'ആരാധ്യയെ പോലെ കളിക്കല്ലേ'; പരസ്യമായി ശാസിച്ച് ബച്ചന്‍; അന്ന് ഐശ്വര്യ വന്നത് മദ്യപിച്ച് ലക്കില്ലാതെയോ?

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. ബച്ചനോളം വലിയൊരു താരം ഇനിയൊരിക്കലും പിറക്കില്ലെന്നുറപ്പാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ് ബച്ചന്‍. തന്റെ സമകാലികരൊക്കെ വിരമിക്കുകയോ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങുകയോ ചെയ്യുമ്പോഴും മുന്‍നിരയില്‍ തന്നെ ബച്ചനുണ്ട്. പുതുതലമുറയ്‌ക്കൊപ്പം അവരേക്കാള്‍ ചുറുചുറുക്കോടെ ഓടുകയാണ് ബച്ചന്‍. ഇന്നും തീയേറ്റര്‍ സ്‌ക്രീനിന് തീപടര്‍ത്താന്‍ ആ ആറടിക്കാരന് സാധിക്കും.

ബച്ചന്റെ കടുത്ത ആരാധികയാണ് മരുമകള്‍ കൂടിയായ ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു അത്ഭുതമാണ് ഐശ്വര്യ. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തി ഐശ്വര്യ ഇന്നും സൂപ്പര്‍ നായികയാണ്. ഐശ്വര്യയെ പോലെ ഇന്ത്യന്‍ ജനതെ സ്വാധീനിച്ച മറ്റൊരു നായികയില്ല. പകരം വെക്കാനില്ലാത്ത വ്യക്തിത്വം എന്നൊക്കെ പറയുന്നത് ഐശ്വര്യയുടെ കാര്യത്തില്‍ ഒട്ടും ക്ലീഷേയല്ല.

Amitabh Bachchan

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 2015 ലെ സ്റ്റാര്‍ഡസ്റ്റ് അവാര്‍ഡ്‌സില്‍ നിന്നുള്ളതാണ് വീഡിയോ. ബച്ചനും ഐശ്വര്യയുമാണ് വീഡിയോയിലുള്ളത്. ബച്ചനോടുള്ള തന്റെ ആരാധന തുറന്ന് പറയുന്ന ഐശ്വര്യയെയാണ് വീഡിയോയില്‍ കാണുന്നത്. അതീവ സന്തുഷ്ടയായും, തന്റെ പതിവ് ശാന്തത കൈവിട്ടുമാണ് വീഡിയോയില്‍ ഐശ്വര്യ സംസാരിക്കുന്നത്. ''ഹീ ഈസ് ദ ബെസ്റ്റ്''എന്നു പറഞ്ഞു കൊണ്ട് ബച്ചനെ കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട് ഐശ്വര്യ.

എന്നാല്‍ അമിതാഭ് ബച്ചന്‍ കുപിതനായിട്ടാണ് കാണപ്പെടുന്നത്. ഐശ്വര്യയുടെ പ്രവര്‍ത്തികള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് തോന്നുന്നത്. താരം ഐശ്വര്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. ''ആരാധ്യയെ പോലെ പെരുമാറുന്നത് നിര്‍ത്തൂ'' എന്നാണ് ബച്ചന്‍ മരുമകളോട് പറയുന്നത്. എന്നാല്‍ ഐശ്വര്യ അപ്പോഴും സാധാരണ നിലയിലേക്ക് വരുന്നില്ല. താന്‍ പറഞ്ഞത് എല്ലാവര്‍ക്കും അറിയുന്നതാണെന്ന് ചിരിച്ചു കൊണ്ട് പറയുകയാണ് ഐശ്വര്യ. ഇടയ്ക്ക് ബച്ചന്റെ താടയില്‍ പിടിച്ച് കളിക്കുകയും ചെയ്യുന്നുണ്ട് ഐശ്വര്യ. പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

ഐശ്വര്യ കൊച്ചുകുട്ടിയെ പോലെ പെരുമാറുമ്പോള്‍ ബച്ചന്‍ അതീവഗൗരവ്വത്തിലാണ് പെരുമാറുന്നത്. അതില്‍ നിന്നും ഐശ്വര്യയുടെ പെരുമാറ്റത്തില്‍ അദ്ദേഹം അസ്വസ്ഥനാണെന്ന വിലയിരുത്തലിലേക്കാണ് സോഷ്യല്‍ മീഡിയ എത്തുന്നത്. അതേസമയം ചിലര്‍ പറയുന്നത് ഐശ്വര്യ മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലാണെന്നാണ്. അതിനാലാണ് ഐശ്വര്യയ്ക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തതും അതാണ് ബച്ചനെ ദേഷ്യം പിടിപ്പിച്ചതെന്നുമാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്.

Amitabh Bachchan

അതേസമയം കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് ഇരുവരും. ബച്ചന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ കല്‍ക്കി 2898 എഡി ആണ്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രത്തില്‍ അശ്വത്മാവായിട്ടാണ് ബച്ചന്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. അമിതാഭ് ബച്ചന്റെ പ്രകടനവും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രഭാസിനേക്കാള്‍ കയ്യടി നേടിയത് ബച്ചനാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഐശ്വര്യയുടെ ഒടുവിലത്തെ റിലീസും തെന്നിന്ത്യയില്‍ നിന്നാണ്. തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ലാണ് ഐശ്വര്യയെ ഒടുവിലായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. നേരത്തെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും അഭിനയിച്ചിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയത്തിലേക്ക് തിരികെ വന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴിലേക്കും കാലങ്ങള്‍ക്ക് ശേഷം ഐശ്വര്യ തിരികെ വന്ന ചിത്രമാണിത്. ഇരട്ട വേഷത്തിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ ഐശ്വര്യ അഭിനയിച്ചത്.

Read more about: amitabh bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X