Don't Miss!
- News
പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്, അന്വേഷണത്തിന് ഉത്തരവ്
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
കത്രീന കൈഫ് ഗര്‍ഭിണിയായി; നന്ദി പറയാന്‍ ക്ഷേത്രത്തിലെത്തി വിക്കിയും കത്രീനയും!
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓണ്‍ സ്ക്രീന്‍ ജീവിതം എന്നത് പോലെ തന്നെ ആരാധകര്‍ക്ക് അറിയാന്‍ ആകാംഷയുള്ള വിഷയമാണ് അവരുടെ ഓഫ് സ്ക്രീന്‍ ജീവിതവും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. താരങ്ങളെ സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ പോലും ആരാധകരുടെ ഈ മാനിസാകവസ്ഥയെ മുതലെടുക്കാനുള്ള ശ്രമമാണ്.
ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് വിക്കി കൗശലും കത്രീന കൈഫും. തങ്ങളുടെ വിവാഹ ജീവിതത്തിന്റെ ആദ്യത്തെ വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ താരദമ്പതികള്‍. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കത്രീന കൈഫ് ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഇപ്പോഴിതാ കത്രീനയുടെ ഗര്‍ഭം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

കഴിഞ്ഞ ദിവസം വിക്കിയും കത്രീനയും സിദ്ധിവിനായക് ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കത്രീന കൈഫ് ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമായി മാറിയത്. വിക്കിയ്ക്കും കത്രീനയ്ക്കുമൊപ്പം വിക്കിയുടെ അമ്മ വീണ കൗശലുമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ കത്രീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറുകയായിരുന്നു.

താരത്തെ കണ്ടാല്‍ ഗര്‍ഭിണിയാണെന്നാണ് തോന്നുന്നത്, വയര്‍ കാണാതിരിക്കാന്‍ കത്രീന ശ്രമിക്കുന്നുണ്ട് തുടങ്ങിയ കമന്റുകളുമായാണ് സോഷ്യല്‍ മീഡിയ എത്തുന്നത്. അതേസമയം കഴിഞ്ഞ ജൂണിലായിരുന്നു കത്രീന കൈഫ് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിക്കുന്നത്. ആറ് മാസങ്ങള്‍ക്കിപ്പുറവും കത്രീനയുടെ ഗര്‍ഭം എന്നത് സോഷ്യല്‍ മീഡിയയുടെ പ്രവചനവും ഭാവനയുമൊക്കെയായി തുടരുകയാണ്. താരങ്ങള്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ഗര്‍ഭിണിയാണെങ്കില്‍ താരങ്ങള്‍ തന്നെ അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബോളിവുഡിലെ മിന്നും താരങ്ങളാണ് വിക്കി കൗശലും കത്രീന കൈഫും. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് കത്രീന കൈഫ് സൂപ്പര്‍ നായികയായി മാറുന്നത്. ബൂം ആയിരുന്നു ആദ്യത്തെ സിനിമ. പക്ഷെ ഈ ചിത്രം കനത്ത പരാജയമായിരുന്നു. പിന്നാലെ വന്ന സിനിമകളും ശ്രദ്ധിക്കപ്പെട്ടില്ല. നമസ്തെ ലണ്ടന്‍ എന്ന ചിത്രത്തിലൂടെയാണ് കത്രീന കൈഫ് ഹിറ്റുകളിലേക്ക് എത്തുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്.

ബോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട് കൊറിയോഗ്രാഫറുടെ മകനാണ് വിക്കി കൗശല്‍. എന്നാല്‍ വിക്കിയുടെ കരിയറും അത്ര സുഖകരമായിരുന്നില്ല. സമാന്തര സിനിമകളിലൂടെയായിരുന്നു വിക്കിയുടെ തുടക്കം. അനുരാഗ് കശ്യപിന്റെ അസിസ്റ്റന്റായി ഏറെ നാള് പ്രവര്‍ത്തിച്ച ശേഷമാണ് സിനിമയിലെത്തുന്നത്. സഹനടനായി അഭിനയിച്ചാണ് നായകനായി മാറുന്നത്. ഇന്ന് ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കുന്ന വിക്കി മികച്ച നടനുള്ള ദേശീയ പുരസ്കാരം അടക്കം നേടിയ താരമാണ്.

ടൈഗര്‍ ത്രീയാണ് കത്രീനയുടെ റിലീസ് കാത്തു നില്ക്കുന്ന സിനിമ. പരമ്പരയിലെ ആദ്യ രണ്ട് ചിത്രങ്ങളും മികച്ച വിജയങ്ങളായിരുന്നു. മൂന്നാം ഭാഗത്തിലും സല്മാന് ഖാന് തന്നെയായിരുന്നു നായകന്. നേരത്തെ പുറത്തിറങ്ങിയ ഫോണ്‍ ഭൂത് ആണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടത്ര വിജയം നേടാന്‍ സാധിച്ചില്ല. ഇതിനിടെ ഒടിടിയിലേക്കും എത്തുകയാണ് കത്രീന കൈഫ്. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കുന്ന സീരീസിലൂടെയാണ് കത്രീന കൈഫ് ഒടിടിയിലെത്തുന്നത്.
ഗോവിന്ദ നാം മേര ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന സാം ബഹദൂര്‍, ഷാരൂഖ് ഖാന് ചിത്രം ഡങ്കി എന്നിവയടക്കം നിരവധി സിനിമകള്‍ വിക്കിയുടേതായി അണിയറയിലുണ്ട്. പിന്നാലെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, ലക്ഷ്മണ് ഉതേക്കറുടെ ചിത്രം, ആനന്ദ് തിവാരിയുടെ ചിത്രം എന്നിവയും വിക്കിയുടേതായി അണിയറയിലുണ്ട്.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ