ബോളിവുഡിന്റെ മുത്തശ്ശി സുരേഖ സിക്രി അന്തരിച്ചു
ബോളിവുഡിന്റെ മുത്തശ്ശി സുരേഖ സിക്രി അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. 75 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മസിതിഷ്‌കാഘാതത്തെ തുടര്‍ന്ന് നാളുകളായി ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് താരത്തിന്റെ ഏജന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഹിന്ദി നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 1978 ല്‍ പുറത്തിറങ്ങിയ കിസ കുര്‍സി കാ ആണ് ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ബോളിവുഡിലെ ജനപ്രീയ മുത്തശ്ശിയായിരുന്നു സുരേഖ. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബധായി ഹോ എന്ന ചിത്രത്തിലൂടെ ഈയ്യിടെ വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു.

Recommended Video
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള അഭിനേത്രിയാണ് സുരേഖ. 1989 ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സുരേഖയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ബോളിവുഡ് താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും എത്തിയിട്ടുണ്ട്. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയ സുരേഖ ഏറ്റവും പുതിയ മേഖലയായ വെബ് സീരീസിലും സാന്നിധ്യം അറിയിച്ചാണ് യാത്രയാകുന്നത്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ ഗോസ്റ്റ് സ്‌റ്റോറീസിലാണ് അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications