For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം തകര്‍ന്നു! വിജയും രശ്മികയും പിരിഞ്ഞു; ഞെട്ടിച്ച് വെളിപ്പെടുത്തല്‍

  |

  ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ് കരണ്‍ ജോഹര്‍. നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള കരണ്‍ ജോഹര്‍ ഒരുപാട് താരങ്ങളുടെ കരിയറിന്റേയും കാരണക്കാരനാണ്. ആലിയ ഭട്ടും വരുണ്‍ ധവാനുമടക്കം നിരവധി താരപുത്രന്മാരേയും പുത്രിമാരേയും ലോഞ്ച് ചെയ്തത് കരണ്‍ ആണ്. ഇതിന്റെ പേരില്‍ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന വിളിപ്പേരും കരണിന് കിട്ടിയിട്ടുണ്ട്.

  Also Read: ആദ്യ ഭാര്യയുമായി വിവാഹമോചനമെന്ന് കേട്ടപ്പോള്‍ അവള്‍ വിളിച്ചു; ഏഴ് വര്‍ഷത്തെ പിണക്കത്തെ കുറിച്ച് ആമിര്‍ ഖാന്‍

  സിനിമ പോലെ തന്നെ ടെലിവിഷനിലും അവതാരകന്‍ എന്ന നിലയിലുമൊക്കെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് കരണ്‍ ജോഹര്‍. കരണ്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണിനെ പോലെ തന്നെ ഒരേസമയം വിമര്‍ശിക്കപ്പെടുകയും എന്നാല്‍ ജനപ്രീതിയുള്ളതുമായ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഷോയുടെ ഭാഗമാവുക എന്നത് തന്നെ ബോളിവുഡിലെ മുന്‍നിരയുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്.

  കോഫി വിത്ത് കരണില്‍ അതിഥികളെ തിരഞ്ഞെടുക്കുന്നതിലും അതിഥികളോടുളള കരണിന്റെ സമീപനവുമൊക്കെ ചര്‍ച്ചയായി മാറാറുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തായിരുന്നു കരണ്‍ ജോഹര്‍ കോഫി വിത്ത് കരണുമായെത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ സീസണ്‍ 7 മായാണ് കരണ്‍ ജോഹര്‍ മടങ്ങിയെത്തിയത്. മുന്‍ സീസണുകളിലേത് പോലെ തന്നെ ഏഴാം സീസണും ചര്‍ച്ചയായി മാറിയിരുന്നു.

  Also Read: ആ കുട്ടിക്ക് അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് സങ്കടം; കമന്റുകൾ പേടിപ്പിക്കുന്നു: അനുമോൾ

  ഇപ്പോഴിതാ കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ഫിനാലെ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഈ സീസണിലെ അവസാന എപ്പിസോഡില്‍ കരണിനൊപ്പം ചേര്‍ന്നത് സോഷ്യല്‍ മീഡിയ താരങ്ങളും കൊമേഡിയന്‍സുമൊക്കെയായിരുന്നു. ഈ സീസണിലെ മറക്കാനാകാത്ത നിമിഷങ്ങളിലൂടേയും കരണിനെ തന്നെ ട്രോളിയുമൊക്കെയാണ് ഫിനാലെ എപ്പിസോഡ് കടന്നു പോകുന്നത്.


  ഫിനാലെയില്‍ രസകരമായ പല തുറന്നു പറച്ചിലുകളും കരണ്‍ ജോഹര്‍ നടത്തുന്നുണ്ട്. ഈയ്യടുത്ത് നടന്ന താര വിവാഹവമായ വിക്കി കൗശല്‍-കത്രീന കൈഫ് വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതില്‍ സങ്കടമുണ്ടെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. കോഫി വിത്ത് കരണ്‍ ആയിരുന്നു വിക്കി-കൗശല്‍ പ്രണയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. എന്നിട്ടും ക്ഷണിക്കപ്പെട്ടില്ല. പലരും താന്‍ ക്ഷണിക്കപ്പെട്ടില്ലെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും തനിക്ക് നാണക്കേട് തോന്നിയെന്നുമാണ് കരണ്‍ സ്വയം ട്രോളിക്കൊണ്ട് പറയുന്നുണ്ട്.

  Also Read: 'ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ, എന്റെ ശക്തി അമ്മയായിരുന്നു'; നടൻ യദു കൃഷ്ണൻ

  ഇതോടെ വിക്കി കല്യാണത്തിന് അനുരാഗ് കശ്യപിന് പോലും വിൡച്ചിരുന്നില്ലെന്നും അത്രമാത്രം സ്വകാര്യമായ ചടങ്ങായിരുന്നുവെന്ന് കൊമേഡിയന്‍ തന്‍മയ് ഭട്ട് കരണിന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ഓര്‍ത്താണ് താന്‍ ആശ്വാസം കണ്ടെത്തിയതെന്നാണ് കരണ്‍ പറയുന്നത്. പിന്നാലെ നിഹാരികയോടായി കരണ്‍ ജോഹര്‍ പ്രഭാസ് സിംഗിള്‍ ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ തനിക്ക് 25 വയസ് മാത്രമേയുള്ളൂവെന്നും തന്റെ അമ്മ ആ വിവാഹത്തിന് സമ്മതിക്കില്ലെന്നും നിഹാരിക പറയുന്നുണ്ട്. ഇതോടെ വിജയ് ദേവരക്കൊണ്ട സിംഗിള്‍ ആണെന്ന് കരണ്‍ പറയുന്നുണ്ട്.

  വിജയ് ദേവരക്കൊണ്ട സിംഗിളാണെന്ന കരണിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ വിജയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പലപ്പോഴായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കരണ്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്നതോടെ ഇവര്‍ പിരിഞ്ഞതാണോ അതോ പ്രണയത്തിലായിരുന്നില്ല എന്നതാണോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച.


  വിജയ് ദേവരക്കൊണ്ട നായകനായ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് ലൈഗര്‍. ഈ സിനിമയുടെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. വിജയ് കോഫി വിത്ത് കരണിലുമെത്തിയിരുന്നു. തന്റെ നായിക അനന്യ പാണ്ഡെയുടെ ഒപ്പമായിരുന്നു വിജയ് ദേവരക്കൊണ്ട കോഫി വിത്ത് കരണിലെത്തിയത്. എന്തായാലും താരവും രശ്മികയും തമ്മിലുള്ള പ്രണയ ഗോസിപ്പുകളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.

  English summary
  Twist? Vijay Deverakonda and Rashmika Mandanna’s break up Goes Viral After Karan Johar Opens Up The Actor Is Single
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X