കാമുകിയെ പോലെ കെട്ടിപ്പിടിക്കാന്‍ സംവിധായകന്‍, നോ പറയാനായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഉര്‍ഫി
ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയ്ക്ക് ഉര്‍ഫിയെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സോഷ്യല്‍ മീഡിയയില്‍ ദിവസേനെ എന്ന രീതിയില്‍ ട്രെന്റായി മാറാറുള്ള താരമാണ് ഉര്‍ഫി. തന്റെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ബോള്‍ഡ് വസ്ത്രങ്ങളിലൂടെയാണ് ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുള്ളത്. ഇതിന്റെ പേരില്‍ സ്ലട്ട് ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ട ഉര്‍ഫിയ്ക്ക്.
തന്റെ ബോള്‍ഡ് ഫാഷന്‍ ചോയ്‌സ് പോലെ തന്നെ തന്റെ ബോള്‍ഡ് നിലപാടുകളിലൂടേയും ഉര്‍ഫി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ഇന്‍ഡസ്ട്രിയിലെ തെറ്റായ പ്രവണതകളെക്കുറിച്ചുമൊക്കെ പലപ്പോഴായി ഉര്‍ഫി തുറന്നടിച്ചിട്ടുണ്ട്. സദാചാര വാദത്തിനെതിരേയും അന്ധ വിശ്വാസത്തിനെതിരേയുമൊക്കെ സംസാരിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് ഉര്‍ഫി.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെക്കുകയാണ് ഉര്‍ഫി ജാവേദ്. മുംബൈയിലെ തന്റെ തുടക്കകാലത്തായിരുന്നു ഉര്‍ഫിയ്ക്ക് മോശം അനുഭവമുണ്ടായത്. ഒരിക്കല്‍ ഓഡിഷന്‍ എന്ന പേരില്‍ ഒരു സംവിധായകന്‍ തന്നോട് അയാളുടെ കാമുകിയെ പോലെ പെരുമാറാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഉര്‍ഫി പറയുന്നത്. എന്നാല്‍ തനിക്ക് തുടക്കകാലത്ത് നോ പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും ഉര്‍ഫി പറയുന്നു.
ബോൡവുഡ് ബബ്ബിളിന്റെ പോഡ് കാസ്റ്റിലായിരുന്നു ഉര്‍ഫിയുടെ തുറന്ന് പറച്ചില്‍. ''ഈ ഇന്‍ഡസ്ട്രിയില്‍ നിറയെ മൃഗങ്ങളാണ്. അതിനാല്‍ നമുക്ക് ആറ്റിട്ട്യൂഡ് വേണ്ടി വരും. നോ പറയണം. അല്ലെങ്കില്‍ ആളുകള്‍ നമ്മളെ ചൂഷണം ചെയ്യും. ചിലര്‍ അതിന് ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട എന്നാല്‍ പറയാന്‍ പറ്റാതെ പോയ ഒരുപാട് സാഹചര്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്'' എന്നായിരുന്നു ഉര്‍ഫിയുടെ വെളിപ്പെടുത്തല്‍.
''ഞാന്‍ ഓര്‍ക്കുന്നുണ്ട്. മുംബെയിലേക്ക് താമസം മാറിയ സമയത്താണ്. ഒരു സംവിധായകന്‍ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓഡിഷന് വരാന്‍ പറഞ്ഞു. അവിടെ ക്യാമറയുണ്ടായിരുന്നില്ല. നീ എന്റെ കാമുകിയെ പോലെ അഭിനയിക്കണം. ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കണം എന്ന് അയാള്‍ പറഞ്ഞു. ഇതെന്തതരം ഓഡിഷനാണ്, ക്യാമറ എവിടെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ നോ പറയേണ്ടതിന് പകരം ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. സാര്‍ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു.'' ഉര്‍ഫി പറയുന്നു.

ക്യാമറ എവിടെയാണ് വച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തന്റെ തലയിലേക്ക് വിരല്‍ ചൂണ്ടി ഇവിടെ, ഇതാണ് എന്റെ ക്യാമറ എന്നായിരുന്നു പറഞ്ഞതെന്നും ഉര്‍ഫി ഓര്‍ക്കുന്നുണ്ട്. അത്തരം അനുഭവങ്ങളിലൂടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട പാടങ്ങള്‍ താന്‍ പഠിച്ചുവെന്നും ഉര്‍ഫി പറയുന്നു.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായും എത്തി. ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ തന്റെ അസാധാരണമായ വസ്ത്രധാരണത്തിലൂടെ ഉര്‍ഫി ശ്രദ്ധ നേടിയിരുന്നു. ഈയ്യടുത്ത് ബിഗ് ബോസ് ഒടിടി സീസണ്‍ 2വില്‍ അതിഥിയായും ഉര്‍ഫി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഉര്‍ഫി. ആരും ചിന്തിക്കാത്ത തരത്തില്‍, അസാധാരണ വസ്തുക്കളില്‍ നിന്നു പോലും വസ്ത്രങ്ങളുണ്ടാക്കി അത് ധരിച്ചെത്തി ഉര്‍ഫി ഞെട്ടിക്കാറുണ്ട്.


Click it and Unblock the Notifications