ഞങ്ങള്‍ സഹോദരിമാരാണ്, പക്ഷെ സംസാരമോ ബന്ധമോ ഇല്ല; കാരണം പറഞ്ഞ് വിദ്യയും പ്രിയാമണിയും

ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍. പരിചയപ്പെടുത്തലുകളോ വിശേഷണങ്ങളോ വിദ്യ ബാലന് ആവശ്യമില്ല. സിനിമാ ലോകത്തെ ഞെട്ടിച്ച പ്രകടനങ്ങളിലൂടേയും ബോക്‌സ് ഓഫീസ് പിടിച്ചുലച്ച വിജയങ്ങളിലൂടേയും ഇന്ത്യന്‍ സിനിമയില്‍ പകരം വെക്കാനില്ലാത്ത താരമാണ് മാറിയ നടി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വിദ്യയെ 2014 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ വേരുകളുള്ള വിദ്യയെ പോലെ ദേശീയ പുരസ്‌കാരം നേടിയ മറ്റൊരു തെന്നിന്ത്യന്‍ നടിയാണ് പ്രിയാമണി. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന പ്രിയാമണി തെന്നിന്ത്യന്‍ സിനിമയിലെ നിന്നും താരമാണ്. അതേസമയം വിദ്യയും പ്രിയാമണിയും തമ്മിലുള്ള ബന്ധം പലര്‍ക്കും അറിയില്ല. കസിന്‍സാണ് വിദ്യയും പ്രിയാമണിയും.

Vidya Balan

പൊതുവേദികളില്‍ വിദ്യയേയും പ്രിയാമണിയേയും ഇതുവരേയും ഒരുമിച്ച് കണ്ടിട്ടില്ല. ഇരുവരും അഭിമുഖങ്ങളില്‍ പരസ്പരം പരാമര്‍ശിക്കാറുമില്ല. അഭിനയിക്കുന്നത് വേറെ വേറെ ഇന്‍ഡസ്ട്രികളിലായതിനാല്‍ വിദ്യയും പ്രിയാമണിയും ഒരുമിച്ച് വരുന്ന അവസരങ്ങള്‍ തീരെ കുറവാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ബന്ധം പലര്‍ക്കും അറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യയാണ് പ്രിയാമണിയെക്കുറിച്ച് സംസാരിച്ചത്.

''അതെ ഞങ്ങള്‍ ബന്ധുക്കളാണ്. പക്ഷെ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ഞങ്ങള്‍ അകന്ന ബന്ധുക്കളാണ്. ഒരിക്കല്‍ ഒരു അവാര്‍ഡ് വേദിയില്‍ വച്ച് കണ്ടിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ബന്ധമില്ല. അവള്‍ മികച്ചൊരു നടിയാണ്. കരിയറിലും നന്നായി പോകുന്നു. കൂടുതല്‍ കരുത്താകട്ടെ'' എന്നാണ് അന്ന് വിദ്യ പറഞ്ഞത്. പിന്നീടൊരിക്കല്‍ പ്രിയാമണിയും വിദ്യ ബാലനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. വിദ്യയുമായി തനിക്ക് അടുപ്പമില്ലെങ്കിലും വിദ്യയുടെ അച്ഛനുമായി ബന്ധമുണ്ടെന്നാണ് പ്രിയാമണി പറഞ്ഞത്.

''ഞങ്ങള്‍ സെക്കന്റ് കസിന്‍സാണ്. ഞങ്ങള്‍ക്ക് വ്യക്തിപരമായി ബന്ധമില്ല. അവളോടില്ലെന്നേയുള്ളൂ. അവളുടെ അച്ഛനുമായി എനിക്ക് ബന്ധമുണ്ട്. ഞാന്‍ മുംബൈയില്‍ വരുമ്പോഴെല്ലാം അദ്ദേഹത്തെ വിളിക്കാറുണ്ട്. ഒരിക്കല്‍ വിദ്യയെ കാണണം. കസിന്‍ ആണെന്നത് രണ്ടാമത്തെ കാര്യമാണ്. നടിയെന്ന നിലയില്‍ ഞാന്‍ അവളില്‍ അഭിമാനിക്കുന്നു. അവള്‍ ചെയ്ത് വച്ചിരിക്കുന്നത് ഗംഭീരമാണ്. അസാധ്യ നടിയാണ്'' എന്നാണ് പ്രിയാമണി വിദ്യയെക്കുറിച്ച് പറഞ്ഞത്.

Vidya Balan

അതേസമയം ബോളിവുഡിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് പ്രിയാമണി. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലൂടെയാണ് പ്രിയാമണിയുടെ തിരിച്ചുവരവ്. ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കസ്റ്റഡിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ ക്വട്ടേഷന്‍ ഗ്യാങ്, മൈതാന്‍, ഖമൈറ എന്നീ സിനിമകളും പ്രിയാമണിയുടേതായി അണിയറയിലുണ്ട്. ഫാമിലി മാനിലൂടെ ഒടിടി ലോകത്തും മുന്നും താരമാണ് പ്രിയാമണി.

നീയത്ത് ആണ് വിദ്യയുടെ പുതിയ സിനിമ. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. അനു മേനോന്‍ ആണ് നീയത്തിന്റെ സംവിധാനം. പിന്നാലെ ലവേഴ്‌സ് എന്ന ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. വിദ്യയും ഒടിടി ലോകത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ വിദ്യ ബാലന്‍ സീരിസിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X