സല്‍മാന് ഉപദേശം നല്‍കി അഭിഷേക്; കേട്ടതും ഐശ്വര്യയുടെ മുഖം മാറി; ആ ഭാവമാറ്റത്തിന് പിന്നില്‍...
ബോളിവുഡിലെ ഒരിക്കലും തീരാത്ത ചര്‍ച്ചാ വിഷയമായിരിക്കും ഐശ്വര്യ റായും സല്‍മാന്‍ ഖാനുമായുള്ള പ്രണയം. ഒരുകാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ ഇരുവരും ആഘോഷിച്ച് നടന്നിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി ഐശ്വര്യ റായ് സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
സല്‍മാന്‍ ഖാന്‍ ഭാഗത്തു നിന്നുമുണ്ടായ മാനസികവും ശാരീരീകവുമായ പീഡനങ്ങളായിരുന്നു ഐശ്വര്യയുടെ പിന്മാറ്റത്തിന് കാരണം. ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. അതേസമയം സല്‍മാന്‍ ഖാന്‍ ആകട്ടെ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. പ്രണയം തകര്‍ന്ന ശേഷം പിന്നീടൊരിക്കലും ഐശ്വര്യയും സല്‍മാന്‍ ഖാനും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുമിച്ചിട്ടില്ല.

ഐശ്വര്യയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവ് അഭിഷേക് ബച്ചനും സല്‍മാനുമായി സംസാരിക്കാറില്ല. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതില്‍ നിന്നുവരെ അകലം പാലിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ അഭിഷേക് ബച്ചന്‍ സല്‍മാന്‍ ഖാനെക്കുറിച്ചൊരു പരാമര്‍ശം നടത്തുകയുണ്ടായി. കോഫി വിത്ത് കരണിന്റെ 2007 ലെ ഒരു എപ്പിസോഡിലായിരുന്നു സംഭവം. അന്ന് അഭിഷേകിന്റെ അരികില്‍ ഐശ്വര്യ റായും ഉണ്ടായിരുന്നു.
സല്‍മാന്‍ ഖാന്റെ പേര് പറയുമ്പോള്‍ മനസില്‍ വരുന്ന കാര്യം പറയാനാണ് കരണ്‍ ജോഹര്‍ ആവശ്യപ്പെടുന്നത്. ഇതിന് അഭിഷേക് നല്‍കിയ മറുപടി, വര്‍ക്കൗട്ട് ചെയ്യുന്നത് നിര്‍ത്തൂ എന്നായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഷര്‍ട്ട് അഴിക്കുന്നതിന്റെ പേരില്‍ അറിയപ്പെടുന്നത്. പക്ഷെ എന്റെ അറിവില്‍ അദ്ദേഹം അതു മാത്രമല്ല, മറ്റ് പലതുമാണ് എന്നും അഭിഷേക് ബച്ചന്‍ പറയുന്നത്. അഭിഷേക് ഇത് പറയുമ്പോഴുള്ള ഐശ്വര്യയുടെ മുഖഭാവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അഭിഷേക് ബച്ചന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് പറയുന്നതും, സല്‍മാന്റെ പേര് പരാമര്‍ശിക്കുന്നതുമൊക്കെ ഐശ്വര്യയെ അസ്വസ്ഥയാക്കുന്നുണ്ടെന്ന് ആ മുഖത്തു നിന്നും വ്യക്തമായിരുന്നു. പിന്നാലെ ക്യാമറ തന്റെ മുഖത്തേക്ക് തിരിക്കുമ്പോള്‍ ഐശ്വര്യയുടെ മുഖഭാവം കുറേക്കൂടി ന്യൂട്രലായി മാറുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയ തകര്‍ച്ച. സല്‍മാന്‍ ഖാന്‍ തന്നെ ദേഹോപദ്രവം ചെയ്തതായി ഐശ്വര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. താന്‍ ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കുകയോ വേദി പങ്കിടുകയോ ചെയ്യില്ലെന്ന് അന്ന് പത്രസമ്മേളനത്തിലൂടെ ഐശ്വര്യ അറിയിക്കുകയായിരുന്നു. ഇന്നും അതൊന്നും ആരാധകര്‍ മറന്നിട്ടില്ല.
പ്രണയത്തിന്റെ അവസാന നാളുകളില്‍ ഐശ്വര്യയുടെ സിനിമയുടെ സെറ്റിലെത്തി ബഹളം വെക്കുന്ന സല്‍മാന്‍ ഖാന്‍ ഒരു നിത്യ കാഴ്ചയായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ദേവ്ദാസിന്റെ ലൊക്കേഷനിലെത്തിയ സല്‍മാന്‍ ഖാന്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഐശ്വര്യയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിരുന്ന ചല്‍തേ ചല്‍തേയുടെ സെറ്റിലും സല്‍മാന്‍ ഖാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഐശ്വര്യയെ സിനിമയില്‍ നിന്നും മാറ്റുകയും സല്‍മാനുമായി ഷാരൂഖ് പിണങ്ങുക വരെയുണ്ടായി.


Click it and Unblock the Notifications











