For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോയെടുക്കാം, പക്ഷെ....; അക്കാര്യത്തില്‍ വിദ്യ ബാലന്‍ കര്‍ക്കശക്കാരിയാണെന്ന് ഫോട്ടോഗ്രാഫര്‍

  |

  ബോളിവുഡിലെ സൂപ്പര്‍നായികയാണ് വിദ്യ ബാലന്‍. പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായ തരത്തില്‍ വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചിട്ടുള്ള അപൂര്‍വ്വം നായികമാരില്‍ ഒരാള്‍. മികച്ച അഭിനേത്രി എന്നത് പോലെ തന്നെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന വ്യക്തിയുമാണ് വിദ്യ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വിദ്യ ബാലന്‍. താരം പങ്കുവെക്കുന്ന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി ഗോദ നായിക; അടിപൊളി ചിത്രങ്ങള്‍ കാണാം

  അഭിനയത്തില്‍ തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാബാലന്‍ കാണിക്കുന്ന സൂക്ഷ്മത എപ്പോഴും ശ്രദ്ധ നേടുന്നതാണ്. സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി സിനിമയെ ഒറ്റയ്ക്ക് മുന്നോട്ട് നയിക്കുന്നതും, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ കഥാപാത്രങ്ങളാണ് വിദ്യാ ബാലന്‍ കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. അതുപോലെ തന്നെ തന്റെ ഫോട്ടോഷൂട്ടുകളും പരമാവധി റിയല്‍ ആയിരിക്കാന്‍ വിദ്യ ശ്രമിക്കാറുണ്ട്.

  ഫോട്ടോഷൂട്ടോ ഫില്‍റ്ററുകളോ ഉപയോഗിക്കാത്ത ചിത്രങ്ങളാണ് വിദ്യ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ഫോട്ടോഷോപ്പിന്റെ കാര്യത്തില്‍ വിദ്യ ബാലനുള്ള കാര്‍ക്കശ്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡബ്ബു രത്‌നാനി. തന്റെ ഫോട്ടോയില്‍ റീ ടച്ച് ചെയ്യുന്നത് വിദ്യയ്ക്ക് ഇഷ്ടമല്ല. തന്റെ ശരീര സൗന്ദര്യത്തില്‍ പൂര്‍ണ തൃപ്തയാണ് വിദ്യ ബാലന്‍ എന്നുമാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ ചെറിയ തരത്തില്‍ പോലും തന്റെ ഫോട്ടോയില്‍ റീ ടച്ച് നടത്താന്‍ വിദ്യ ബാലന്‍ സമ്മതിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

  ''ഞാനും വിദ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. ഞങ്ങള്‍ക്കിടയില്‍ നല്ല കെമിസ്ട്രിയും ഊര്‍ജവുമുണ്ട്. പരസ്പരം നന്നായി മനസിലാക്കുന്നു. ആദ്യ ഷൂട്ട് മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായി മാറിയിരുന്നു. ഓരോ ഷൂട്ടിലും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. ഓരോ തവണയും ഓരോ പരീക്ഷണങ്ങളും പുതിയ ശ്രമങ്ങളുമായിരുന്നു. അവള്‍ എന്നില്‍ വിശ്വസിക്കുകയും പരീക്ഷണത്തിന് തയ്യാറാവുകയും ചെയ്യുന്നയാളാണ്. അതിനാല്‍ അവള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ നന്നായി ആസ്വദിക്കുന്നു. ഓരോ ഷൂട്ടിലും ഞങ്ങള്‍ ഞങ്ങളുടെ തന്നെ പരിമിധികളെയാണ് ചോദ്യം ചെയ്യുന്നതും മറി കടക്കുന്നതും'' അദ്ദേഹം പറയുന്നു.


  '' ഞാന്‍ കരിയര്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ലൈറ്റിംഗില്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. പോസ്റ്റ് ടച്ചില്‍ വളരെ കുറിച്ച് മാത്രമേ ആശ്രയിക്കാറുള്ളൂ. വിദ്യയുടെ കാര്യത്തില്‍, തന്റെ ചിത്രങ്ങള്‍ റീ ടച്ച് ചെയ്യാന്‍ അവള്‍ക്ക് താല്‍പര്യമില്ല. താന്‍ എങ്ങനെയാണോ അതില്‍ അവള്‍ തൃപ്തയാണ്. ഫോട്ടോഷോപ്പിലൂടെ തടി കുറക്കാനൊന്നും സമ്മതിക്കില്ല. മാസികകള്‍ക്കായുള്ള ഷൂട്ടിംഗില്‍ പോലും അവളത് വ്യക്തമായി തന്നെ പറയും, കളര്‍ കറക്ഷന്‍ ചെയ്യാം പക്ഷെ മറ്റ് റീ ടച്ചുകളൊന്നും വേണ്ടെന്ന്. അവള്‍ക്കൊപ്പം എളുപ്പമാണ്. കളര്‍ കറക്ഷന്‍ ചെയ്ത് വിട്ടാല്‍ മാത്രം മതി'' രത്‌നാനി കൂട്ടിച്ചേര്‍ത്തു.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  ''തന്നില്‍ ഇത്രമാത്രം വിശ്വസിക്കുന്ന മറ്റൊരാള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക്, ഫോട്ടോഷോപ്പിന്റേയോ റീ ടച്ചിന്റേയോ ആവശ്യമില്ലാതെ തന്നെ സ്വയം ഇത്രമേല്‍ എലഗന്‍സ് തോന്നുന്ന ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക വളരെ സുഖമുള്ള അനുഭവാണ്. ഇന്ത്യന്‍ സൗന്ദര്യത്തിന്റെ ഉത്തമ മാതൃകയാണ് വിദ്യ ബാലന്‍'' എന്നായിരുന്നു സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്‌ബേക്കര്‍ പറഞ്ഞത്.

  Also Read: പ്രൊപ്പോസ് ചെയ്തപ്പോള്‍ ഇനി ആ കാര്യം മിണ്ടരുതെന്ന് താക്കീത് ചെയ്ത് ശ്രീദേവി; ബോണിയുമായുള്ള പ്രണയകഥ ഇങ്ങനെ

  ഷേര്‍ണിയാണ് വിദ്യ ബാലന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ന്യൂട്ടന്‍ സംവിധാനം ചെയത് അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തിയത്. മലയാളിയാണ് വിദ്യ ബാലന്റെ കഥാപാത്രം എന്നതും ശ്രദ്ധേയാണ്.

  മലയാളത്തിലൂടെയായിരുന്നു വിദ്യ ബാലന്‍ അരങ്ങേറാനിരുന്നത്. അതും മോഹന്‍ലാല്‍ ചിത്രത്തിലെ നായികയായിട്ട്. എന്നാല്‍ ആ സിനിമ നടക്കാതെ വരികയായിരുന്നു. ഇതോടെ വിദ്യയുടെ സിനിമ അരങ്ങേറ്റം വൈകി. പിന്നീട് 2003ല്‍ പുറത്തിറങ്ങിയ ഭാലോ ദേക്കോ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു വിദ്യയുടെ അരങ്ങേറ്റം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ല്‍ പുറത്തിറങ്ങിയ പരിനീതയിലൂടെയാണ് വിദ്യയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ഫിലിംഫെയര്‍ പുരസ്‌കാരം നേടിയെടുക്കാന്‍ വിദ്യയ്ക്ക് സാധിച്ചു.

  അടുത്ത ചിത്രമായ ലഗേ രഹോ മുന്നാ ഭായിയും വന്‍ വിജയമായിരുന്നു. ചിത്രത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. ഗുരു ആയിരുന്നു അടുത്ത ചിത്രം. ഈ ചിത്രവും വലിയ വിജയമായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ ഹിറ്റ് സിനിമയായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ ഭൂല്‍ ഭുലയ്യ, സലാം എ ഇഷ്‌ക്, ഹേ ബേബി തുടങ്ങിയ ചിത്രങ്ങളിലായിരുന്നു വിദ്യ ബാലന്‍ അഭിനയിച്ചത്.

  2010 ല്‍ പുറത്തിറങ്ങിയ ഇഷ്‌കിയ ആണ് വിദ്യയിലെ അഭിനേത്രിയെ കൂടുതല്‍ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹയാക്കുന്നത്. പിന്നാലെ വിദ്യ മലയാളത്തിലുമെത്തി. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ഉറുമിയായിരുന്നു വിദ്യയുടെ മലയാള സിനിമ. 2011 ലായിരുന്നു സിനിമയുടെ റിലീസ്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ദ ഡേര്‍ട്ടി പിച്ചറിലൂടെ വിദ്യ ബാലന്‍ സൂപ്പര്‍താരമായി മാറുകയായിരുന്നു. സില്‍ക്ക് സ്മിതയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കിയത്. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യ ബാലന്‍ സ്വന്തമാക്കി.

  പിന്നീടിങ്ങോട്ട് വിദ്യ ബാലന്റെ കരിയര്‍ മാറി മറയുകയായിരുന്നു. ബോളിവുഡിന്റെ ഖാന്‍ ത്രയത്തോട് മുട്ടി നില്‍ക്കുന്ന അത്ര വലിയൊരു താരമായി വിദ്യ ബാലന്‍ മാറുകയായിരുന്നു. കഹാനിയും വലിയ വിജയമായി മാറിയ സിനിമയാണ്. സ്ത്രീകേന്ദ്രീകൃത സിനിമകളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു വിദ്യ. ഇതിനിടെ തമിഴിലും തെലുങ്കിലും വിദ്യ അഭിനയിച്ചു. ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ ജീവിത കഥയിലും വിദ്യയായിരുന്നു നായിക.

  ഷേര്‍ണിയാണ് വിദ്യ ബാലന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ന്യൂട്ടന്‍ സംവിധാനം ചെയത് അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തിയത്. മലയാളിയാണ് വിദ്യ ബാലന്റെ കഥാപാത്രം എന്നതും ശ്രദ്ധേയാണ്. ജല്‍സയാണ് ഇനി പുറത്തിറങ്ങാനുള്ള വിദ്യയുടെ ചിത്രം. ടെലിവിഷനിലൂടെ ശ്രദ്ധ നേടി ബോളിവുഡില്‍ വലിയ താരമായി മാറിയ നടിയാണ് വിദ്യ ബാലന്‍ എന്നതും ശ്രദ്ധേയമാണ്.

  Read more about: vidya balan
  English summary
  Vidya Balan Has A Very Strict No Photoshop Policy For Her Photoshoots Says Photographers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X