സെറ്റില്‍ നേരിട്ട അപമാനം, അച്ഛന്‍ എന്റെ മുന്നിലിരുന്ന് കരഞ്ഞു! വെളിപ്പെടുത്തലുമായി വിക്കി കൗശല്‍

കുടുംബവുമായി വളരെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് വിക്കി കൗശല്‍. തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ വിക്കി സംസാരിക്കുമ്പോള്‍ ആ ബന്ധം വ്യക്തമാണ്. തന്റെ അച്ഛനും അമ്മയും തങ്ങളെ വളര്‍ത്തിയ രീതിയാണ് അതിന്റെ കാരണമെന്നാണ് വിക്കി പറയുന്നത്. അതേസമയം തന്റെ അച്ഛന്‍ തനിക്കും സഹോദരന്‍ സണ്ണി കൗശലിനും മുന്നില്‍ ഇരുന്ന് കരയുന്നതില്‍ നാണക്കേട് കാണിക്കാറില്ലെന്നും വിക്കി പറയുന്നു.

അച്ഛന്‍ കരഞ്ഞ കാര്യം പറയുന്നതില്‍ അമ്മയും മടിക്കാറില്ലെന്നും വിക്കി പറയുന്നു. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ ശ്യാം കൗശലാണ് വിക്കിയുടെ പിതാവ്. സെറ്റില്‍ അപമാനിക്കപ്പെട്ടതിന്റെ പേരില്‍ തങ്ങളുടെ മുന്നിലിരുന്ന് കരയുന്നതില്‍ അച്ഛന് യാതൊരു നാണക്കേടും തോന്നിയിരുന്നില്ലെന്നാണ് വിക്കി പറയുന്നത്. തന്റെ അച്ഛന്‍ സാധാരണ അച്ഛന്മാരെ പോലെയായിരുന്നില്ലെന്നും വിക്കി പറയുന്നു.

Vicky Kaushal

''അദ്ദേഹം വൈകാരികമായി ഞങ്ങളെ കരുത്തരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നെ ഇന്ന് സെറ്റില്‍ അപമാനിച്ചെന്നും ഞാന്‍ തിരിച്ച് വന്ന ശേഷം നിങ്ങളുടെ അമ്മയോട് അത് പറഞ്ഞ് കരഞ്ഞുവെന്നും അച്ഛന്‍ തുറന്ന് പറയാറുണ്ട്. ഇന്നിങ്ങനെ സംഭവിച്ചു അങ്ങനെ സംഭവിച്ചു എന്നൊക്കെ അമ്മയും പറയും. കരയുന്നത് സാധാരണയാണ്. അതിനാല്‍ അത് ഞങ്ങളുടെ വീട്ടില്‍ മറച്ചുവെക്കപ്പെട്ടിരുന്നില്ല. അദ്ദേഹം ഞങ്ങളുടെ മുന്നിലിരുന്ന് കരയുകയും ചെയ്തിട്ടുണ്ട്'' വിക്കി പറയുന്നു.

ജീവിതത്തില്‍ എല്ലാം നമ്മളുടെ ഇഷ്ടത്തിന് നടക്കില്ല. കൂടുതല്‍ സമയവും നമ്മളുടെ ഇഷ്ടത്തിന് എതിരായിരിക്കും സംഭവിക്കുകയെന്ന് അച്ഛന്‍ തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും വിക്കി കൗശല്‍ പറയുന്നു. അതേസമയം തന്നെ കുട്ടിക്കാലത്ത് താനും സണ്ണിയും അച്ഛനെ പേടിച്ചിരുന്നുവെന്നും എല്ലാം തുറന്ന് പറഞ്ഞിരുന്നുവെന്നും വിക്കി പറയുന്നു. എന്നാല്‍ ഇന്ന് അച്ഛന്‍ ഭയങ്കര ചില്ലാണെന്നും വിക്കി പറയുന്നു.

അച്ഛനമ്മമാരോട് ഐ ലവ് യു എന്ന് പറയാന്‍ പലരും മടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. താന്‍ എന്നും അത് പറയുന്ന ആളാണെന്നും വിക്കി പറയുന്നു. അതുപോലെ തന്റെ വീട്ടില്‍ ഒരു ദിവസം തുടങ്ങുന്നത് തന്നെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയിട്ടാണെന്നും വിക്കി പറയുന്നു. അനുഗ്രഹം വാങ്ങുമ്പോള്‍ അച്ഛന്‍ പഴയൊരു പഞ്ചാബ് റാപ്പ് ഗാനം പാടും. ഇപ്പോള്‍ അദ്ദേഹം കത്രീനയോടും ചെയ്യാറുണ്ട്. അവര്‍ക്ക് അവള്‍ ജനിക്കാതെ പോയ മകളാണെന്നും വിക്കി പറയുന്നു.

Vicky Kaushal

അച്ഛന്‍ റാപ്പിനെ താന്‍ എപ്പോഴും കളിയാക്കും. എന്നാല്‍ ദൂരെയെവിടെയെങ്കിലും ആണെങ്കില്‍ താന്‍ വീട്ടിലേക്ക് വിളിച്ചും. പാതി ഉറക്കത്തില്‍ പോലും അച്ഛന്‍ അപ്പോള്‍ തന്റെ പാട്ടു പാടുമെന്നാണ് വിക്കി പറയുന്നത്. ആ പാട്ട് കേള്‍ക്കാനായി താന്‍ രണ്ട് മിനിറ്റ് മിണ്ടാതിരിക്കുമെന്നാണ് വിക്കി പറയുന്നത്. തന്നെ സംബന്ധിച്ച് ആ റാപ്പ് ആണ് അച്ഛന്റെ സ്‌നേഹവും അനുഗ്രഹവുമെന്നാണ് വിക്കി കൗശല്‍ പറയുന്നത്.

2021 ഡിസംബര്‍ 9 നായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. രാജസ്ഥാനില്‍ വച്ച് നടന്ന വിവാഹം തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു. വിക്കിയും കത്രീനയും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട താരജോഡിയെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്യാം ബഹദൂര്‍ ആണ് വിക്കിയുടെ പുതിയ സിനിമ. മേഘ്‌ന ഗുല്‍സാര്‍ ആണ് സിനിമയുടെ സംവിധാനം. പിന്നാലെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി എന്നിവയും അണിയറയിലുണ്ട്.

More from Filmibeat

Read more about: vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X