അവനൊരു വൃത്തികെട്ടവന്‍, മറ്റൊരുത്തിയുമായി ബന്ധം! കാമുകന്റെ ചതിയെപ്പറ്റി വിദ്യ ബാലന്‍

ബോൡവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് വിദ്യ ബാലന്‍ കടന്നു വരുന്നത്. കരിയറിന്റെ തുടക്കകാലം ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു വിദ്യ ബാലന്. അരങ്ങേറും മുമ്പ് തന്നെ 13 സിനിമകള്‍ നിന്നു പോയതിന്റെ അനുഭവങ്ങള്‍ മുതല്‍ കാസ്റ്റിംഗ് കൗച്ച് വരെ വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു വിദ്യ ബാലന്‍. അഭിനയ മികവു കൊണ്ടും നിലപാടുകള്‍ കൊണ്ടും കയ്യടി നേടിയിട്ടുള്ള വിദ്യ ബാലന്‍ ഇന്ന് ബോളിവുഡിലെ വലിയൊരു ബ്രാന്‍ഡ് തന്നെയാണ്. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍.

Vidya Balan

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ അവന്‍ വഞ്ചിക്കുകയായിരുന്നുവെന്നാണ് വിദ്യ പറയുന്നത്. ''ഞാന്‍ ആദ്യമായി പ്രണയിച്ച പയ്യന്‍ എന്നെ വഞ്ചിക്കുകയായിരുന്നു. അവനൊരു വൃത്തികെട്ടവന്‍ തന്നെയായിരുന്നു. ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ജസ്റ്റ് ബ്രേക്കപ്പ് ആയതേയുള്ളൂ. കോളേജില്‍ വച്ച് വാലന്റൈന്‍സ് ഡേയ്ക്ക് ഞാന്‍ അവനെ കണ്ടു. അവന്‍ തിരിഞ്ഞ് നിന്ന് ഞാന്‍ എന്റെ മുന്‍ കാമുകിക്കൊപ്പം ഡേറ്റിന് പോവുകയാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ആ ദിവസം അവന്‍ എന്നെ തകര്‍ത്തുകളഞ്ഞു. പക്ഷെ ഞാന്‍ ജീവിതത്തിലും അതിലും മികച്ചത് കണ്ടെത്തി'' എന്നാണ് വിദ്യ പറഞ്ഞത്.

സിനിമയിലെത്തിയ വിദ്യ പിന്നീട് നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹിതരാവുകയും ചെയ്തു. നേരത്തെ നടന്‍ ഷാഹിദ് കപൂറുമായി വിദ്യ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യയുടെ പുതിയ സിനിമ. പ്രതീക് ഗാന്ധിയാണ് ചിത്രത്തിലെ നായകന്‍. ഇലിയാന ഡിക്രൂസും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Vidya Balan

പിന്നാലെ ഭൂല്‍ ഭൂലയ്യ പരമ്പരയിലെ മൂന്നാം ഭാഗത്തിലും വിദ്യ ബാലന്‍ അഭിനയിക്കുന്നുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ്. ചിത്രത്തില്‍ ശോഭനയുടെ വേഷത്തിലാണ് വിദ്യ ബാലന്‍ അഭിനയിച്ചത്. അക്ഷയ് കുമാറായിരുന്നു ഒന്നാം ഭാഗത്തിലെ നായകന്‍. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനാണ് പ്രധാന വേഷത്തിലെത്തിയത്. കിയാര അദ്വാനിയും തബുവുമായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

താന്‍ ഏറ്റവും വേഗത്തില്‍ യെസ് പറഞ്ഞ ചിത്രമായിരുന്നു ഭൂല്‍ ഭുലയ്യ എന്നാണ് വിദ്യ പറയുന്നത്. താന്‍ ശോഭനയുടെ വലിയ ആരാധികയാണ്. മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്. പ്രിയദർശന്‍ വിളിച്ച് മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചെയ്യുന്നത് എന്ന് പറഞ്ഞതും താന്‍ യെസ് പറയുകയാണ്. സ്ക്രിപ്റ്റ് പോലും കേട്ടിട്ടില്ലെന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

മൂന്ന് ഭാഗത്തിലും നായകന്‍ കാര്‍ത്തിക് ആര്യനാണ്. അതേസമയം തൃപ്തി ദിമ്രിയാണ് നായിക. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X