വിഷമത്തില്‍ ആദ്യം ഓടിയെത്തിയത് തല്ലി പിരിഞ്ഞ് പോയവര്‍! ആമിറുമായി വഴക്കിട്ട താരങ്ങള്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യില്ലെങ്കിലും തന്റെ സിനിമകളുടെ നിലവാരം കൊണ്ട് കയ്യടി നേടുന്ന ആമിറിന്റെ ഓരോ സിനിമകള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇന്ന് ആമിറിന്റെ ജന്മദിനമാണ്. ബോളിവുഡിന്റെ താരരാജാവിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ആമിര്‍ പൊതുവെ ശാന്ത് പ്രകൃതക്കാരനാണ്. എന്നാല്‍ വിവാദങ്ങള്‍ക്കും വഴക്കുകള്‍ക്കും ആമിറിന്റെ ജീവിതത്തിലും പഞ്ഞമൊന്നുമില്ല. ആമിറുമായ വഴക്കിട്ട ചില താരങ്ങളെ പരിചയപ്പെടാം.

സല്‍മാന്‍ ഖാന്‍
ബോളിവുഡിലെ എക്കാലത്തേയും മികച്ച കോമഡികളില്‍ ഒന്നാണ് അന്ദാസ് അപ്‌നാ അപ്നാ. ചിത്രത്തില്‍ ആമിറും സല്‍മാന്‍ ഖാനും ഒരുമിച്ചായിരുന്നു അഭിനയിച്ചത്. എന്നാല്‍ സല്‍മാന്‍ ഖാനൊപ്പമുള്ള അഭിനയം തനിക്ക് ്‌വളരെ മോശം അനുഭവമായിരുന്നുവെന്നാണ് പിന്നീട് ആമിര്‍ വെളിപ്പെടുത്തിയത്. ഇതോടെ മേലാല്‍ ഇനി സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന് താന്‍ തീരുമാനിച്ചതായും ആമിര്‍ പറയുന്നു. എന്നാല്‍ ആമിര്‍ ഖാന്‍ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം തകര്‍ന്നു പോയപ്പോള്‍ താങ്ങായി മാറുകയായിരുന്നു സല്‍മാന്‍. മദ്യപാനത്തിലേക്ക് കടന്ന തന്നെ സല്‍മാന്‍ ആണ് തിരിച്ചു കൊണ്ടു വന്നതെന്ന് ആമിര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ് ആമിറും സല്‍മാനും.

ഷാരൂഖ് ഖാന്‍
ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഇന്ന് വളരെ അടുത്ത് സുഹൃത്തുക്കളാണ്. എന്നാല്‍ ഒരിക്കല്‍ ഇരുവര്‍ക്കുമടിയില്‍ ്ശക്തമായ ശീതയുദ്ധം തന്നെ നിലനിന്നിരുന്നു. ബോളിവുഡിലെ രണ്ട് തട്ടുകളായി തിരിച്ചതായിരുന്നു ആ പോര്. തന്റെ പട്ടിയെ ഷാരൂഖ് എന്ന് ആമിര്‍ വിളിച്ചത് വലിയ വിവാദമായിരുന്നു. തന്റെ മക്കള്‍ ഒരിക്കലും ആമിറിനോട് ക്ഷമിക്കില്ലെന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. എന്നാല്‍ ഇരുവരും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇപ്പോഴിതാ ആമിര്‍് ഖാന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയില്‍ സല്‍മാന്‍ ഖാനൊപ്പം ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യാഷ് ചോപ്ര
ബോളിവുഡിലെ ഐക്കോണിക് സംവിധായകനായ യാഷ് ചോപ്രയുമായി ആമിര്‍ പിണങ്ങുന്നത് ഡര്‍ എന്ന സിനിമയെ ചൊല്ലിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കാം എന്ന് ഏറ്റ ശേഷം ആമിര്‍ ഖാന്‍ പിന്മാറുകയായിരുന്നു. ചിത്രത്തില്‍ സണ്ണി ഡിയോള്‍ തന്നെ എത്രപ്രാവശ്യം ഇടിക്കുന്നുണ്ടെന്ന് അറിയണമെന്നായിരുന്നു ആമിര്‍ പറഞ്ഞത്. ഒരു കൊമേഷ്യല്‍ സിനിമയിലെ നായകന്‍ തന്നെ ഇടിക്കുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്നായിരുന്നു ആമിര്‍ പറഞ്ഞത്. ഇതോടെ താരം സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ആമിര്‍ പോയതോടെ ആ വേഷത്തിലേക്ക് ഷാരൂഖ് ഖാന്‍ എത്തി. ഇതോടെ ഷാരൂഖ് ഖാന്റെ കരിയറിന് മികച്ചൊരു ബ്രേക്കും ലഭിക്കുകയായിരുന്നു.
Recommended Video

ജൂഹി ചൗള
ബോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു ആമിര്‍ ഖാനും ജൂഹി ചൗളയും. ഇരുവരും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് ഇഷ്ഖ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ലൊക്കേഷനില്‍ വച്ച് ആമിറും അജയ് ദേവ്ഗണും ചേര്‍ന്ന് ജൂഹിയെ പറ്റിക്കുകയായിരുന്നു. പക്ഷെ പൊട്ടിക്കരഞ്ഞു പോയ ജൂഹി താന്‍ അടുത്ത ദിവസം ഷൂട്ടിംഗിന് വരില്ലെന്നും പറഞ്ഞു. പറഞ്ഞത് പോലെ തന്നെ അടുത്ത ദിവസം ജൂഹി വന്നില്ല. ഒടുവില്‍ ആമിറും അജയും ചെന്ന് മാപ്പ് പറഞ്ഞതോടെയാണ് ജൂഹി വരുന്നത്. എന്നാല്‍ ഷൂട്ടിംഗിന് വരാതിരുന്ന ജൂഹിയുടെ പെരുമാറ്റം ആമിറിന് ഇഷ്ടമായില്ല. തന്നോട് ്‌ദേഷ്യമുണ്ടെങ്കില്‍ അത് തന്നോടാണ് കാണിക്കേണ്ടത്. ലൊക്കേഷനില്‍ വന്നാല്‍ എല്ലാവരുടേയും ഒരു ദിവസമാണ് നഷ്ടമാകുന്നതെന്നായിരുന്നു ആമിറിന്റെ പ്രതികരണം. പിന്നീട് ഇരുവരും ഏറെ നാള്‍ സംസാരിച്ചിരുന്നില്ല. പക്ഷെ ആമിര്‍ വിവാഹ മോചനം നേടിയപ്പോള്‍ പിണക്കം മറന്ന് ജൂഹി ആമിറിനെ വിളിക്കുകയായിരുന്നു.


Click it and Unblock the Notifications











