എന്തുകണ്ടിട്ടാണ് എന്നെ പ്രേമിച്ചതെന്ന് കത്രീനയോട് ചോദിച്ചു; എനിക്കിപ്പോഴും അത്ഭുതമാണ്: വിക്കി കൗശല്‍
ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരുടേയും വിവാഹം സമീപകാലത്ത് ബോൡവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരവിവാഹങ്ങളിലൊന്നായിരുന്നു. ഇരുവരും പരസ്പരമുള്ള പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല. വിക്കിയ്ക്കും കത്രീനയ്ക്കും ഇടയിലുള്ള പരസ്പര ബഹുമാനവും പ്രണയവുമൊക്കെ ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാഴ്ചയാണ്.
മറ്റുള്ളവരോടുള്ള അനുകമ്പയാണ് തനിക്ക് കത്രീനയോട് പ്രണയം തോന്നാനുള്ള കാരണമായി വിക്കി പറയുന്നത്. ഇപ്പോഴിതാ കത്രീന തന്റെ ജീവിത പങ്കാളിയായി കൂടെയുണ്ടാകണം എന്ന് തനിക്ക് തോന്നാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് വിക്കി കൗശല്‍. 2021 ഡിസംബര്‍ 9 നായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. രാജസ്ഥാനില്‍ വച്ച് നടന്ന വിവാഹം തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു.

അതേസമയം തങ്ങളുടെ പ്രണയകാലത്ത് പരസ്യമായി അതേക്കുറിച്ച് സംസാരിക്കാനോ പൊതുവേദികളില്‍ ഒരുമിച്ച് വരാനോ വിക്കിയും കത്രീനയും തയ്യാറായിരുന്നില്ല. ''ഞങ്ങളുടെ ബന്ധത്തില്‍ ഞാന്‍ കല്യാണത്തെക്കുറിച്ച് ചോദിച്ചാല്‍ യെസ് ഓര്‍ നോ ആയിരിക്കുമെന്നുറപ്പായിരുന്നു. തുടക്കത്തിലേ ഇത് സീരിയസ് ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നന്നേക്കുമായുള്ള ബന്ധമായിരുന്നു ഞങ്ങള്‍ രണ്ടു പേരും തേടിയിരുന്നത്. വിവാഹം ഒരാളുടെ ചോദ്യവും ഒരാളുടെ മറുപടിയുമായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു'' വിക്കി പറയുന്നു.
അതേസമയം കത്രീനയെ സമീപിക്കുമ്പോള്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്നാണ് വിക്കി പറയുന്നത്. തനിക്ക് അതിന് സാധിക്കുമെന്നത് തന്നെ അംഗീകരിക്കാന്‍ താന്‍ പാടുപെട്ടുവെന്നാണ് വിക്കി പറയുന്നത്. അതേസമയം കത്രീനയുടെ താരപദവിയോ പ്രശസ്തിയോ ഒന്നുമല്ല തനിക്ക് പ്രണയം തോന്നാനുള്ള കാരണമെന്നും വിക്കി പറയുന്നുണ്ട്.
''അതൊന്നുമല്ല എനിക്ക് അവളോട് പ്രണയം തോന്നാനുള്ള കാരണം. അവളിലെ മനുഷ്യനെ അറിഞ്ഞതോടെയാണ്. അവളുടെ വ്യക്തിത്വത്തോടാണ് എനിക്ക് പ്രണയം തോന്നിയത്. എന്റെ ജീവിതപങ്കാളിയായി അവള്‍ വേണമെന്ന് തോന്നി'' വിക്കി പറയുന്നു. കത്രീനയെ ഡിന്നറിന് ക്ഷണിക്കുന്നതിലേക്ക് എത്താന്‍ ഒരു യാത്ര തന്നെ തനിക്ക് വേണ്ടി വന്നുവെന്നും വിക്കി പറയുന്നുണ്ട്.
''ആദ്യം അവളുടെ ശ്രദ്ധ കിട്ടുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. അവള്‍ ഒരു പ്രതിഭാസമാണ്. എന്തിന് എന്നോട് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ അവള്‍ നല്ലൊരു വ്യക്തിയാണ്. അടുത്തറിഞ്ഞപ്പോള്‍ കത്രീന കൈഫ് എന്ന വ്യക്തിയെ എനിക്ക് മനസിലായി. അവളെ പോലൊരാളെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഞാന്‍ മനസിലാക്കി. ആരെപറ്റിയും മോശമായി എന്തെങ്കിലും അവള്‍ പറയുന്നത് കേട്ടിട്ടില്ല. തനിക്ക് ചുറ്റുമുള്ളവരോട് അനുകമ്പയുണ്ട്. അതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്'' വിക്കി പറയുന്നു.

അതേസമയം തന്നോട് കത്രീനയ്ക്ക് പ്രണയമാണെന്നത് തനിക്ക് ആദ്യം വിശ്വസിക്കാന്‍ പോലും പറ്റിയില്ലെന്നാണ് വിക്കി പറയുന്നത്. എന്താണ് നടക്കുന്നതെന്ന് താന്‍ കത്രീനയോട് ചോദിച്ചിട്ടുണ്ടെന്നാണ് വിക്കി പറയുന്നത്. നിനക്ക് ചില മൂല്യങ്ങളുണ്ടെന്നും അതില്‍ നീ ഉറച്ചു നില്‍ക്കുന്നുണ്ടെന്നുമാണ് തന്നെ ഇഷ്ടപ്പെടാനുള്ള കാരണമായി കത്രീന പറഞ്ഞതെന്നാണ് വിക്കി പറയുന്നത്.
അതേസമയം വിക്കിയും കത്രീനയും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട താരജോഡിയെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്യാം ബഹദൂര്‍ ആണ് വിക്കിയുടെ പുതിയ സിനിമ. മേഘ്‌ന ഗുല്‍സാര്‍ ആണ് സിനിമയുടെ സംവിധാനം. പിന്നാലെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി എന്നിവയും അണിയറയിലുണ്ട്. സല്‍മാന്‍ ഖാനൊപ്പം വീണ്ടും ഒരുമിക്കുന്ന ടൈഗര്‍ ത്രീയാണ് കത്രീനയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.


Click it and Unblock the Notifications











