കഥാപാത്രം മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ ചോദിച്ചത്, മലയാള സിനിമയിലേക്ക് എപ്പോള്‍: വിദ്യ ബാലന്‍

വിദ്യ ബാലന്‍, ബോളിവുഡിലെ ഖാന്‍ ത്രയങ്ങളോളം താരപ്രൗഢിയിലേക്ക് ഉയരാനും വിജയങ്ങള്‍ ഒരുക്കാനും സാധിച്ച നടിയാണ് വിദ്യ ബാലന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് വിദ്യ ഇന്നത്തെ വലിയ താരമായി മാറിയത്. മലയാളത്തിലൂടെ കരിയര്‍ ആരംഭിക്കേണ്ടിയിരുന്ന താരമാണ് വിദ്യ. കേരളത്തില്‍ വേരുകളുള്ള വിദ്യ പിന്നീട് മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തു.

ഈയ്യടുത്ത് പുറത്തിറങ്ങിയ ഷേര്‍ണി എന്ന ചിത്രത്തില്‍ വിദ്യ ബാലന്‍ എത്തിയത് ഒരു മലയാളിയുടെ വേഷത്തിലാണ്. അതുകൊണ്ട് തന്നെ മലയാള ഡയലോഗുകളും വിദ്യയ്ക്ക് പറയാനുണ്ടായിരുന്നു. വിദ്യയുടെ മലയാളം ഡയലോഗുകള്‍ ഒരു ഹിന്ദി ചിത്രത്തില്‍ കാണാന്‍ സാധിച്ചത് ചിത്രം കണ്ടവര്‍ക്കെല്ലാം സന്തോഷം തരുന്ന കാഴ്ചയായിരുന്നു. പാലക്കാട്ടുകാരിയായ വിദ്യയ്ക്ക് മലയാളം നന്നായി അറിയാം. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചുമെല്ലാം വിദ്യ ബാലന്‍ മനസ് തുറക്കുകയാണ്. മാധ്യമപ്രവര്‍ത്തകയായ രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസ് തുറന്നത്. വിദ്യയുടെ വാക്കുകളിലേക്ക്.

വിദ്യ വിന്‍സന്റ്  മലയാളിയാണ്

അതെ, വിദ്യ വിന്‍സന്റ് എന്ന കഥാപാത്രം മലയാളിയാണ്. അച്ഛന്‍ റെയില്‍വെ ഉദ്യോഗസ്ഥനായത് കൊണ്ട് രാജ്യം മൊത്തം ചുറ്റി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിദ്യയ്ക്ക് ഹിന്ദി നന്നായി അറിയാമെന്നാണ് വിദ്യ പറയുന്നത്. വീണ്ടുമൊരു ചിത്രത്തില്‍ വിദ്യ എന്ന പേരില്‍ തന്നെ അഭിനയിക്കുന്നതിനെക്കുറിച്ചും വിദ്യ ബാലന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. കഥാപാത്രം മലയാളിയായത് കൊണ്ട് മലയാളം കൃത്യമായി സംസാരിക്കേണ്ടി വരുമോ എന്ന് താന്‍ സംവിധായകനോട് ചോദിച്ചിരുന്നുവെന്നും വിദ്യ ബാലന്‍ പറയുന്നുണ്ട്.

അമ്മയുമായി സംസാരിക്കുന്നത്

എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു സംവിധായകന്‍ അമിത് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് തന്റെ കഥാപാത്രത്തെ മലയാളിയാക്കിയതെന്ന ചോദ്യം താന്‍ സംവിധായകനോട് ചോദിച്ചിരുന്നില്ലെന്നും വിദ്യ പറയുന്നു. തന്റെ കഥാപാത്രം മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും വിദ്യ പറയുന്നു. വിദ്യ അമ്മയുമായി സംസാരിക്കുന്നത് മലയാളത്തിലാണെന്നും അമ്മ മതിയെന്നൊക്കെ പറയുന്നുണ്ടെന്നും വിദ്യ ബാലന്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രം കണ്ട പ്രേക്ഷകരും വിദ്യയും അമ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മലയാളത്തില്‍

മലയാളത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും വിദ്യ ബാലന്‍ മനസ് തുറക്കുന്നുണ്ട്. നല്ല സിനിമ വരുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. നേരത്തെ പൃഥ്വിരാജ് ചിത്രം ഉറുമിയില്‍ വിദ്യ ബാലന്‍ അഭിനയിച്ചിരുന്നു. മലയാള സിനിമയായ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെക്കുറിച്ചും വിദ്യാ ബാലന്‍ മനസ് തുറക്കുന്നുണ്ട്. അതില്‍ ടേബിള്‍ മാനേഴ്‌സിനെക്കുറിച്ച് സംസാരിക്കുന്നതും സുരാജിന്റെ കഥാപാത്രം നിന്നെ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ തോന്നണ്ടേ എന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്നാണ് വിദ്യ പറയുന്നത്.

തന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ചും വിദ്യ ബാലന്‍ മനസ് തുറന്നു. താന്‍ തന്നെ അഭിനയിക്കാം എന്നാണ് വിദ്യ പറയുന്നത്. താന്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ അതുകൊണ്ട് താന്‍ തന്നെയാണ് ഏറ്റവും യോജിക്കുകയെന്നാണ് വിദ്യ പറയുന്നത്. തടി കുറക്കുകയോ കൂട്ടുകയോ ചെയ്യുന്നത് സാധ്യമായ കാര്യമാണെന്നും വിദ്യ പറയുന്നു.

ഷേര്‍ണി

ഷേര്‍ണിയിലെ വിദ്യ വിന്‍സന്റ് എന്ന കഥാപാത്രമാകാന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും വിദ്യ ബാലന്‍ വാചാലയാകുന്നുണ്ട്. ചിത്രത്തിന് വേണ്ടി കാട്ടില്‍ ജോലി ചെയ്യുന്ന രണ്ട് മൂന്ന് വനിത ഫോറസ്റ്റ് ഓഫീസര്‍മാരുമായി താന്‍ സംസാരിച്ചിരുന്നുവെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അതിലൂടെ തനിക്ക് സാധിച്ചുവെന്നാണ് വിദ്യ പറയുന്നത്. അവര്‍ നേരിടുന്ന ലിംഗവിവേചനത്തെക്കുറിച്ചും ചോദിച്ചു മനസിലാക്കി. അവരോടുള്ള മറ്റ് ഓഫീസര്‍മാരുടെ സമീപനത്തെക്കുറിച്ചും ചോദിച്ചു മനസിലാക്കിയെന്ന് വിദ്യ ബാലന്‍ പറയുന്നു.

ആമസോണ്‍ പ്രൈമിലൂടെ

വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ കഥയാണ് ചിത്രം പറഞ്ഞത്. വനത്തില്‍ നിന്നും ഗ്രാമത്തിലേക്ക് ഇറങ്ങിയ കടുവയെ കണ്ടെത്തി തിരികെ വനത്തില്‍ കൊണ്ടു വിടാനുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെക്കുറിച്ചായിരുന്നു ചിത്രം സംസാരിച്ചിരുന്നത്. ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ വലിയ സ്വീകാര്യത നേടിയ അമിത് മസൂര്‍ക്കര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. വിജയ് റാസ്, നീരജ് കബി, ശരത് സക്‌സേന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന് വലിയ തോതില്‍ പ്രേക്ഷക ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു.

ദേശീയ പുരസ്‌കാരവും

ബംഗാളി സിനിമയിലൂടെയായിരുന്നു വിദ്യ ബാലന്റെ അരങ്ങേറ്റം. പിന്നീട് പരിനീത എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. ലഗേ രഹോ മുന്നാ ഭായ് ആയിരുന്നു രണ്ടാമത്തെ ഹിന്ദി ചിത്രം. ഈ ചിത്രവും വിജയിച്ചതോടെ ബോളിവുഡില്‍ വിദ്യ ബാലന്‍ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. പാ, ഇഷ്‌കിയ, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ദ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന സിനിമയോടെ വിദ്യാ ബാലന്‍ സൂപ്പര്‍നായികയായി മാറുകയായിരുന്നു. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തി.

നിലപാടുകളുടെ പേരിലും

കഹാനിയിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഷേര്‍ണിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമയിലെത്തുന്നതിന് മുമ്പ് സീരിയില്‍ രംഗത്തും ശ്രദ്ധ നേടിയിരുന്നു വിദ്യ ബാലന്‍. ബോളിവുഡില്‍ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിരുന്ന തരത്തില്‍ വലിയ പ്രതിഫലം വാങ്ങാനും ഹിറ്റുകള്‍ നല്‍കാനുമെല്ലാം സാധിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. തന്റെ നിലപാടുകളുടെ പേരിലും വിദ്യ ബാലന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് വിദ്യ ബാലന്‍. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആറ് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയ നടിയാണ് വിദ്യ ബാലന്‍.

Recommended Video

ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു
പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പ്

നാല്‍പ്പത്തി രണ്ടുകാരിയായ വിദ്യ ബാലന്‍ പാലക്കാട് പുത്തൂര്‍ സ്വദേശിയാണ്. 2012 ലായിരുന്നു വിദ്യയുടെ വിവാഹം. നിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് ഭര്‍ത്താവ്. സ്ത്രീകേന്ദ്രീകൃത സിനിമകളിലൂടെ ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച താരമാണ് വിദ്യ. ഷേര്‍ണിയ്ക്ക് മുമ്പ് റിലീസ് ചെയയ്ത ചിത്രം ശകുന്തളാ ദേവിയായിരുന്നു. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. ഷേര്‍ണിയുടെ വിജയത്തോടെ വിദ്യയുടെ പുതിയ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും ശക്തമായി മാറിയിരിക്കുകയാണ്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X