തീയും പുകയും ഇല്ലെന്ന് പറയില്ല! ഷാഹിദുമായി പ്രണയത്തിലെന്ന വാര്‍ത്തകളോട് വിദ്യ ബാലന്‍

ബോളിവുഡിലെ സൂപ്പ്രര്‍ നായികയാണ് വിദ്യ ബാലന്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയത്തിന് മാത്രം സാധ്യമാകുമെന്ന് കരുതിയ ബോക്സ് ഓഫീസ് വിജയങ്ങളും നേട്ടങ്ങളുമൊക്കെ സ്വന്തമാക്കിയ താരമാണ് വിദ്യ ബാലന്‍. അഭിനയ മികവു കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടുമെല്ലാം ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു വിദ്യ ബാലന്‍. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മറയില്ലാതെ തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് വിദ്യ. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാനും നിരവധി പേര്‍ക്ക് പ്രചോദനമായി മാറാനും വിദ്യ ബാലന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ബോളിവുഡിലെ മറ്റേത് താരത്തെ പോലെയും ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യ ബാലനും സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്. ഗോസിപ്പുകളില്ലാതെ ബോളിവുഡില്ലെന്നതാണ് വാസ്തവം. ഒരിക്കല്‍ വിദ്യയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങള്‍ ചേര്‍ത്തുവച്ച പേര് ഷാഹിദ് കപൂറിന്റേതായിരുന്നു. ഇരുവരും ഒരുമിച്ച് കിസ്മത്ത് കണക്ഷന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചത്. അതേസമയം പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ പോയ ചിത്രവുമാണ് കിസ്മത്ത് കണക്ഷന്‍.

പ്രണയ വാര്‍ത്ത

തങ്ങളുടെ പ്രണയ വാര്‍ത്തകളോട് പക്ഷെ വിദ്യയും ഷാഹിദും പ്രതികരിച്ചിരുന്നില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഷാഹിദിന്റെ പ്രതികരണം. ഷാഹിദും കരീന കപൂറും തമ്മിലുണ്ടായിരുന്ന പ്രണയം തകര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിദ്യയുമായുള്ള പ്രണയ വാര്‍ത്തകള്‍ സജീവമായി മാറിയത്. പിന്നീട് നാളുകള്‍ക്ക് ശേഷം കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വിദ്യ ബാലന്‍ തന്നെ ഈ ഗോസിപ്പുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.

തീയും ഇല്ല പുകയും ഇല്ല

''തീയും ഇല്ല പുകയും ഇല്ല എന്നാണോ പറയുന്നത്?'' എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ''ഇല്ല. ഞാന്‍ പറയുന്നത് തീയുമില്ല പുകയുമില്ല എന്നല്ല. ആരാണ് ഈ തീ കത്തിച്ചത് എന്ന് ഞാന്‍ പറയുന്നില്ല എന്നാണ്'' എന്നായിരുന്നു വിദ്യയുടെ പ്രതികരണം. ''രണ്ട് വര്‍ഷമായി ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഷാഹിദ് കപൂര്‍ എന്ന് പേര് തന്നെ എനിക്ക് മടുത്തു. മറ്റേതെങ്കിലും പുരുഷനുമായി ബന്ധപ്പെടുത്തണം എന്നെ ഇനി'' എന്നും വിദ്യ ബാലന്‍ തന്റെ തനത് ശൈലയില്‍ കരണിന് മറുപടി നല്‍കി. ഈ സമയത്ത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സുമായി ഷാഹിദ് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്ന കാലമായിരുന്നു. പിന്നീട് നടി പ്രിയങ്ക ചോപ്രയുമായും ഷാഹിദ് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷേര്‍ണി

അതേസമയം പിന്നീട് നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുയം ചെയ്തു. ഷാഹിദ് ആകട്ടെ മിര രാജ്പുത്തുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും നല്ല സുഹൃത്തുക്കളാണ് ഇന്നും. തങ്ങളുടെ കരിയറിലും ഷാഹിദും വിദ്യയും ഒരുപാട് മുന്നേറി. വിദ്യ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികയാണ്. ദ ഡേര്‍ട്ടി പിക്ച്ചര്‍, കഹാനി തുടങ്ങിയ സിനിമകളിലൂടെ സ്വന്തമായൊരു ഇടം നേടിയ താരമാണ് വിദ്യ. ഷേര്‍ണിയാണ് വിദ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

Recommended Video

ഇത് ബിഗ് ബിയെ വെല്ലും പടം, ഒറിജിനൽ ആറാട്ടുമായി ഇക്ക | Bheeshma Parvam Theatre Response | FIlmiBeat
ജേഴ്‌സി

കബീര്‍ സിംഗാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തെലുങ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായിരുന്നു കബീര്‍ സിംഗ്. ജേഴ്‌സിയാണ് ഷാഹിദിന്റെ പുതിയ സിനിമ. തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണിത്. തെലുങ്കില്‍ നാനിയായിരുന്നു നായകന്‍. ശ്രദ്ധ ശ്രീനാഥ് ആയിരുന്നു നായിക. ഹിന്ദിയില്‍ നായികയായി എത്തുന്നത് മൃണാല്‍ ഠാക്കൂര്‍ ആണ്. സിനിമയുടെ റിലീസ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

Read more about: vidya balan shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X