For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാമൊന്ന് വേഗത്തിലാക്കാമോ, വിവാഹ ചടങ്ങിനിടെ പുജാരിയോട് ആവശ്യപ്പെട്ട വിക്കി; കാരണമിതാണ്

  |

  ബോളിവുഡിലെ ഇഷ്ട താരദമ്പതികളാണ് നടി കത്രീന നടൻ വിക്കി കൗശലും. ഒരുപാട് ആരാധകരുള്ള താരജോഡികൾ ആണ് ഇവർ. കഴിഞ്ഞ വർഷം അവസമാനമാണ് ഇരുവരും വിവാഹിതരായത്. ലോക്ഡൗൺ സമയത്തെ പ്രണയ കാലത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഇവരുടേത്.

  2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു വിവാഹം. കോവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡിൽ നിന്ന് വളരെ കുറച്ചു താരങ്ങൾക്ക് മാത്രമായിരുന്നു ക്ഷണം. മാധ്യമങ്ങളെയും ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

  Also Read: മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

  അതീവ സുരക്ഷിതമായി രാജസ്ഥാനിലെ സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരവിവാഹത്തിന് വേദിയായത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര.

  അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വിവാഹം വലിയ ചർച്ചയായി മാറിയിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ഒക്കെയും അതീവ രഹസ്യമായിട്ടായിരുന്നു. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും പ്രതികരിക്കാന്‍ താരകുടുംബങ്ങള്‍ തയ്യാറായില്ലായിരുന്നു. അവസാന നിമിഷമാണ് കല്യാണത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്.

  Also Read: മെലിയാന്‍ ഐസ് കട്ട തിന്ന കത്രീന കൈഫ്; സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി വിക്കി കൗശല്‍!

  ഇന്ന് ഇരുവരും സന്തോഷകരമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോവുകയാണ്. അതിനിടെ ഇവർ ഒരു കുഞ്ഞിനായി തയ്യാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകളും ഉണ്ട്. എന്നാൽ ഇരുവരും ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം കോഫി വിത്ത് കരൺ ഷോയിൽ എത്തിയ വിക്കി കൗശൽ, വിവാഹ ചടങ്ങിനിടെ ഉണ്ടായ രസകരമായ സംഭവങ്ങൾ പറയുകയുണ്ടായി. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.

  കത്രീനയെ വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പ് പൂജാരിയോട് താൻ പറഞ്ഞ കാര്യം വിക്കി വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹചടങ്ങുകൾ പെട്ടെന്ന് തീർക്കാൻ താൻ ആവശ്യപ്പെട്ടു എന്നാണ് വിക്കി പറയുന്നത്. വേദിക്കടുത്ത് ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്ന വാർത്ത കേട്ടതിനെ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ തീർക്കണം അധികം സമയമെടുക്കരുത് എന്ന് താൻ പൂജാരിയോട് പറഞ്ഞതായി വിക്കി പറഞ്ഞു.

  Also Read: സിദ്ധാർഥും കിയാരയും വിവാഹത്തിലേക്കോ?, കോഫി വിത്ത് കരണിൽ മനസ് തുറന്ന് താരങ്ങൾ

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  വിവാഹസമയത്ത് വൈറലായ മീമുകളെ കുറിച്ചും വിക്കി പറഞ്ഞു, 'വിവാഹസമയത്ത് വന്ന രസകരമായ മീമ്മുകളും ട്വീറ്റുകളും സന്ദേശങ്ങളും ഞങ്ങൾ അറിഞ്ഞിരുന്നു. ഞങ്ങൾ ചിരിക്കാൻ വേണ്ടി അവ വായിച്ചു കേൾപ്പിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നു.' വിക്കി പറഞ്ഞു.

  അതേസമയം, തങ്ങളുടെ വിവാഹത്തിന്റെ ക്രെഡിറ്റ് മുഴുവൻ തനിക്ക് താരണമെന്ന് കരൺ ഷോയിൽ പറഞ്ഞു. വിക്കി അത് സമ്മതിച്ചു കൊണ്ട് കഴിഞ്ഞ തവണ ഞാൻ ഈ സോഫയിൽ ഇരുന്ന് നിമിഷമാണ് ഞാൻ എന്ന വ്യക്തിയുണ്ടെന്ന് പോലും കത്രീന മനസിലാകുന്നതെന്ന് വിക്കി പറഞ്ഞു. കഴിഞ്ഞ തവണ വിക്കി കോഫി വിത്ത് കറണിൽ പങ്കെടുത്തപ്പോൾ നടത്തിയ ഒരു തുറന്നു പറച്ചിലിൽ നിന്നായിരുന്നു വിക്കി - കത്രീന പ്രണയം ഉടലെടുത്തതും വിവാഹത്തിലേക്ക് എത്തിയതും.

  Read more about: vicky kaushal
  English summary
  Vicky Kaushal asked Pandit to complete wedding rituals soon while tying knot to Katrina Kaif; Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X