For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ല! സഹോദരിയുടെ വെളിപ്പെടുത്തല്‍, നിരാശയോടെ ആരാധകര്‍

  |

  ബോളിവുഡ് ആരാധകരെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിനായി. ബോളിവുഡിലെ യുവതാരങ്ങള്‍ ശ്രദ്ധേയനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ വിക്കി കൗശല്‍. കത്രീനയാകട്ടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായ സൂപ്പര്‍ നായികയും. ഇരുവരും പ്രണയത്തിലാണെന്ന് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇതിന് പിന്നാലെ ഈ ഡിസംബറില്‍ വിക്കിയും കത്രീനയും വിവാഹിതരാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വിവാഹ വേദി മുതല്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക വരെ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായി കഴിഞ്ഞു.

  രാജകുമാരിയെ പോലെ സുന്ദരിയായി അവതാരക അപർണ തോമസ്, ഫോട്ടോസ് കാണാം

  എന്നാല്‍ ഇപ്പോഴിതാ ആരാധകരെയാകെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. വിക്കിയുടേയും കത്രീനയുടേയും വിവാഹവുമായി ബന്ധപ്പെട്ട് വിക്കിയുടെ കസിന്‍ ആയ ഡോക്ടര്‍ ഉപാസന വോഹ്രയുടെ വാക്കുകളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദൈനിക് ഭാസ്‌കറില്‍ വന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ലെന്നാണ് ഉപസാന പറഞ്ഞിരിക്കുന്നത്. വിക്കിയും കത്രീനയും തമ്മില്‍ വിവാഹിതരാവുകയാണെന്ന വാര്‍ത്ത സൃഷ്ടിച്ചതും പ്രചരിപ്പിച്ചതുമെല്ലാം മാധ്യമങ്ങള്‍ ആണെന്നായിരുന്നു ഉപസാനയുടെ പ്രതികരണം. ''വിക്കിയുടേയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. എല്ലാം വെറും കിംവദന്തികളാണ്. ശരിക്കും വിവാഹമാണെങ്കില്‍ അവര്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു. ബോളിവുഡ് താരങ്ങളെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാറുള്ളതാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അത് കെട്ടടങ്ങുകയും ചെയ്യും. ഞാന്‍ വിക്കിയോട് സംസാരിച്ചു. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു. അതിനാല്‍ ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല'' എന്നായിരുന്നു ഉപസാനയുടെ പ്രതികരണം.

  ആരാധകരേയും സോഷ്യല്‍ മീഡിയയേയും ഞെട്ടിക്കുന്നതാണ് സഹോദരിയുടെ ഈ വാക്കുകള്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തന്നെ ആരാധകര്‍ വിക്കിയുടേയും കത്രീനയുടേയും വിവാഹ വാര്‍ത്തകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് വരികയായിരുന്നു. ഇരുവരും പക്ഷെ ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. വിക്കിയും കത്രീനയും ജയ്പൂരില്‍ വച്ചാകും വിവാഹിതരാവുക എന്നായിരുന്നു റിപ്പോര്‍ട്ട്. കത്രീനയുടെ വിവാഹം വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് സബ്യാസാച്ചിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ട താരങ്ങളുടെ പട്ടികയും ചര്‍ച്ചയായിരുന്നു. കത്രീനയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാന്‍ വിവാഹത്തിനെത്തുമെങ്കിലും സല്‍മാന്റെ കുടുംബത്തിലെ പത്ത് പേരെ ക്ഷണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

  നടന്‍ രണ്‍ബീര്‍ കപൂറിനും വിവാഹത്തിന് ക്ഷണം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടനുമായുള്ള ബ്രേക്കപ്പ് കത്രീനയെ മാനസികമായി തളര്‍ത്തിയിരുന്നു. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാല്‍ അവസാനനിമിഷം താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍- ആലീയ വിവാഹ പാര്‍ട്ടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് കത്രീന പറഞ്ഞിരുന്നു. അതേസമയം ആലിയ കത്രീനയുടെ അടുത്ത സുഹൃത്താണ് എന്നതും ശ്രദ്ധേയമാണ്. ആലിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം അഭിനയിക്കുന്ന ജീ ലേ സരയാണ് കത്രീനയുടെ പുതിയ സിനിമകളിലൊന്ന്.

  നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നാലെ താരങ്ങള്‍ രജിസ്റ്റര്‍ വിവാഹത്തിനാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ബോളിവുഡിലെ മറ്റൊരു താരജോഡി വിക്കിയുടേയും കത്രീനയുടേയും വിവാഹത്തിന് ഒരുമിച്ച് എത്തി തങ്ങളുടെ പ്രണയം ലോകത്തോട് വിളിച്ചു പറയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം വ്യാജമായി സൃഷ്ടിച്ചവയാണെന്ന വിലയിരുത്തലുകളിലേക്ക് എത്തിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന പ്രതികരണം. അതേസമയം വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാനായി ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരും.

  സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ ത്രീയാണ് കത്രീനയുടെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ. സര്‍ദാര്‍ ഉദ്ദം ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം വിക്കിയെ ഉറ്റു നോക്കുന്നത്. ഉദ്ദം സിംഗായുള്ള വിക്കിയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.

  Read more about: vicky kaushal katrina kaif
  English summary
  Vicky Kaushal And Katrina Kaif Not Getting Married Vicky's Sister Confirms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X