അഭിഷേകിന് ഐശ്വര്യയെ ഭയം എന്ന് ശ്വേത; അഭിഷേകിനേയും ഐശ്വര്യയേയും തമ്മിലടിപ്പിച്ചത് സഹോദരി!

കഴിഞ്ഞ കുറച്ചുനാളുകളായി ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വ്യക്തിജീവിതം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈയ്യടുത്ത് ആനന്ദ് അംബാനിയുടെ കല്യാണത്തിന് അഭിഷേകും ഐശ്വര്യ ഒരുമിച്ചെത്തുന്നതിന് പകരം വേറെ വേറെയായി വന്നതും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും അമ്മ ജയ ബച്ചനുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നങ്ങളാണ് വേര്‍ പിരിയലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്തായി ഐശ്വര്യയോട് ശ്വേതയും ജയ ബച്ചനും പരസ്യമായി തന്നെ അകല്‍ച്ച കാണിക്കുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ അഭിഷേകിന്റേയും ശ്വേതയുടേയും പഴയൊരു വീഡിയോ വൈറലായി മാറുകയാണ്.

Aishwarya Rai

മുമ്പൊരിക്കല്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണില്‍ അഭിഷേക് ബച്ചനും ശ്വേത ബച്ചനും അതിഥികളായി എത്തിയിരുന്നു. ഇതില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വീഡിയോയില്‍ അഭിഷേക് ബച്ചന്‍. അമ്മയ്ക്ക് എല്ലാ കാര്യങ്ങളും കൃത്യമായി ഓര്‍ഗനൈസ് ചെയ്യാന്‍ ഇഷ്ടമാണെന്നാണ് അഭിഷേക് പറയുന്നത്. പിന്നാലെ ഐശ്വര്യയുമായുള്ള ദാമ്പത്യത്തില്‍ എന്തെങ്കിലും മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അഭിഷേക് മറുപടി നല്‍കുന്നുണ്ട്.

ഒന്നുമില്ലെന്നും താന്‍ എന്താണോ ആഗ്രഹിച്ചിരുന്നത് അത് തന്നെയാണ് തങ്ങളുടെ ദാമ്പത്യ ജീവിതം എന്നുമാണ് അഭിഷേക് പറഞ്ഞത്. ഉടനെ തന്നെ അഭിഷേകിനെ കളിയാക്കി എത്തുകയായിരുന്നു ശ്വേത ബച്ചന്‍. അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ മറുപടി നല്‍കിയ അഭിഷേക് ഐശ്വര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ അല്‍പ്പം സമയമെടുത്തുവെന്നാണ് ശ്വേത ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് അമ്മയെ ആണെന്ന് അഭിഷേക് പറഞ്ഞപ്പോള്‍ അതിനെ ഖണ്ഡിച്ചു കൊണ്ട് ഐശ്വര്യയെയാണ് അഭിഷേകിന് പേടിയെന്നും ശ്വേത പറയുന്നുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ശ്വേതയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ശ്വേതയ്ക്ക് അസൂയയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ശ്വേതയ്ക്ക് ഐശ്വര്യയോടുള്ള അസൂയയാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഐശ്വര്യയുടെ ജീവിതം തകര്‍ത്തത് ശ്വേതയാണ്, ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യത്തില്‍ വീട്ടുകാര്‍ ഇടപെടുന്നതിനാലാണ് അവര്‍ പിരിഞ്ഞത്, താന്‍ വിവാഹ മോചിതയായിരിക്കെ അഭിഷേകും ഐശ്വര്യയും സന്തുഷ്ട ദാമ്പത്യം നയിക്കുന്നതിലെ അസൂയയാണ് ശ്വേതയ്ക്ക് എന്നെല്ലാമാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Aishwarya Rai

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകും ഐശ്വര്യയും പിരിഞ്ഞാണ് കഴിയുന്നത്. മകള്‍ ആരാധ്യയ്‌ക്കൊപ്പം തന്റെ അമ്മയുടെ കൂടെയാണ് ഐശ്വര്യ ഇപ്പോള്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയ്യടുത്ത് നടന്ന ചില പരിപാടികളില്‍ വച്ച് പരസ്യമായി തന്നെ ശ്വേതയും ജയയും ഐശ്വര്യയേയും അവഗണിച്ചതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീടാണ് അംബാനി കല്യാണത്തിന് താരങ്ങള്‍ വേറെ വേറെയായി എത്തിയത്.

മാസങ്ങളായി വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഐശ്വര്യയും അഭിഷേകും ബച്ചന്‍ കുടുംബവുമെല്ലാം മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പ്രകടനങ്ങളെക്കുറിച്ചുള്ള പോസ്റ്റ് അഭിഷേക് പങ്കുവെക്കുന്നത് കമന്റ് ബോക്‌സ് ഓഫ് ചെയ്തു വച്ചായിരുന്നു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കാന്‍ താരം ഒരുക്കമല്ലെന്നാണ് ഇതില്‍ നിന്നും വായിച്ചെടുക്കുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X