ആലിയയ്‌ക്കൊപ്പമുള്ള വൈകാരിക രംഗം, ധൈര്യത്തിന് രണ്ട് പെഗ്ഗ് അടിച്ചിരുന്നു; വെളിപ്പെടുത്തി വരുണ്‍

ബോളിവുഡിലെ യുവതാരങ്ങില്‍ മുന്‍നിരയിലാണ് വരുണ്‍ ധവാന്റെ സ്ഥാനം. സിനിമാകുടുംബത്തില്‍ നിന്നുമാണ് വരുണ്‍ സിനിമയിലെത്തുന്ത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു വരുണിന്റെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജമായി മാറിയിരുന്നു. ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അരങ്ങേറിയ സിനിമ കൂടിയായിരുന്നു സ്റ്റുഡന്റ് ഓഫ് ദ ഇയര്‍.

ആദ്യ സിനിമ പുറത്തിറങ്ങി പത്ത് വര്‍ഷം കഴിയുമ്പോഴേക്കും ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ വരുണിന് സാധിച്ചിട്ടുണ്ട്. ആദ്യം ചിത്രത്തില്‍ തന്നെ ആലിയയും വരുണും തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി കയ്യടി നേടിയിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച ചിത്രമായിരുന്നു ബദ്രിനാഥ് കി ദുല്‍ഹനിയ. ഈ ചിത്രത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ശ്രദ്ധ നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രസകരമായൊരു കഥ വായിക്കാം തുടര്‍ന്ന്.

ബദ്രിനാഥ് കി ദുല്‍ഹനിയ

2017 ലായിരുന്നു ബദ്രിനാഥ് കി ദുല്‍ഹനിയ റിലീസാകുന്നത്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ശശാങ്ക് ഖെയ്തന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തില്‍ ശ്രദ്ധ നേടിയ രംഗങ്ങളിലൊന്നായിരുന്നു വരുണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം മദ്യപിച്ചെത്തുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത ആ രംഗത്തില്‍ അഭിനയിക്കാനായി വരുണ്‍ ശരിക്കും മദ്യപിച്ചിരുന്നുവെന്നതാണ്. ആ കഥ വിശദമായി വായിക്കാം.

രംഗം കൂടുതല്‍ റിയലിസ്റ്റിക് ആക്കാന്‍ വേണ്ടിയായിരുന്നു വരുണ്‍ ശരിക്കും മദ്യപിച്ചത്. മദ്യപിച്ചെത്തി വളരെ വൈകാരികമായി ആലിയയോട് സംസാരിക്കുന്നതായിരുന്നു രംഗം. ആ രംഗം സ്വാഭാവികമായി തോന്നുന്നതിനായി രണ്ട് പെഗ് വിസ്‌കി എടുത്ത് കുടിക്കുകയായിരുന്നു വരുണ്‍ ചെയ്തത്. എന്നാല്‍ ഇത് മാത്രമല്ല അഭിനയിക്കാനായി വരുണ്‍ മദ്യപിച്ചിട്ടുള്ള രംഗം.

ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ

ബദ്രിനാഥിന് മുമ്പായി ആലിയയും വരുണും ഒരുമിച്ച ചിത്രമായിരുന്നു ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ. 2014ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരുക്കിയതും ശശാങ്ക് ആയിരുന്നു. ഈ ചിത്രത്തിലെ ഒരു രുംഗത്തില്‍ അഭിനയിക്കാനും വരുണ്‍ ശരിക്കും മദ്യപിച്ചിരുന്നു. രണ്ട് സിനിമകളും വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

നിലവില്‍ തന്റെ പുതിയ സിനിമയായ ബവാലിന്റെ തിരക്കുകളിലാണ് വരുണ്‍ ധവാന്‍. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബവാല്‍. ജാന്‍വിയുടേയും വരുണിന്റേയും ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതാദ്യമായിട്ടാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

ജുഗ് ജുഗ് ജിയോ

അതേസമയം വരുണിന്റെ പുതിയ സിനിമയായ ജുഗ് ജുഗ് ജിയോ റിലീസിന് തയ്യാറെടുക്കുകയാണ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് ജുഗ് ജുഗ് ജിയോ. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. അനില്‍ കപൂര്‍, നീതു കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ഗാനവും ട്രെയിലറുമൊക്കെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അതേസമയം ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഗംഗുബായ് കട്ടിയവാഡിയാണ്. ചിത്രം വന്‍വിജയമായി മാറുകയും ആലിയയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. ഈയ്യടുത്തായിരുന്നു ആലിയ വിവാഹിതയായത്. നടന്‍ രണ്‍ബീര്‍ കപൂറിനേയാണ് ആലിയ വിവാഹം കഴിച്ചത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. രണ്‍ബീറും ആലിയയും ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
അണിയറയില്‍

കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സ്ട്രീറ്റ് ഡാന്‍സര്‍ ത്രീഡി, കലങ്ക്, ജുഡുവ 2, എബിസിഡി 2, ബദ്‌ലാപൂര്‍, ഒക്ടോബര്‍, മേം തേര ഹീറോ തുടങ്ങിയ സിനിമകളിലാണ് വരുണ്‍ നേരത്തെ അഭിനയിച്ചിട്ടുള്ളത്. ഭേഡിയ, ബവാല്‍ തുടങ്ങിയ സിനിമകളാണ് വരുണിന്റേതായി ഇപ്പോള്‍ അണിയറയില്‍ തയ്യാറെടുക്കുന്നത്. ബ്രഹ്‌മാസ്ത്രയ്ക്ക് പിന്നാലെ ഡാര്‍ലിംഗ്‌സ്, ജീ ലേ സര തുടങ്ങിയ ചിത്രങ്ങളാണ് ആലിയയുടേതായി ഒരുങ്ങുന്നത്.

Read more about: varun dhawan alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X