എന്റെ ശരീരത്തെ അംഗീകരിക്കാൻ സഹായിച്ചത് ഭർത്താവാണ്; അതിനുശേഷം എല്ലാവരും സെക്‌സി എന്ന് വിളിച്ചു; വിദ്യ ബാലൻ

ശക്തമായ നിലപാടുകൾ കൊണ്ടും ബോൾഡായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വിദ്യ ബാലൻ. ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടിമാരിൽ ഒരാളാണ് താരം. തെന്നിന്ത്യൻ സിനിമയിൽ ഭാഗ്യമില്ലാത്ത നായികയെന്ന് മുദ്രകുത്തപ്പെട്ട ശേഷമാണ് വിദ്യ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിൽ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു താരം. ബോളിവുഡിലെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയ വിദ്യയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്.

ബോളിവുഡിലെ ​ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ബോ‍ഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്റെ പേരിൽ താൻ സിനിമാ ലോകത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയരങ്ങളിലേക്ക് കുതിക്കാൻ വിദ്യക്ക് സാധിച്ചു. ഒരു ഘട്ടം മുതൽ ഇതിനു കൂട്ടായി വിദ്യയുടെ പങ്കാളിയും ഉണ്ടായിരുന്നു.

Vidya Balan

നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ പങ്കാളി. യുടുവി മോഷൻ പിക്ചേർസിന്റെ സിഇഒയാണ് സിദ്ധാർത്ഥ്. 2012-ലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. അതേസമയം തന്റെ ശരീരത്തെ അംഗീകരിക്കാൻ സഹായിച്ചത് ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറാണ് എന്ന് പറയുകയാണ് വിദ്യ ബാലൻ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരീര പ്രകൃതി സംബന്ധിച്ച സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിച്ചു എന്ന് പറയുകയായിരുന്നു വിദ്യ ബാലൻ.

'അത് കാലക്രമേണ സംഭവിച്ചു. ഞാൻ ദി ഡേർട്ടി പിക്ചർ ചെയ്തതിന് ശേഷം ആളുകൾ എന്നെ സെക്‌സി എന്ന് വിളിച്ചു തുടങ്ങി. സിനിമയുടെ വാണിജ്യ വിജയത്തോടൊപ്പം ഒരുപാട് സ്നേഹവും ലഭിച്ചു. സിനിമ എനിക്ക് ദേശീയ അവാർഡ് പോലും നേടി തന്നു. എന്നെ ഫീമെയിൽ ഹീറോ എന്ന് വരെ വിളിക്കുകയുണ്ടായി. അതെല്ലാം സഹായിച്ചു', വിദ്യ ബാലൻ പറഞ്ഞു.

സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ആരും സെക്‌സി എന്ന് വിളിച്ചിരുന്നില്ലെന്നും വിദ്യ പറഞ്ഞു. ആ സിനിമ ഞാൻ അധികം ചിന്തിക്കാതെ ചെയ്തതാണ്, അതിന് ശേഷം എന്റെ തന്നെ പുതിയ പതിപ്പിനെ എനിക്ക് കിട്ടി. അതേ സമയത്ത് തന്നെയാണ് ഭർത്താവ് സിദ്ധാർഥിനെയും കണ്ടുമുട്ടുന്നത്. അതും എന്നെ സഹായിച്ചു. അങ്ങനെ വിവിധ ഘടകങ്ങൾ കൊണ്ട് താൻ സ്വയം തന്റെ ശരീരത്തെ അംഗീകരിക്കാൻ ശീലിക്കുകയായിരുന്നുവെന്ന് വിദ്യ ബാലൻ വ്യക്തമാക്കി.

Vidya Balan

തന്റെ ശരീരപ്രകൃതി സ്വീകരിക്കുന്നതിലേക്കുള്ള യാത്ര ഉയർച്ചയും താഴ്ചയും നിറഞ്ഞതായിരുന്നുവെന്നും വിദ്യ പരാമർശിച്ചു. സ്വയം അംഗീകരിച്ച ശേഷം ചില സംശയങ്ങൾ തന്നെ പിടികൂടിയുരുന്നു. അതിനെ ഇംപോസ്റ്റർ സിൻഡ്രോം എന്ന് വിളിക്കാം, എന്നാൽ പതുക്കെ പതുക്കെ താൻ സ്വയം സ്വീകരിക്കുകയായിരുന്നു എന്ന് വിദ്യ ബാലൻ പറഞ്ഞു.

നേരത്തെ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർത്ഥ് റോയ് കപൂറുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് വിദ്യ മനസ് തുറന്നിരുന്നു. സിദ്ധാർത്ഥുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്ന് നടി വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്ന് വിശേഷിപ്പിച്ച വിദ്യ, സിദ്ധാർത്ഥ് തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു എന്നും അത് താൻ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും പറഞ്ഞു. അതേസമയം നീയത് ആണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലവ്വേഴ്‌സ് എന്നൊരു ചിത്രമാണ് അണിയറയിൽ ഉള്ളത്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X