വിദ്യ ബാലന് ഇത്രയും വലിയ മകളോ? ഇതുവരെ ഒളിപ്പിച്ചു വച്ചു! വാര്‍ത്തകളോട് പ്രതികരിച്ച് വിദ്യ
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. ടെലിവിഷനിലൂടെ അഭിനയ ജീവിതം തുടങ്ങിയ വിദ്യ പിന്നീട് സിനിമയിലെത്തുകയായിരുന്നു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ വിദ്യയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന് തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. കേരളത്തില്‍ വേരുകളുള്ള വിദ്യ ബാലന്റെ ആദ്യ സിനിമ പുറത്തിറങ്ങും മുമ്പ് പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് 13 സിനിമകളായിരുന്നു.
ഈ പരാജയങ്ങള്‍ മൂലം ഭാഗ്യമില്ലാത്ത നടിയെന്ന ചീത്തപ്പേരും വിദ്യയ്ക്ക് തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് വിദ്യ ബാലന്‍ സിനിമയിലെത്തുന്നത്. താരപുത്രിയല്ലാത്തതിനാല്‍ തുടക്കകാലത്ത് മറ്റ് പ്രതിസന്ധികളും വിദ്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാത്തരം പ്രതിസന്ധികളേയും അതിജീവിച്ചു കൊണ്ട് വിദ്യ ബാലന്‍ ഉയര്‍ന്നു വരികയായിരുന്നു.

ബോളിവുഡിലെ നായിക സങ്കല്‍പ്പത്തെ ഉടച്ചു വാര്‍ത്തവരില്‍ മുന്‍നിരയിലാണ് വിദ്യയുടെ സ്ഥാനം. നൂറ് കോടി ക്ലബ്ബൊക്കെ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായ കാര്യാണെന്ന പൊതുബോധത്തേയും വിദ്യ ബാലന്‍ തകര്‍ത്തു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിക്കൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. വിദ്യ ബാലന്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വം കൊണ്ടും വിദ്യ ബാലന്‍ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം വിദ്യ ബാലന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുമുള്ളതായിരുന്നു ചിത്രം. ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയും വിദ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുന്ന വിദ്യ ബാലനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തില്‍ വിദ്യയ്‌ക്കൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടതും സോഷ്യല്‍ മീഡിയ ഇത് വിദ്യയുടെ മകളാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
വിദ്യും മകളും എന്ന ക്യാപ്ഷനോടെയായിരുന്നു ഒരു പാപ്പരാസി അക്കൗണ്ട് ഈ ചിത്രം പങ്കുവച്ചത്. അധികം വൈകാതെ ചിത്രം വൈറലായി മാറി. വിദ്യ ബാലന് ഇത്രയും വലിയ മകളോ? ഇത്രയും കാലം എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു? നാളിതുവരെ തന്റെ മകളെ ആരേയും കാണിക്കാതെ വളര്‍ത്തിയെ അഭിനന്ദിക്കണം എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുണ്ടെന്ന് ഇതുവരേയും എവിടേയും പറഞ്ഞിരുന്നില്ല. അതുകൊണ്ട് സോഷ്യല്‍ മീഡിയയ്ക്ക് ഈ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വിദ്യ തന്നെ വ്യക്തമാക്കുകയായിരുന്നു. ചിത്രത്തിലുള്ളത് വിദ്യയുടെ മകളല്ല എന്നത് ആര്‍ക്കും മനസിലാക്കാവുന്ന വസ്തുത മാത്രമാണ്. വിദ്യ ബാലന് മക്കളില്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണ്. ഉണ്ടായിരുന്നുവെങ്കില്‍ അത് രഹസ്യമാക്കേണ്ട കാര്യവും വിദ്യയ്ക്കില്ല. ചിത്രത്തില്‍ തന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി മറ്റാരുമല്ലെന്നും സഹോദരിയുടെ മകള്‍ ആണെന്നുമാണ് വിദ്യ ബാലന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

വിദ്യയുടെ സഹോദരിയ്ക്ക് ഇരട്ടകുട്ടികളാണ്. രുഹാനും ഇറയും. സഹോദരിയുടെ മക്കളാണെങ്കിലും സ്വന്തം മക്കളെ പോലെയാണ് താന്‍ അവരെ സ്‌നേഹിക്കുന്നതെന്ന് വിദ്യ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പ്രചരണങ്ങളും അഭ്യൂഹങ്ങളും നടക്കുന്നതിനിടെ വിദ്യ തന്നെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്.
അതേസമയം നീയത്ത് ആണ് വിദ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ കുറ്റാന്വേഷണകയുടെ വേഷത്തിലാണ് വിദ്യ ബാലനെത്തിയത്. ലവേഴ്‌സ് ആണ് വിദ്യയുടെ പുതിയ സിനിമ. ഇലിയാന ഡിക്രൂസും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമ്പോള്‍ പ്രതീക് ഗാന്ധിയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications