'15 കിലോ ആഭരണമാണ് അണിഞ്ഞത്, ശരീരത്തിൽ മുറിവുകളുണ്ടായി'; അനുഭവം പറഞ്ഞ് ഊർമിള മണ്ഡോത്കർ!
തമിഴിലും തെലുങ്കിലും ബോളിവുഡിലുമായി ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ഊർമിള മണ്ഡോത്കർ. സിനിമയിൽ ശോഭിച്ച ശേഷം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഊർമിള സജീവമായിരുന്നു. രംഗീല, സത്യ, പ്യാർ തുനെ ക്യാ കിയാ, പിൻജർ, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവർന്ന നടിയാണ് ഊർമിള. തച്ചോളി വർഗീസ് ചേകവരിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലെ ഊർമിളയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
1980ൽ ഒരു ബാലതാരമായിട്ടാണ് ഉർമിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991ൽ നരസിംഹ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഉർമിളയെ മുൻ നിര ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയയാക്കിയത് 1995ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രംഗീല എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരവും താരത്തിന് ലഭിക്കുകയുണ്ടായി. പിന്നീട് 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ഉർമിള ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2003 ൽ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുൻ നിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി.
Also Read: 'ചക്കപ്പഴം താരം റാഫി വിവാഹിതനായി'; വധൂവരന്മാർക്ക് ആശംസകൾ നേർന്ന് ലളിതയും കുഞ്ഞുണ്ണിയും ആശയും പിള്ളേരും! 2004 ൽ ഏക് ഹസീന തി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. ഇതിൽ സൈഫ് അലി ഖാൻ ആയിരുന്നു നായകൻ. പക്ഷേ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. പിന്നീട് 2005ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2008ൽ നടൻ ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കർസ് എന്ന ചിത്രത്തിലും ഊർമിള അഭിനയിച്ചിരുന്നു. വൈറലായ നിരവധി ഹിന്ദി ഗാനങ്ങൾക്ക് ഊർമിള ചുവടുവെച്ചിട്ടുണ്ട്. അതിൽ ഇപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗാനമാണ് ചൈന ഗേറ്റ് എന്ന ചിത്രത്തിലെ 'ചമ്മ ചമ്മ' എന്ന ഗാനം. 1998ൽ റിലീസായ ചൈന ഗേറ്റിൽ ഓംപുരി, അമ്റീഷ് പുരി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. ചമ്മ ചമ്മ എന്ന ഐറ്റം നമ്പർ ഗാനത്തിൽ മാത്രമാണ് ഊർമിള പ്രത്യക്ഷപ്പെടുന്നത്. ഗാനം രംഗത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന ഊർമിള മണ്ഡോത്കറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബോളിവുഡിലെ റിയാലിറ്റി ഷോയായ സരിഗമപയിൽ പങ്കെടുക്കവെയാണ് ഊർമിള അനുഭവം പറഞ്ഞത്. റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാൾ ഊർമിളയുടെ ഹിറ്റ് ഗാനമായ ചമ്മ ചമ്മയ്ക്ക് ചുവടുകൾ വെച്ചിരുന്നു. ആ പ്രകടനം കണ്ട ശേഷമാണ് ഗാനരംഗത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ ഊർമിള പങ്കുവെച്ചത്. 'പഴയ ഓർമകൾ എന്നിലേക്ക് ഓടിയെത്തി. ഗാനത്തിന്റെ ഷൂട്ടിങ് നടത്തുന്നതിന് മുമ്പ് ഒരു ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ സന്തോഷി സാർ അപ്പോൾ എന്നോട് ചോദിച്ചിരുന്നു. നല്ല തൂക്കമുള്ള ആഭരണങ്ങളാണ് കൈകാര്യം ചെയ്യാൻ കഴിയുമോയെന്ന്. ബുദ്ധിമുട്ട് തോന്നുണ്ടെങ്കിൽ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഞാനതൊന്നും ശ്രദ്ധിക്കതെ ഞാൻ മാനേജ് ചെയ്തോളം എന്ന് അദ്ദേഹത്തിന് വാക്ക് നൽകി. ആഭരണങ്ങൾക്ക് ഭാരം കൂടുതലാണ് എന്നതിന്റെ പേരിൽ സ്റ്റെപ്പിൽ ഒന്ന് പോലും മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല.' 'അതുകൊണ്ടാണ് അദ്ദേഹം ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചത്. ഷൂട്ടിങിന് ഒരു ദിവസം മുമ്പാണ് ഞാൻ ഡാൻസ് പഠിച്ചത്. ആഭരണങ്ങൾ ധരിച്ച് പ്രാക്ടീസ് ചെയ്യാനും സമയം കിട്ടിയില്ല. ശേഷം ഷൂട്ട് തുടങ്ങിയപ്പോഴാണ് ആ ആഭരണം ധരിച്ച് ഡാൻസ് ചെയ്യുന്ന ബുദ്ധിമുട്ട് എനിക്ക് മനസിലായത്. കമ്മലുകൾക്ക് പോലും നല്ല ഭാരമുണ്ടായിരുന്നു. ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ശരീരത്തിൽ ആഭരണങ്ങൾ കൊണ്ട് മുറിവും ഉണ്ടായി' ഊർമിള മണ്ഡോത്കർ പറഞ്ഞു.

Recommended Video



Click it and Unblock the Notifications











