കത്രീനയുടെ അമ്മയെ കണ്ടത് വിവാഹത്തിന് ഒരാഴ്ച മുമ്പ് മാത്രം; കാരണം വെളിപ്പെടുത്തി വിക്കി

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരുടേയും പ്രണയവുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. 2021 ഡിസംബറിലായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമീപകാലത്ത് ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരവിവാഹങ്ങളില്‍ ഒന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും.

അതീവ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പകര്‍ത്തുന്നതിനും അതിഥികള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

Katrina Kaif

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കത്രീന കൈഫ്. താനും കത്രീനയും ആദ്യമായി കണ്ടുമുട്ടുന്നതിനെക്കുറിച്ചടക്കമാണ് വിക്കി കൗശല്‍ മനസ് തുറന്നിരിക്കുന്നത്. കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിക്കി മനസ് തുറന്നത്. കത്രീനയുടെ കുടുംബത്തെ ആധ്യമായി കണ്ടതിനെക്കുറിച്ചും വിക്കി സംസാരിക്കുന്നുണ്ട്. കല്യാണത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് താന്‍ അവരെ കണ്ടതെന്നാണ് വിക്കി പറയുന്നത്.

''രണ്ട് വര്‍ഷം കൊവിഡ് കാരണം ഞാനവരെ കണ്ടിരുന്നില്ല. ആദ്യമായി അവരെ കാണുന്നത് പോലും വിവാഹത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ്. എന്റെ വീട്ടിലൊരു പാര്‍ട്ടിയുണ്ടായിരുന്നു. ഞങ്ങളെല്ലാവും ഡാന്‍സ് കളിക്കുകയും ആഘോഷിക്കുകയുമൊക്കെ ചെയ്തു'' എന്നാണ് കത്രീനയുടെ അമ്മ സൂസനേയും മറ്റും കണ്ടതിനെക്കുറിച്ച് വിക്കി പറഞ്ഞത്. ''തുടക്കത്തില്‍ തന്നെ ഞങ്ങള്‍ കണക്ടായി. കണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞതും ഞങ്ങള്‍ ടിപ് ടിപ് ബര്‍സാ പാനിയില്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങി'' എന്നും വിക്കി പറയുന്നുണ്ട്.

അങ്ങനെയാണ് താനും കത്രീനയുടെ കുടുംബവും തമ്മിലുള്ള ഐസ് ബ്രേക്കിംഗ് നടന്നതെന്നും വിക്കി പറയുന്നു. കത്രീനയെ താന്‍ വിവാഹത്തിനായി പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചും വിക്കി സംസാരിക്കുന്നുണ്ട്. വളരെ നാടകീയമായി വിവാഹത്തിന് തൊട്ട് മുമ്പത്തെ ദിവസമാണ് താന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയതെന്നാണ് വിക്കി പറയുന്നത്.

Katrina Kaif

വിവാഹ നടന്നിടത്തു വച്ച് തന്നെയായിരുന്നു അത്. കുടുംബാംഗങ്ങള്‍ ഇല്ലാതെയുള്ള ഡിന്നറിനിടെയായിരുന്നു താന്‍ കത്രീനയെ പ്രൊപ്പോസ് ചെയ്തതെന്നാണ് വിക്കി പറയുന്നത്. പ്രെപ്പോസ് ചെയ്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പേരിലുള്ള പഴി താന്‍ കേള്‍ക്കേണ്ടി വരും എന്ന് എല്ലാവരും പറഞ്ഞതിനാലാണ് താനത് ചെയ്തതെന്നും വിക്കി പറയുന്നുണ്ട്. തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം എത്തിന് മുമ്പായിട്ടാണ് താന്‍ കത്രീനയെ പ്രൊപ്പോസ് ചെയ്തതെന്നും വിക്കി പറയുന്നു.

നേരത്തെ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലും വിക്കി കത്രീനയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ''ജീവിതത്തില്‍ ആനന്ദമുണ്ട്. എന്റെ അച്ഛനും അമ്മയും പറയും, ഞങ്ങള്‍ക്ക് ഒരു മകള്‍ വേണമെന്നായിരുന്നു എപ്പോഴും. ആ മകളെ ഞങ്ങള്‍ക്ക് കിട്ടി എന്ന്. വിവാഹം കഴിക്കുക എന്നത് നല്ലൊരു ഫീലിംഗ് ആണ്'' എന്നായിരുന്നു വിക്കി പറഞ്ഞത്. അതേസമയം കിയാര അദ്വാനിയ്‌ക്കൊപ്പമായിരുന്നു വിക്കി കൗശല്‍ കോഫി വിത്ത് കരണിലെത്തിയത്. സാം ബഹാദൂര്‍ ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X