For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ത്യയുടെ കളി കാണാന്‍ പന്തിന്റെ മുന്‍ കാമുകി; ബോളിവുഡ് സുന്ദരിയെ വിടാതെ ക്യാമറയും ആരാധകരും

  |

  ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരം ഇന്നലെയായിരുന്നു. പാക്കിസ്ഥാനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഈ മത്സരം കാണാനായി നിരവധി താരങ്ങള്‍ ആണ് സ്റ്റേഡിയത്തിലെത്തിയത്. ബോളിവുഡിലെ സൂപ്പര്‍ താരമായ അക്ഷയ് കുമാര്‍ മുതല്‍ പ്രീതി സിന്റ വരെ മത്സരം കാണാനെത്തിയിരുന്നു. എന്നാല്‍ കളി നടക്കുമ്പോള്‍ ക്യാമറക്കണ്ണുകള്‍ തേടിയതും പിന്തുടര്‍ന്നതും ഒരാളെ മാത്രമായിരുന്നു. ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേലയെ.

  സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്

  ഉര്‍വശിയെ ക്യാമറകള്‍ പിന്തുടര്‍ന്നതിന് പിന്നിലെ കാരണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ്. കുറച്ച് നാള്‍ മുമ്പ് വരെ ക്രിക്കറ്റ് ലോകത്തും ബോളിവുഡിന്റെ ഗോസിപ്പ് കോളങ്ങളിലുമെല്ലാം ചൂടേറിയ ചര്‍ച്ചയായിരുന്നു ഋഷഭ് പന്തും ഉര്‍വശിയും തമ്മിലുള്ള പ്രണയം. ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയകഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. വിരാട് കോഹ്ലിയിലും അനുഷ്‌ക ശര്‍മയിലും എത്തി നില്‍ക്കുകയാണ് ആ ബന്ധം. അതുകൊണ്ട് തന്നെ വീണ്ടുമൊരു ബോളിവുഡ്-ക്രിക്കറ്റ് പ്രണയം ഗോസിപ്പ് ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയ അത് ആഘോഷമാക്കുകയായിരുന്നു.

  2018 ലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഋഷഭ് പന്ത് ഉര്‍വശിയെ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഉര്‍വശി പന്തിനേയും ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ രണ്ടു പേരും തങ്ങളുടെ പ്രണയത്തെക്കുറിച്ചോ ബ്രേക്ക് അപ്പിനെക്കുറിച്ചോ പരസ്യമായി ഒരു പ്രതികരണവും നല്‍കിയിട്ടില്ല.

  പിന്നീട് 2019 ല്‍ താന്‍ പ്രണയത്തിലാണെന്ന് പന്ത് ലോകത്തെ അറിയിക്കുകയായിരുന്നു. ഇന്റീരീയര്‍ ഡിസൈനറായ ഇഷ നേഗിയാണ് പന്തിന്റെ മനസ് കീഴടക്കിയത്. ഇഷയോടൊപ്പമുള്ള മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചാണ് തന്റെ പ്രണയം ആരാധകരെ അറിയിച്ചത്. നിനക്കൊപ്പമുള്ളപ്പോഴാണ് ഞാന്‍ എന്ന ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന വാക്കുകളോടെയാണ് പന്ത് ഇഷയോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ ഉര്‍വശിയും പന്തും തമ്മിലുള്ള പ്രണയ റിപ്പോര്‍ട്ടുകള്‍ ആരാധകരും ഗോസിപ്പ് കോളങ്ങളും മറന്നു.

  ഈയ്യടുത്ത് ഈ പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് പന്തിന്റെ ജന്മദിനമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ പന്തിന് ആശംസകളുമായി ക്രിക്കറ്റ് ലോകവും സിനിമാലോകവുമെല്ലാം എത്തി. ഇതിനിടെ പന്തിന് ആശംസകളുമായി ഉര്‍വശിയും എത്തുകയായിരുന്നു. ഇതോടെ വീണ്ടും പന്തും ഉര്‍വശിയും വാര്‍ത്തകളില്‍ നിറഞ്ഞു. പന്തിനുള്ള ഉര്‍വശിയുടെ പിറന്നാള്‍ ആശംസകളോട് പന്ത് പ്രതികരിച്ചതേയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ നടിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. വിമര്‍ശനങ്ങളും ട്രോളുകളുമായി അവര്‍ താരത്തിനെതിരെ തിരിഞ്ഞു. പന്തിനെ വെറുതെ വിടണമെന്ന് പറഞ്ഞായിരുന്നു താരത്തിനെതിരായ സോഷ്യല്‍ മീഡിയയുടെ അതിക്രമം.

  ഇതിനിടെയാണ് ഇന്നലെ താരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം കാണാനെത്തിയത്. ഇന്ത്യന്‍ പതാക കൈയ്യിലേന്തിയായിരുന്നു ഉര്‍വശി സ്റ്റേഡിയത്തിലെത്തിയത്. കളിക്കിടെ പലപ്പോഴും ക്യാമറയില്‍ ഉര്‍വശിയുടെ മുഖം നിറഞ്ഞു നിന്നു. പന്ത് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഓരോ ഷോട്ട് കഴിയുമ്പോഴും ഉര്‍വശിയുടെ മുഖഭാവം ഒപ്പുന്ന തിരക്കിലായിരുന്നു ക്യാമറക്കണ്ണുകള്‍. പന്ത് പുറത്തായ നിമിഷം ഉര്‍വശിയുടെ മുഖത്ത് വിരിഞ്ഞ വിഷമവും ക്യാമറകള്‍ പകര്‍ത്തി. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെ പഴയ പ്രണയകഥയും വീണ്ടും ചര്‍ച്ചയാവുകയാണ്.

  Also Read: കമൽഹാസൻ മുതൽ ഭരതൻ വരെ; പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ എന്ന് ശാന്തിവിള ദിനേശ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിനാണ് പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നായകന്‍ വിരാട് കോഹ്ലിയ്ക്കും ഋഷഭ് പന്തിനും മാത്രമാണ് തിളങ്ങാനായത്. എന്നാല്‍ ഇന്ത്യയുയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം പാക്കിസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു.

  Read more about: bollywood
  English summary
  Urvashi Rautela Comes To Watch India vs Pakistan Social Media Recalls Love Story With Rishabh Pant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X