ഞാന്‍ നേരിട്ടത് ഗുണ്ടായിസം! ആ രാത്രി ഞാന്‍ തകര്‍ന്നുപോയി; അവാര്‍ഡ് നൈറ്റില്‍ വിദ്യ നേരിട്ട ദുരനുഭവം

ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. ബോക്‌സ് ഓഫീസില്‍ പുരുഷന്മാര്‍ക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന പല റെക്കോര്‍ഡുകളും സ്വന്തമാക്കിയ നായിക. തന്റെ അഭിനയപാടവം കൊണ്ടും അടയാളപ്പെടുത്തിയ വിദ്യയെ തേടി ദേശീയ പുരസ്‌കാരമടക്കം എത്തുകയും ചെയ്തു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെയാണ് വിദ്യ തന്റേതായൊരു ഇടം കണ്ടെത്തുന്നത്.

താര കുടുംബത്തിന്റെ ഭാഗമല്ലാത്തതിനാല്‍ കരിയറിന്റെ തുടക്കത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇപ്പോഴിതാ തന്റെ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിദ്യ ബാലന്‍. അണ്‍ഫില്‍റ്റേര്‍ഡ് ബൈ സംതിഷ് ഭാട്ടിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസ് തുറന്നത്.

Vidya Balan

2008 ലെ ഫിലിം ഫെയറില്‍ വച്ച് വിദ്യയ്ക്ക് ന-റിയല്‍ അവാര്‍ഡ് ലഭിച്ച സംഭവത്തെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. ഹേയ് ബേബിയിലെ മോശം വസ്ത്രാലങ്കാരത്തിനുള്ളതായിരുന്നു അവാര്‍ഡ്. ''ഇവര്‍ നാ-റിയല്‍ അവാര്‍ഡ് തരുമെന്ന് അറിഞ്ഞപ്പോള്‍ എന്തിനാണ് എനിക്ക് എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്റെ വസ്ത്രങ്ങള്‍ എന്റെ മാത്രം തിരഞ്ഞെടുപ്പല്ല. അന്ന് ഞാന്‍ വളരെ പുതിയതാണ്, അതിനാല്‍ അധികം അഭിപ്രായം പറയാനാകില്ല. അവര്‍ പറഞ്ഞത് തമാശയാണെന്നാണ്. അങ്ങനെയെങ്കില്‍ എന്റെ കോസ്റ്റിയും ഡിസൈനര്‍ക്കും സംവിധായകനുമൊപ്പമായിരിക്കണം അവാര്‍ഡ് തരുന്നതെന്ന് ഞാന്‍ പറഞ്ഞു. അത് പറ്റില്ലെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ല'' വിദ്യ പറയുന്നു.

എങ്കിലും താനതൊരു തമാശയായി കണ്ട് കൂടെ നിന്നുവെന്നാണ് വിദ്യ പറയുന്നത്. പക്ഷെ അവിടെ എത്തിയപ്പോഴാണ് തനിക്കൊപ്പം അവാര്‍ഡ് വാങ്ങാനിരുന്നവര്‍ പിന്മാറിയെന്ന് അറിയുന്നത്. തനിക്ക് മാത്രമാണ് അവാര്‍ഡ് ലഭിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം സംവിധായകനും ഡിസൈനര്‍ക്കും അവാര്‍ഡ് നല്‍കണമെന്ന് പറഞ്ഞു. അത് അവര്‍ അംഗീകരിച്ചില്ല. പക്ഷെ അവാര്‍ഡ് സ്വീകരിക്കവെ താന്‍ അവരുടെ പേരുകള്‍ പരാമര്‍ശിച്ചു. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും വിദ്യ ബാലന്‍ തുറന്നു പറയുന്നുണ്ട്.

Vidya Balan

''ആ രാത്രി ഞാനാകെ തകര്‍ന്നു പോയി. ഞാന്‍ ഒറ്റയ്ക്കാണെന്ന് തോന്നി. നമ്മളൊരു സിനിമാക്കുടുംബത്തില്‍ നിന്നല്ല വരുന്നതെങ്കില്‍ അത് വ്യത്യസ്തമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നമ്മളെ സഹായിക്കാന്‍ ആരുമുണ്ടാകില്ല. എനിക്ക് നേരെ ഗുണ്ടായിസം നടക്കുകയാണെന്ന് തോന്നി. സംശയം വേണ്ട, അത് തന്നെയായിരുന്നു. പ്രതിരോധമില്ലാതെ വന്നാല്‍ അങ്ങനെയാകും. എന്നെ മാത്രമാണ് കളിയാക്കുന്നതെന്ന് അറിഞ്ഞതോടെ ഇതില്‍ ഇനി തമാശയില്ലെന്ന് ഞാന്‍ മനസിലാക്കി'' എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

വിദ്യയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു ഹേയ് ബേബി. പിന്നീട് ഇഷ്ഖിയ എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ കരിയര്‍ മാറിമറയുന്നത്. ഡേര്‍ട്ടി പിക്ച്ചറിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിദ്യ കഹാനിയടക്കം നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി ബോളിവുഡിലെ വലിയ നായികയായി മാറുകയായിരുന്നു. ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ സിനിമ. ചിത്രം കഴിഞ്ഞ ദിവസമാണ് ബോക്‌സ് ഓഫീസിലെത്തിയത്. ഭൂല്‍ ഭുലയ്യ ത്രീയാണ് വിദ്യയുടെ പുതിയ സിനിമ.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X