എന്നോട് ആളുകള്‍ പറഞ്ഞിരുന്നു. ഈ ജോലിയ്ക്ക് ഇതിന്റേതായ വെല്ലുവിളികളുണ്ട്. ഒരാളുടെ ജിവീത ശൈലിയും മറ്റും വിഷയമാകും. മാധ്യമങ്ങളത് ഊതി പെരുപ്പിക്കുന്നതോടെ ഒരു ഫിലിം മേക്കര്‍ക്ക് ഒരുപാട് സഹിക്കേണ്ടി വരും'' എന്നാണ് ദര്‍ശന്‍ പറയുന്നത്.

''ക്രിയാത്മകതയ്ക്ക് മുന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കടന്നു വരരുത്. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ ആകുമ്പോള്‍ അവരിത് നേരത്തേ കണ്ടിട്ടുള്ളതാണ്. എന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയാം. എനിക്ക് തോന്നുന്നത് ഭാര്യയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ്. അവരുമൊരു നടിയായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ ഇവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇതൊന്നും കാര്യമാക്കിയെടുക്കരുതെന്ന് അവര്‍ മനസിലാക്കണം'' എന്നും ദര്‍ശന്‍ പറയുന്നു.

സൗഹൃദവും സിനിമയോടുണ്ടായിരുന്ന ഉത്തരവാദിത്തവും

സിനിമയില്‍ നിന്നും നടന്മാര്‍ പിന്മാറുന്നത് സാധാരണയാണെങ്കിലും അക്ഷയ് കുമാര്‍ പിന്മാറുമെന്ന് താന്‍ കരുതിയില്ലെന്നാണ് ദര്‍ശന്‍ പറയുന്നത്. തങ്ങള്‍ക്കിടയിലെ സൗഹൃദവും സിനിമയോടുണ്ടായിരുന്ന ഉത്തരവാദിത്തവുമായിരുന്നു അതിന് കാരണം.

അതേസമയം പ്രിയങ്ക ചോപ്ര ഒരിക്കല്‍ പോലും തന്നോട് പരാതിപ്പെട്ടിട്ടില്ലെന്നാണ് ദര്‍ശന്‍ പറയുന്നത്. തന്റെ അടുത്ത സിനിമ ചെയ്യാന്‍ അക്ഷയ് കുമാര്‍ തയ്യാറായിയെന്നും ദര്‍ശന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷെ അതോടെ ദര്‍ശനും അക്ഷയും തമ്മിലുള്ള ബന്ധം അവസാനിക്കുകയായിരുന്നു.

പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരാനിരിക്കുകയാണ്

അക്ഷയ് കുമാര്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി തുടരുമ്പോള്‍ പ്രിയങ്ക ഇന്ന് ഹോളിവുഡ് താരമാണ്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര.

ഈയ്യടുത്തായിരുന്നു പ്രിയങ്ക ചോപ്ര അമ്മയായത്. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജീ ലേ സര എന്ന റോഡ് മൂവിയിലൂടെ പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരാനിരിക്കുകയാണ്.

കരിയറിലെ മോശം സമയം

ആലിയ ഭട്ടും കത്രീന കൈഫും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സംവിധാനം. അതേസമയം കരിയറില്‍ മോശം സമയത്തിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ സിനിമകളൊക്കെ തുടര്‍ പരാജയങ്ങളായിരുന്നു.

രാം സേതുവായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം കനത്ത പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. തമിഴ് ചിത്രം സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കിലാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X