For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ശരിക്കും തുണി അലര്‍ജി, അതാണ് തുണിയിടാതെ നടക്കുന്നത്; വീഡിയോ തെളിവുമായി ഉര്‍ഫി

  |

  സോഷ്യല്‍ മീഡിയയിലെ താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഉര്‍ഫിയുടെ ചിത്രങ്ങളും വീഡിയോകളുമില്ലാതെ ഒരു ദിവസം പോലും സോഷ്യല്‍ മീഡിയയില്‍ കടന്നു പോകാറില്ല. തന്റെ ബോള്‍ഡ് വേഷങ്ങളുടെ പേരിലാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയാറുള്ളത്. ഗ്ലാമറസായ, ബോള്‍ഡായ വസ്ത്രമണിഞ്ഞ് പാപ്പരാസികള്‍ക്ക് മുമ്പില്‍ എന്നും എത്താറുണ്ട്.

  Also Read: രാജ്യം ഞെട്ടിയ സെക്‌സ് ചാറ്റിലെ നടി, റൊണാള്‍ഡോയുമായുള്ള ചുംബനം; ബിപാഷയുടെ വിവാദങ്ങള്‍

  താരത്തിന്റെ വസ്ത്രധാരണ രീതി പലപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ക്കും സദാചാര ആക്രമണങ്ങള്‍ക്കും ഇടയാക്കാറുണ്ട്. എന്നാല്‍ അതൊന്നും തന്റെ ഡ്രസില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും ഉര്‍ഫിയെ പിന്നോട്ട് വലിക്കാറില്ല. താരത്തിനെതിരെ പ്രമുഖര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം താരത്തിനെതിരെ പോലീസില്‍ പരാതിപ്പെടുക വരെയുണ്ടായി.

  ഇതിനിടെ ഇപ്പോഴിതാ ഉര്‍ഫി നടത്തിയൊരു തുറന്നു പറച്ചിലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തനിക്ക് വസ്ത്രങ്ങളോട് അലര്‍ജിയാണെന്നാണ് ഉര്‍ഫി പറയുന്നത്. ഇത് തെളിയിക്കുന്ന തെളിവുകളും ഉര്‍ഫി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതൊരു തമാശയല്ലെന്നും വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ഉര്‍ഫി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പാകിസ്താന്‍ നടിയുടെ കൂടെ ഷാരൂഖ് ഖാന്റെ മകന്‍; ദുബായിലെ പാര്‍ട്ടിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രം വൈറല്‍

  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറികളിലൂടെയാണ് തനിക്ക് വസ്ത്രം അലര്‍ജിയാണെന്ന് ഉര്‍ഫി തുറന്ന് പറയുന്നത്. തന്റെ തടിച്ചു പൊന്തിയ കാലുകളുടെ ചിത്രങ്ങളും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഇതേ അനുഭവമുള്ള മറ്റാരെങ്കിലും ഉണ്ടോ എന്നും ഉര്‍ഫി ചോദിക്കുന്നുണ്ട്. പിന്നാലെ മറ്റൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. '' നോക്കൂ, കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എനിക്ക് സംഭവിക്കുന്നത് ഇതാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എനിക്കീ പ്രശ്‌നമുണ്ട്. എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. ഇതാ തെളിവ്. ഇതുകൊണ്ടാണ് ഞാന്‍ തുണിയില്ലാതെ നടക്കുന്നത്. എന്റെ ശരീരം തുണികളോട് അലര്‍ജിക് ആണ്'' എന്നാണ് വീഡിയോയില്‍ ഉര്‍ഫി പറയുന്നത്.

  ഈയ്യുടുത്ത് പതിവ് പോലെ ഉര്‍ഫിയുടെ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ പാപ്പരാസികള്‍ ഉര്‍ഫിയോട് ആളുകള്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചിരുന്നു. ''സ്‌നേഹത്തെക്കുറിച്ച് അറിയില്ല.പക്ഷെ ഞാന്‍ എന്റെ നഗ്നനൃത്തം തുടരും'' എന്നായിരുന്നു ഉര്‍ഫിയുടെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഫാഷന്‍ ചോയ്‌സിനെ പരിഹസിച്ചവര്‍ക്കുള്ള ഉര്‍ഫിയുടെ മറുപടിയായിരുന്നു ഈ വീഡിയോ.


  ഇതിനിടെ ഉര്‍ഫിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. മഹാരാഷാട്ര മഹിള മോര്‍ച്ച പ്രസിഡന്റും ബിജെപി നേതാവുമായ ചിത്ര കിഷോര്‍ വാഗ് ആണ് താരത്തിനെതിരെ പരാതി നല്‍കിയത്. ശരീര പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈയിലെ തെരുവുകളില്‍ ഉര്‍ഫി നഗ്നതാ പ്രദര്‍ശനം നടത്തുന്നുവെന്നാണ് ആരോഫണം. താരത്തിനതിരെ ഉടനെ തന്നെ നടപടി സ്വീകരിക്കമണെന്നും ബിജെപി നേതാവ് പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഉര്‍ഫിയെ ബാധിച്ചിട്ടില്ല.

  ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഉര്‍ഫി ജാവേദ് താരമായി മാറുന്നത്. പിന്നീടാണ് താരം ബിഗ് ബോസ് ഒടിടിയിലെത്തുന്നത്. ഷോയില്‍ യാത്ര പൂര്‍ത്തിയാക്കാനായില്ലെങ്കിലും തന്റെ ഫാഷന്‍ ചോയ്‌സിന്റെ പേരില്‍ ഉര്‍ഫി ജാവേദ് താരമായി മാറുകയായിരുന്നു. ഗാര്‍ബേജ് ബാഗ് മുതല്‍ ബ്ലെയ്ഡും സേഫ്റ്റി പിന്നും വരെ ഉപയോഗിച്ച് വസ്ത്രമുണ്ടാക്കി അണിഞ്ഞെത്തിയിട്ടുണ്ട് ഉര്‍ഫി ജാവേദ്. താരത്തിനെതിരെ സദാചാര വാദികള്‍ നിരന്തരം ആക്രമണം നടത്തിയിരുന്നു.

  എന്നാല്‍ ഇതിനിടെ താരത്തിന് ബോളിവുഡില്‍ നിന്നും പിന്തുണയും ലഭിച്ചിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായ രണ്‍വീര്‍ സിംഗ് ഉര്‍ഫിയെ വിളിച്ചത് ഫാഷന്‍ ഐക്കണ്‍ എന്നായിരുന്നു. തുടര്‍ന്നും ധാരാളം പേര്‍ ഉര്‍ഫിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. വിമർശനങ്ങളൊക്കെ ഒരു ഭാഗത്ത് ഉയർന്നു വരുമ്പോഴും തന്റെ ഇഷ്ടം പോലെ ജീവിക്കുകയാണ് ഉർഫി ജാവേദ്.

  Read more about: bigg boss
  English summary
  uorfi Javed says she is allergic to clothes shows proofs in her latest post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X