തെരുവിലൂടെ തുണിയില്ലാതെ നടക്കുന്നതല്ല ഫാഷന്‍; മുന്‍ഭര്‍ത്താവിനെ ഓസി ജീവിക്കുന്നവര്‍ മിണ്ടരുത്!

ബിഗ് ബോസ് ഒടിടിയിലൂടെ താരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട് ഉര്‍ഫി. ബോള്‍ഡ് വസ്ത്രങ്ങള്‍ ധരിച്ചെത്തി ഉര്‍ഫി വിവാദങ്ങളിലും അകപ്പെടാറുണ്ട് പതിവായി. ദേഹത്ത് പ്ലാസ്റ്റിക് കവര്‍ ചുറ്റിയും വയറുകള്‍ ചുറ്റും കയറു മാത്രം ചുറ്റിയും ബ്ലെയ്ഡുകള്‍ കൊണ്ട് വസ്ത്രമുണ്ടാക്കിയുമൊക്കെ ഉര്‍ഫി ശ്രദ്ധ നേടാറുണ്ട്.

ഉര്‍ഫിയുടെ വേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ക്രൂശിക്കപ്പെടുകയും ചെയ്യാറുണ്ട്. വാര്‍ത്തയില്‍ ഇടം നേടാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് വിമര്‍ശനം. ഇതിന്റെ പേരില്‍ താരങ്ങള്‍ പോലും ഉര്‍ഫിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളിലൊന്നും ഉര്‍ഫി തളരുന്നില്ല. ഓരോ ദിവസവും ആരാധകരെ ഞെട്ടിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ്.

ഉര്‍ഫി

ഇപ്പോഴിതാ ഉര്‍ഫിയും നടി ചാഹത്ത് ഖന്നയും തമ്മിലുള്ള വാക് പോര് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉര്‍ഫി മഞ്ഞ നിറത്തിലുള്ള, ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയിരുന്നു. ഇതിനെ ചാഹത്ത് വിമര്‍ശിച്ചെത്തുകയായിരുന്നു. ചീപ്പ് എന്നായിരുന്നു ചാഹത്ത് ഉര്‍ഫിയെ വിളിച്ചത്. പിന്നാലെ ചാഹത്തിന് മറുപടിയുമായി ഉര്‍ഫിയെത്തുകയായിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

ഗുണ്ട എന്നാണ് ചാഹത്തിനെ ഉര്‍ഫി വിശേഷിപ്പിച്ചിരിക്കുന്നത്. താന്‍ എന്ത് ധരിക്കുന്നുവെന്നതും താന്‍ എവിടെ പോകുന്നുവെന്നതും മറ്റാരേയും ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ഉര്‍ഫിയുടെ പ്രതികരണം. രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ടിന് പ്രശംസിച്ച ചാഹത്ത് തന്നെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഉര്‍ഫി പറഞ്ഞു.

പൂവ് വാങ്ങാനല്ല പോകുന്നത്

''കുറഞ്ഞത് ഞാന്‍ പൂവ് വാങ്ങാനല്ല പോകുന്നത്. നിങ്ങള്‍ ഹോം വര്‍ക്ക് ചെയ്തിരുന്നുവെങ്കില്‍ മനസിലായേനെ ഞാന്‍ അവിടെ പോയത് ഒരു ഇന്റര്‍വ്യുവിനാണെന്ന്. അത് നിങ്ങളുടെ ബിസിനസല്ല. പണം കൊടുത്തിട്ടും പാപ്പരാസികള്‍ നിങ്ങളെ കവര്‍ ചെയ്യുന്നില്ലെന്നതന്റെ അസൂയയാണ് നിങ്ങള്‍ക്ക്. ഈ ഭൂമിയില്‍ ആരെന്ത് ചെയ്താലും നിങ്ങള്‍ക്കെന്താണ്. രണ്‍വീര്‍ സിംഗിന്റെ സ്‌റ്റോറി അപ്പ്‌ലോഡ് ചെയ്തത് എന്തിനാണ്. ഇത് നിങ്ങളുടെ ഇരട്ടത്താപ്പ് കാണിച്ചു തരുന്നുണ്ട്. നിങ്ങള്‍ രണ്ട് വട്ടം വിവാഹ മോചിതയായതും പ്രായം കുറഞ്ഞവരെ ഡേറ്റ് ചെയ്യുന്നതും ഒന്നും ഞാന്‍ ജഡ്ജ് ചെയ്തിട്ടില്ല'' എന്നായിരുന്നു ഉര്‍ഫിയുടെ പ്രതികരണം.

ഭര്‍ത്താക്കന്മാരുടെ ജീവനാംശത്തിലല്ല ജീവിക്കുന്നത്

''കുറഞ്ഞത് ഞാന്‍ പണമുണ്ടാക്കുന്നത്. രണ്ട് മുന്‍ ഭര്‍ത്താക്കന്മാരുടെ ജീവനാംശത്തിലല്ല ജീവിക്കുന്നത്. ചാഹത്ത് ഖന്ന, നിങ്ങളുടെ ജീവിതത്തെ വിധിക്കാനെ ഇഷ്ടപ്പെടാനോ ഞാനില്ല. ഈ ആന്റിമാരൊക്കെ എന്തിനാണ് എനിക്കെതിരെ വരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല'' എന്നും ഉര്‍ഫി കുറിച്ചിരുന്നു. പിന്നാലെ ഉര്‍ഫിയ്ക്ക് മറുപടിയുമായി ചാഹത്തുമെത്തുകയായിരുന്നു.

''ഞാന്‍ ഇതിന്റെ ഭാഗമാകണമെന്ന് ആഹ്രഹിച്ചിരുന്നതല്ല. പക്ഷെ എന്റെ ഫോളോവേഴ്‌സിനെ അറിയിക്കണമെന്ന് കരുതി. ചില ആളുകള്‍ സംസാരിക്കും. ചിലര്‍ കുരയ്ക്കും. എന്നെ അറിയുന്നവര്‍ക്കറിയാം ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്നും ജീവനാംശത്തിലല്ല ജീവിക്കുന്നതെന്നും. സംസാരിക്കുന്നതിന് മുമ്പ് നോക്കണം. ഒരു രൂപ പോലും ഞാനെടുത്തിട്ടില്ല'' എന്നായിരുന്നു ചാഹത്ത് പ്രതികരിച്ചത്.

വിവാഹമോചനം


''എന്റെ വിവാഹമോചനം എല്ലാവര്‍ക്കും അറിയുന്നതാണ്. പക്ഷെ നിലവാരമുള്ളവര്‍ ഇത് ചെയ്യില്ല. നിലവാരമില്ലാത്തവരില്‍ നിന്നും ഞാന്‍ നിലവാരം പ്രതീക്ഷിക്കുന്നുമില്ല. ഈ സ്ത്രീ വല്ലാത്ത തമാശക്കാരിയാണ്. ആളുകള്‍ക്ക് അവളോട് അസൂയയാണെന്ന് കരുതിയാണോ തന്നെ രണ്‍വീര്‍ സിംഗിനോട് ഉപമിക്കുന്നത്. കുറഞ്ഞത് അദ്ദേഹം ചെയ്തതിന്റെ പകുതി ജോലിയെങ്കിലും ചെയ്യൂ. പിന്നെ അദ്ദേഹം നഗ്നനായി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. അല്ലാതെ തെരുവിലൂടെ ഒടുകയായിരുന്നില്ല.'' ചാഹത്ത് പറയുന്നു.

''ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് നീ പറയുന്ന നിന്റെ പ്രശസ്തിയോടൊന്നും പ്രശ്‌നമില്ല. പക്ഷെ ഈ വിവരക്കേടിനോടാണ്. പിന്നെ രണ്‍വീര്‍ നിന്നെ അബദ്ധവശാലോ അല്ലാതെയോ ഫാഷന്‍ ഐക്കണ്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം നിനക്ക് ഒരു വലിയ നടനൊപ്പം സ്വയം ഉപമിപ്പിക്കാം എന്നല്ല'' എന്നും ചാഹത്ത് തന്റെ കുറിപ്പില്‍ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X