അദ്ദേഹത്തിന്റെ മകന്റെ പ്രായമില്ല എനിക്ക്; തന്നേക്കാള്‍ 38 വയസിന് മൂത്ത സണ്ണിയുടെ നായികയായ ഉര്‍വ്വശി
സൗന്ദര്യ മത്സരങ്ങളിലെ മിന്നും വിജയങ്ങളുമായാണ് ഉര്‍വ്വശി റൗട്ടേല ബോളിവുഡിലെത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ സിംഗ് സാബ് ദ ഗ്രേറ്റ് ആയിരുന്നു ആദ്യ സിനിമ. സൂപ്പര്‍ താരം സണ്ണി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇരുവരും തമ്മില്‍ 40 വയസിനടുത്ത് പ്രായ വ്യത്യാസമുണ്ടായിരുന്നു. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വ്വശിയുടെ പ്രായം 19 ആയിരുന്നു. തന്നേക്കാള്‍ 38 വയസ് കൂടുതലുള്ള സണ്ണിയുടെ നായികയായിട്ടായിരുന്നു അന്ന് ഉര്‍വ്വശി അഭിനയിച്ചത്.
എന്നാല്‍ തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തെ ഒരു പ്രശ്‌നമായിട്ടല്ല ഉര്‍വ്വശി കണ്ടത്. മറിച്ച് അതൊരു വലിയ അവസരമായിട്ടായിരുന്നു താരം സമീപിച്ചത്. ഇപ്പോഴിതാ നായകനും നായികയും തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വ്വശി റൗട്ടേല. പുതിയ ചിത്രത്തില്‍ തന്റെ നായകനായ ബാലയ്യ തന്റെ 60 കളിലാണെന്നിരിക്കെയാണ് ഉര്‍വ്വശിയുടെ പ്രതികരണം.

''ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രായവ്യത്യാസമായിരുന്നു അത്. 38 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. എനിക്ക് അദ്ദേഹത്തിന്റെ മക്കളുടെ പ്രായം പോലുമില്ലായിരുന്നു. പക്ഷെ അതൊരു പ്രശ്‌നമല്ലെന്ന് സംവിധായകന് തോന്നിയാല്‍ പ്രശ്‌നമില്ല'' എന്നാണ് ഉര്‍വ്വശി പറഞ്ഞത്. ബാലയ്യയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഉര്‍വ്വശി സംസാരിക്കുന്നുണ്ട്.
''അതെ, ഞാനും സണ്ണി ഡിയോളും തമ്മില്‍ 38 വയസിന്റെ വ്യത്യാസമുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ റെക്കോര്‍ഡും തകര്‍ക്കുകയാണ്. ബാലയ്യയുടെ 109-ാം സിനിമ ചെയ്യുകയാണ്. ബിഗ് ബജറ്റ് മാസ് സൗത്ത് ഇന്ത്യന്‍ സിനിമയാണത്. അദ്ദേഹം തന്റെ 60 കളിലാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രായ വ്യത്യാസമാണത്'' എന്നും താരം പറയുന്നു. നായകനും നായികയും തമ്മില്‍ പ്രായ വ്യത്യാസമുണ്ടാകുന്നത് പ്രശ്‌നമല്ലെന്നാണ് ഉര്‍വ്വശി പറയുന്നത്. എന്നാല്‍ ജീവിതത്തില്‍ ഇത്ര പ്രായ വ്യത്യാസമുള്ളൊരാളെ താന്‍ പ്രണയിക്കില്ലെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications











