For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് മാസം കണ്ണാടി നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല; വേദനിപ്പിച്ച വാക്കുകളോര്‍ത്ത് വിദ്യ ബാലന്‍

  |

  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ കരുത്തുറ്റ സ്ത്രീ ശബ്ദമാണ് വിദ്യ ബാലന്‍. സൂപ്പര്‍ താര നടന്മാര്‍ക്ക് മാത്രം സാധ്യമായിരുന്ന ബോക്‌സ് ഓഫീസിലെ നൂറ് കോടി ക്ലബ്ബ് അടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ സൂപ്പര്‍ താരമാണ് വിദ്യ.തന്റെ അഭിനയ മികവുകൊണ്ടും താരമൂല്യം കൊണ്ടും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുന്ന വിദ്യ ബാലന്‍ തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്നതിലും മടി കാണിക്കാറില്ല. ഇപ്പോഴിതാ വിദ്യയുടെ ഏറ്റവും പുതിയ സിനിമയായ ജല്‍സ റിലീസിന് തയ്യാറെടുക്കുകയാണ്.

  ഇന്റര്‍വ്യുവിലെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ്; മരക്കാറിനെ പറ്റി പറഞ്ഞതില്‍ വ്യക്തത വരുത്തി വീണ

  ആമസോണ്‍ പ്രൈമിലൂടെയാണ് ജല്‍സയുടെ റിലീസ്. ചിത്രത്തില്‍ വിദ്യയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നത് ബോളിവുഡിലെ മറ്റൊരു പവര്‍ ഹൗസ് ആയ ഷെഫാലി ഷായാണ്. ഇരുവരും ഒരുമിക്കുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ജല്‍സയ്ക്കായി കാത്തിരിക്കുന്നത്. ഇന്ന് ആരാധകരുടെ പ്രിയങ്കരിയായ, വലിയ താരമൂല്യമുള്ള നായികയാണെങ്കിലും കരിയറിന്റെ ഒരുഘട്ടത്തില്‍ നിരന്തരം അവഗണനയും വിവേചനുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇപ്പോഴിതാ താന്‍ നേരിട്ടിരുന്ന അവഗണനയെക്കുറിച്ച് വദ്യ തന്നെ വെളിപ്പെടുത്തിരിക്കുകയാണ്.

  തന്നെ സിനിമകളില്‍ നിന്നും അവസാന നിമിഷം മാറ്റുന്നത് പതിവായിരുന്നുവെന്നാണ് വിദ്യ പറയുന്നു. ''അന്ന് എന്നെ മാറ്റിയവര്‍ ഇന്ന് സിനിമ ചെയ്യാനായി വിളിക്കാറുണ്ട്. പക്ഷെ ഞാന്‍ വിനയത്തോടെ തന്നെ അവരുടെ ഓഫറുകള്‍ നിരസിക്കുകയാണ്. 13 സിനിമകളില്‍ നിന്നുമാണ് എന്നെ മാറ്റിയത്. ഒരിക്കല്‍ ഒരു സിനിമയില്‍ നിന്നും എന്നെ മാറ്റിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ വളരെ മോശമായിരുന്നു. എന്നെ കാണാന്‍ വൃത്തികേടാണെന്ന് തോന്നിപ്പിച്ചു. ആറ് മാസത്തോളം കണ്ണാടിയില്‍ നോക്കാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്'' എന്നാണ് വിദ്യ പറയുന്നത്. ഒരിക്കല്‍ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ താന്‍ കരഞ്ഞു കൊണ്ട് വെയിലത്ത്് നടന്നതിനെക്കുറിച്ചും വിദ്യ മനസ് തുറക്കുന്നുണ്ട്.

  ''ഒരിക്കല്‍ കെ ബാലചന്ദ്രന്റെ രണ്ട് സിനിമകള്‍ ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ആ സിനിമയില്‍ നിന്നും എന്നെ മാറ്റുകയുണ്ടായി. എന്നെ അറിയിക്കുക പോലും ചെയ്തില്ല. എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുകയായിരുന്നു. ന്യൂസിലാന്റിലായിരുന്നു ഷൂട്ടിംഗ്. പക്ഷെ പോകാന്‍ സമയം ആയിട്ടും എന്റെ പാസ്‌പോര്‍ട്ട് ചോദിച്ച് വിളിച്ചില്ല. ഇതോടെ എന്റെ അമ്മ അദ്ദേഹത്തിന്റെ മകളെ വിളിച്ചു. ഇതോടെയാണ് എന്നെ മാറ്റിയ വിവരം ഞങ്ങള്‍ അറിയുന്നത്'' എന്നാണ് വിദ്യ പറയുന്നത്. അന്ന് താന്‍ ചൂടത്ത് ഒരുപാട് ദൂരം കരഞ്ഞു കൊണ്ട് നടന്നുവെന്നാണ് വിദ്യ പറയുന്നത്. മറൈന്‍ ഡ്രൈവ് മുതല്‍ ബാന്ദ്ര വരെയാണ് അന്ന് വിദ്യ കരഞ്ഞു കൊണ്ട് നടന്നത്. ഒരുപാട് കരഞ്ഞു. ഇന്ന് അതെല്ലാം പഴയ ഓര്‍മ്മകളാണ്. അന്ന് താന്‍ ചെയ്യുന്നതൊക്കെ പരാജയപ്പെടുന്ന അവസ്ഥയായിരുന്നുവെന്നും വിദ്യ പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആമസോണ്‍ പ്രൈമിലൂടെ തന്നെ പുറത്തിറങ്ങിയ ഷേര്‍ണിയായിരുന്നു വിദ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ മലയാള ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തിയത്. യഥാര്‍ത്ഥ സംഭവത്തെ ടിസ്ഥാനമാക്കിയാണ് ഷേര്‍ണിയൊരുക്കിയിരുന്നത്. വിദ്യയും ഷെഫാലി ഷായും ഒരുമിക്കുന്ന ജല്‍സയില്‍ മാനവ് കൗള്‍, രോഹിണി ഹത്തഗഡി, ഇക്ബാന്‍ ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാര്‍ച്ച് പതിനെട്ടിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. ഒരു വാഹനാപകടവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി വിദ്യയുടേയും ഷെഫാലിയുടേയും ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്.

  Read more about: vidya balan
  English summary
  Vidya Balan Reveals She Wasn't Able To Look At The Mirror For 6 Months Because Of Some Producers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X