കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍; ജനാധിപത്യം മരിച്ചെന്ന് നടി!
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിന്റെ അക്കൗണ്ട് പൂട്ടാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായി മാറിയിരുന്നു. ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കങ്കണയുടെ ട്വീറ്റും വിവാദമായിരുന്നു.
നാടന്‍ സുന്ദരിയായി അനു സിത്താര; എത് ലുക്കിലും പൊളിയെന്ന് ആരാധകർ
ബംഗാളില്‍ മംമ്ത നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം വട്ടം അധികാരത്തിലെത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇവിടെ രാഷ്ട്ര പതി ഭരണം വേണമെന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. മംമ്തയെ മോദി തന്റെ 2000ങ്ങളിലെ വിരാട രൂപത്തിലൂടെ നിലയ്ക്ക് നിര്‍ത്തണമെന്നും കങ്കണ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പിന്നാലെയാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീഴുന്നത്. അതേസമയം ഇത് ആദ്യമായല്ല ട്വിറ്റര്‍ കങ്കണയെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ, ആമസോണ്‍ പ്രൈം വീഡിയോ സീരീസായ താണ്ഡവുമായി ബന്ധപ്പെട്ട കങ്കണ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ടിനെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. താണ്ഡവിന്റെ ക്രിയേറ്റര്‍സിന്റെ തലയെടുക്കണമെന്നായിരുന്നു കങ്കണ പറഞ്ഞത്.

കങ്കണയുടെ ട്വീറ്റ് തങ്ങളുടെ അബ്യൂസീവ് ബിഹേവിയര്‍ പോളിസിയുടെ ലംഘനമാണെന്നാണ് സസ്‌പെന്‍ഷനെ കുറിച്ച് ട്വിറ്ററിന്റെ വിശദീകരണം. ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ അധിക്ഷേപം നടത്തുന്നതോ അതിന് മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നതോ തെറ്റാണെന്നാണ് പോളിസി പറയുന്നത്. ശാരീരിക ആക്രമണം, കൊലപാതകം തുടങ്ങിയ അതിക്രമങ്ങള്‍ക്ക് ശ്രമിക്കുന്നതും അത്തരത്തിലുള്ള ആഹ്വാനങ്ങള്‍ നടത്തുന്നതുമായ കണ്ടന്റുകള്‍ അനുവദിക്കില്ലെന്നാണ് നിയമം പറയുന്നതെന്നും ട്വിറ്റര്‍ പറയുന്നു.

അതേസമയം തന്റെ അക്കൗണ്ടിനെതിരെ നടപടി വരുന്നതിനെ കുറിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. എന്റെ അക്കൗണ്ടും വെര്‍ച്വല്‍ ഐഡന്റിറ്റിയും രാജ്യത്തിന് വേണ്ടി ഉടനെ തന്നെ രക്തസാക്ഷിത്വം വഹിക്കുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത് ജനാധിപത്യത്തിന്റെ മരണമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണ പ്രതികരിച്ചത്. ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനെതിരെയുള്ള കങ്കണയുടെ ട്വീറ്റും വിവാദമായി മാറിയിരുന്നു.
Recommended Video

എല്ലാവരും കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയാണ്. ടണ്‍ കണക്കിന് ഓസ്‌കിന്‍ സിലിണ്ടറുകള്‍. പരിസ്ത്ഥിയില്‍ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നമ്മള്‍ നഷ്ടപരിഹാരം നല്‍കും. ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസിലാക്കാം എന്നായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം സര്‍ക്കാര്‍ പ്രകൃതിയ്ക്കും ആശ്വാസം പ്രഖ്യാപിക്കണമെന്നും കങ്കണ പറഞ്ഞിരുന്നു.
ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞ എടുക്കണം. ഓര്‍ക്കുക ഒരു പ്രാണിപോലും ഈ ഭൂമിയില്‍ നിന്നും ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തേയും ഭൂമിയുടെ ആരോഗ്യത്തേയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും എന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു


Click it and Unblock the Notifications