എന്നെ പേടിച്ച് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ഒളിപ്പിച്ചു വച്ചു; എന്റെ അവാര്‍ഡ് അവര്‍ ജയ ബച്ചന് നല്‍കി!
എണ്‍പതുകളിലും തൊണ്ണൂറുകളിലും നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഒരു നായികയും തയ്യാറായിരുന്നില്ല. ആ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറായ നടിയായിരുന്നി ബിന്ദു. തന്റെ വേഷങ്ങളിലൂടെ ആരാധകരുടെ ശാപവും തെറിവിളികളുമെല്ലാം കേള്‍ക്കേണ്ടി വന്നുവെങ്കിലും ബോളിവുഡിന്റെ മോണാ ഡാര്‍ലിംഗ് ആയി മാറുകയായിരുന്നു ബിന്ദു. അതേസമയം ബോളിവുഡിലെ പൊളിറ്റിക്‌സിന്റെ ഇരയാവുകയും ചെയ്യേണ്ടി വന്നിരുന്നു ബിന്ദുവിന്.
ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയൊരു അഭിമുഖത്തിലാണ് ബിന്ദു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. പുതുമുഖമാണെന്ന പേരില്‍ തനിക്ക് അവാര്‍ഡ് നിഷേധിച്ചുവെന്നും പകരം മുന്‍നിര നടിയായ ജയ ബച്ചന് പുരസ്‌കാരം നല്‍കിയെന്നുമാണ് ബിന്ദു ആരോപിച്ചിരിക്കുന്നത്.

''ഇത് പിന്നാമ്പുറ രഹസ്യമാണ്. കൂടുതല്‍ വോട്ട് കിട്ടിയിട്ടും എനിക്ക് അവാര്‍ഡ് തന്നില്ല. മൂന്നോ നാലോ തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഫിലിം ഫെയറിലാണ് ഇതെപ്പോഴും സംഭവിച്ചിട്ടുള്ളത്'' എന്നായിരുന്നു ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. ''ദോ രാസ്‌തേയ്ക്ക് വേണ്ടിയാണ് എന്നെ നോമിനേറ്റ് ചെയ്തത്. പക്ഷെ എങ്ങനെയാണ് ആദ്യത്തെ സിനിമ ചെയ്യുന്നവള്‍ക്ക് അവാര്‍ഡ് കൊടുക്കുക എന്ന് അവര്‍ ചോദിച്ചു. എന്നിട്ട് ജയയ്ക്ക് നല്‍കി. അവള്‍ നായികയായിരുന്നതിനാലാണ്. എനിക്ക് തന്നില്ല. ദാസ്താനും എനിക്ക് നോമിനേഷനുണ്ടായിരുന്നു. വോട്ടും കിട്ടി. പക്ഷെ അവാര്‍ഡ് തന്നില്ല'' എന്നും ബിന്ദു ആരോപിച്ചു.
ബിന്ദു ദേശായിയുടെ അച്ഛന്‍ നാനുഭായ് ദേശായ് അറിയപ്പെടുന്ന നിര്‍മ്മാതാവായിരുന്നു. അമ്മ ജ്യോത്സന നാടക നടിയായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന് കുട്ടിക്കാലം മുതല്‍ സിനിമ മോഹമായി മാറുകയായിരന്നു. വൈജയന്തിമാലയുടെ കടുത്ത ആരാധികയായിരുന്നു ബിന്ദു.. 1962 ല്‍ പുറത്തിറങ്ങിയ അണ്‍പഡ് എന്ന ചിത്രത്തിലൂടെയായിരുന്നു ബിന്ദുവിന്റെ അരങ്ങേറ്റം. നായികയാകാനാണ് ആഗ്രഹിച്ചതെങ്കിലും തടിയില്ലെന്ന് പറഞ്ഞ് ബിന്ദുവിനെ ഒഴിവാക്കി.

എന്നാല്‍ ദോ രാസ്‌തെയിലൂടെ ബിന്ദു നെഗറ്റീവ് വേഷങ്ങളിലേക്ക് കടന്നു. ആളുകള്‍ എന്തു ചിന്തിക്കുമെന്നോ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നൊന്നും ചിന്തിക്കാതെയായിരുന്നു ബിന്ദു അങ്ങനൊരു തീരുമാനം എടുത്തത്. പൊതു ഇടങ്ങളില്‍ ബിന്ദു എത്തുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബിന്ദുവില്‍ നിന്നും ഒളിപ്പിച്ചുവെക്കുമായിരുന്നുവത്രേ. അവരെ അവള്‍ മയക്കിയെടുക്കുമെന്ന് അവര്‍ ഭയന്നിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ബിന്ദു തന്നെ മനസ് തുറക്കുന്നുണ്ട്.
''പുരുഷന്മാര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഭാര്യമാര്‍ അവരെ പിന്നിലേക്ക് വലിക്കുമായിരുന്നു. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ എന്നില്‍ നിന്നും ഒളിപ്പിച്ചുവെച്ചു. ഞാനവരെ മയക്കുമെന്ന് അവര്‍ ഭയന്നു. ഭര്‍ത്താക്കന്മാര്‍ സുന്ദരമായിരുന്നുവെന്ന പോലെ. ഞാന്‍ പൊട്ടിച്ചിരിച്ച് വിടും. പക്ഷെ ഇന്ന് ആളുകള്‍ റീലും റിയലും എന്താണെന്ന് അറിയാം'' എന്നാണ് ബിന്ദു പറയുന്നത്.


Click it and Unblock the Notifications











