വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായി! എല്ലാം അതീവരഹസ്യമായി!
ഇന്ന് ബോളിവുഡിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച ഒരു കല്യാണമാണ്. യുവനടന്‍ വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കത്തിലാണ് ബോളിവുഡ്. ഇരുവരും പ്രണയത്തിലാണെന്ന് നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഇവരും പരസ്യമായി നാളിതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും വിവാഹ വാര്‍ത്തകള്‍ പുറത്ത് വരികയായിരുന്നു. ഡിസംബര്‍ ഒമ്പതിന് രാജസ്ഥാനില്‍ വച്ചായിരിക്കും വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്.
ഇതിനിടെ ഇന്നലെ രാത്രി വിക്കി കത്രീനയുടെ വീട്ടിലെത്തിയതും ചര്‍ച്ചയായി മാറുകയാമ്. ഏറെ വൈകിയാണ് വിക്കി കത്രീനയുടെ വീട്ടില്‍ നിന്നും പോയത്. വിക്കിയ്ക്ക് പിന്നാലെ കത്രീനയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ അനൈത ഷ്രോഫും എത്തിയിരുന്നു. വിവാഹത്തിനുള്ള ഡിസൈനര്‍ വസ്ത്രങ്ങളും ഇന്നലെ തന്നെ കത്രീനയുടെ വീട്ടില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹത്തിന് മുന്നോടിയായി മുംബൈയില്‍ വച്ച് രജിസ്റ്റര്‍ വിവാഹം നടത്താന്‍ വിക്കിയും കത്രീനയും തീരുമാനിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഇന്നലെ കത്രീനയുടെ വീട്ടില്‍ വച്ച് വിക്കിയും കത്രീനയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നുവെന്നാണ് സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും പറയുന്നത്. വിക്കി ഇന്നലെ തനിച്ചായിരുന്നു കത്രീനയുടെ വീട്ടിലെത്തിയത്. താരത്തിന്റെ ടീം മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. വിക്കിയുടെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നില്ല. കത്രീനയുടെ വീട്ടില്‍ അമ്മയും സഹോദരിയും സഹോദരനുമുണ്ടായിരുന്നു. ഇതിന് പുറമെ രജിസ്റ്റ്രാര്‍ നേരത്തെ തന്നെ കത്രീനയുടെ വീട്ടിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് വിക്കിയും കത്രീനയും കത്രീനയുടെ വീട്ടില്‍ വച്ച് രജിസ്റ്റര്‍ വിവാഹം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിക്കണമെങ്കില്‍ വിക്കിയോ കത്രീനയോ തന്നെ ഔദ്യോഗികമായി പ്രതികരിക്കണം. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം വിക്കിയുടേയും കത്രീനയുടേയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും സജീവമാണ്. രാജസ്ഥാനില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് മുന്നില്‍ വിക്കിയും കത്രീനയും വലിയ നിബന്ധനകളാണ് വച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ പാടില്ല. വിവാഹ വേദിയില്‍ നിന്നും പുറം ലോകവുമായി ബന്ധപ്പെടാന്‍ പാടില്ല. വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പറത്താന്‍ പാടില്ല. എവിടെ വച്ചാണ് വിവാഹം നടക്കുന്നതെന്ന് പുറത്ത് പറയരുത്. വിവാഹത്തെക്കുറിച്ച് എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെങ്കില്‍ വിക്കിയുടേയും കത്രീനയുടേയും ടീമിന്റെ അനുവാദം വാങ്ങണം എന്നിങ്ങനെയാണ് നിബന്ധനകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Recommended Video

വിവാഹം നടക്കുന്ന റിസോര്‍ട്ടിന്റെ പരിസരത്ത് ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നും നിബന്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരൊക്കെയാണ് വിവാഹത്തിന് പങ്കെടുത്തെന്ന വിവരവും അതിഥികള്‍ പുറത്ത് വിടരുതെന്ന് വിക്കിയും കത്രീനയും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിക്കിയും കത്രീനയും മുന്നോട്ട് വച്ച നിബന്ധനകളില്‍ പല അതിഥികളും അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിലും നല്ലത് ക്ഷണിക്കുകയേ ചെയ്യാത്തത് ആണെന്നുമാണ് ചിലരുടെ പ്രതികരണങ്ങള്‍. അതേസമയം വിവാഹത്തിന് കത്രീനയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാനും കുടുംബത്തിനും ക്ഷണമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്‍്ബീര്‍ കപൂറിനേയും ക്ഷണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ കത്രീനയുടെ അടുത്ത സുഹൃത്തും രണ്‍ബീറിന്റെ കാമുകിയുമായ നടി ആലിയ ഭട്ട് വിവാഹത്തിന് എത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.


Click it and Unblock the Notifications