For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധ്യമങ്ങളെ പേടിച്ച് കത്രീനയുടെ വീട്ടില്‍ ഒളിച്ചു വന്ന വിക്കി കൗശല്‍; വാര്‍ത്തയോട് താരത്തിന്റെ പ്രതികരണം

  |

  ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊന്നും ബോളിവുഡില്‍ യാതൊരു പഞ്ഞവുമില്ല. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നത് കാണാന്‍ ആരാധകര്‍ക്കും സന്തോഷമാണ്. ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും ഹോട്ട് കപ്പിളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് നാളുകള്‍ കുറച്ചായി. വിവാഹ നിശ്ചയം നടന്നതായി വരെ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി ഇതുവരേയും അംഗീകരിച്ചിട്ടില്ല.

  അതിസുന്ദരിയായി അനാര്‍ക്കലി മരിക്കാര്‍; ബോളിവുഡ് ലുക്കെന്ന് ആരാധകര്‍

  എന്നാല്‍ വിക്കിയും കത്രീനയും പലപ്പോഴും ഒരുമിച്ച് കാണപ്പെടുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കത്രീനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് വിക്കിയെന്നും ഫോട്ടോകള്‍ സാക്ഷ്യം വച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കത്രീനയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമുള്ള വിക്കിയുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും ഷോകളിലുമെല്ലാം എത്തുന്നതും ആരാധകരുടെ സംശയങ്ങള്‍ക്ക് ബലം പകരുന്നതാണ്.

  ഒരു അവാര്‍ഡ് ഷോയ്ക്കിടെയാണ് വിക്കിയും കത്രീനയും തമ്മിലുള്ള സൗഹൃദം ശക്തമാകുന്നത്. വിക്കി ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളാണ്. കത്രീനയാകട്ടെ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാള്‍. ഒരു അവാര്‍ഡ് ഷോയില്‍ കത്രീന എത്തിയപ്പോള്‍ അവതാരകനായി വിക്കിയുമുണ്ടായിരുന്നു. സ്‌റ്റേജില്‍ വച്ച് തനിക്ക് കത്രീനയോടുള്ള ക്രഷ് വിക്കി വെളിപ്പെടുത്തുകയായിരുന്നു. ഇത്ര സുന്ദരിയായ നിങ്ങള്‍ വിക്കി കൗശലിനെ പോലൊരു നല്ല പയ്യനെ കണ്ടെത്തി അവനെ കല്യാണം കഴിച്ചുകൂടെ എന്നും വിക്കി ചോദിച്ചിരുന്നു. രസകരമായ ഈ നിമിഷം മുതലാണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന്റെ ആഴം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

  കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയായ സര്‍ദ്ദാര്‍ ഉദ്ദം സിംഗിന്റെ പ്രചരണത്തിനായി കപില്‍ ശര്‍മ ഷോയില്‍ വിക്കി കൗശല്‍ എത്തിയിരുന്നു. ഇതിനിടെ വിക്കിയെക്കുറിച്ചുള്ളൊരു വാര്‍ത്ത കപില്‍ വിക്കിയെ കാണിക്കുകയായിരുന്നു. കത്രീനയുടെ വീട്ടിലേക്ക് ആരുമറിയാതെ രഹസ്യമായി വിക്കി വരുന്നുവെന്നതായിരുന്നു വാര്‍ത്ത. 'കത്രീനയെ കാണാന്‍ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചെത്തി വിക്കി കൗശല്‍, അയല്‍വാസിയുടെ വെളിപ്പെടുത്തല്‍' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്ത കേട്ടതും വിക്കി പൊട്ടിച്ചിരിക്കുകയായിരുന്നു.

  എന്നാല്‍ ഇതിലെത്രമാത്രം സത്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലെന്നും അവര്‍ തീയില്‍ എണ്ണയൊഴിക്കുകയാണെന്നും കപില്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷോയിലെ മറ്റൊരു സ്ഥിരം സാന്നിധ്യമായ അര്‍ചന പൂരന്‍ സിംഗ് അത് തന്നെയാണ് അദ്ദേഹവും ചെയ്യുന്നത് എന്നത് പറയുകയായിരുന്നു. ഇതിന് മറുപടിയുമായി കപില്‍ ശര്‍മ എത്തുകയായിരുന്നു. ഇതോടെ താനും വിക്കിയും സഹോദരന്മാരാണെന്നായി കപില്‍. എന്നാല്‍ ഇങ്ങനെ ഒരു സഹോദരനെ ആര്‍ക്കും കിട്ടരുതേയെന്ന് പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു വിക്കി ചെയ്തത്. അതേസമയം കത്രീനയുമായുള്ള പ്രണയ റിപ്പോര്‍ട്ടുകളോട് വിക്കി കൗശല്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

  കരീന കപൂറിനെയും തേച്ചോട്ടിച്ച് മോൺസൺ | FilmiBeat Malayalam

  കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കത്രീനയും വിക്കിയും വിവാഹ നിശ്ചയം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൂമിന് നല്‍കിയ അഭിമുഖത്തില്‍ കത്രീനയുടെ പിആര്‍ ടീമംഗം ആ വാര്‍ത്തകള്‍ നിരസിക്കുകയായിരുന്നു. വാര്‍ത്തകള്‍ ശരിയല്ലെന്നും ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിനായി റഷ്യയിലേക്ക് പോകാനായി തയ്യാറെടുക്കുകയാണ് കത്രീന എന്നുമായിരുന്നു വക്താവ് നല്‍കിയ വിശദീരണം. ഇതിനിടെ കത്രീനയുടെ വിവാഹ വേഷത്തിലുള്ള ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്തായാലും വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു.

  Also Read: ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍

  ഇപ്പോള്‍ ടൈഗര്‍ ത്രീയുടെ ചിത്രീകരണ തിരക്കുകളിലാണ് കത്രീന. റഷ്യയിലും ഓസ്ട്രിയയിലുമായിരുന്നു ചിത്രീകരണം. ഇതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് കത്രീന. ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും ഒരുമിക്കുന്ന ജീ ലേ സരയാണ് കത്രീനയുടെ മറ്റൊരു പുതിയ സിനിമ. ഫര്‍ഹാന്‍ അക്തറാണ് ചിത്രത്തിന്റെ സംവിധായകന്‍.

  Read more about: vicky kaushal katrina kaif
  English summary
  Vicky Kaushal Reacts To News About Him Secretly Visiting Katrina Kaif's Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X