നാല്‍പ്പതിന് ശേഷം കുസൃതിയും സൗന്ദര്യവും കൂടും; ലൈംഗികതയെക്കുറിച്ച് വിദ്യ ബാലന്‍

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. നായകന്മാര്‍ അരങ്ങുവാഴുന്ന ബോളിവുഡില്‍ ഒറ്റയ്‌ക്കൊരു സിനിമയെ നയിക്കാനും നൂറ് കോടി ക്ലബില്‍ കയറാനും സാധിച്ച അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. സ്ത്രീപക്ഷ സിനിമകളിലൂടെ സ്വമായൊരു ഇടം നേടിയെടുക്കാനും വിദ്യ ബാലന് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ വേരുകളുള്ള വിദ്യ തന്റെ സിനിമകളിലൂടെ ബോളിവുഡിന്റെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ താരമാണ്. ഡേര്‍ട്ടി പിക്ച്ചര്‍ മുതല്‍ ഷേര്‍ണി വരെയുള്ള വിദ്യയുടെ ചിത്രങ്ങള്‍ ശക്തമായി സ്ത്രീപക്ഷത്തു നിന്നും സംസാരിച്ചവായിരുന്നു.

മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിലും യാതൊരു മറയും സൂക്ഷിക്കാത്ത താരമാണ് വിദ്യ ബാലന്‍. സാമൂഹിക വിഷയങ്ങളിലും സിനിമ രംഗത്തെക്കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങള്‍ വിദ്യ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ലൈംഗികാനുഭവങ്ങളെക്കുറിച്ചും വിദ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. ലൈംഗികതയെക്കുറിച്ച് സംസാരിക്കുക എന്നത് ഇന്നും വിലക്കപ്പെട്ടതായി കണക്കാക്കുന്ന സമൂഹത്തിലാണ് വിദ്യയുടെ തുറന്നു പറച്ചിലുകള്‍.

ലൈംഗികാനുഭവങ്ങള്‍

ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ തന്റെ ലൈംഗികാനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. സ്ത്രീകള്‍ നാല്‍പ്പത് വയസിന് ശേഷം കൂടുതല്‍ കുസൃതി നിറഞ്ഞവരും സുന്ദരിയുമായി മാറുമെന്ന് ആര് പറഞ്ഞതാണെങ്കിലും അത് ശരിയാണെന്നാണ് വിദ്യ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

''അതെ, നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിക്കാരും സുന്ദരിയുമായി മാറും. പൊതുവെ നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികതയെ ആസ്വദിക്കാതിരിക്കാനുമാണ്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മാറാന്‍ കാരണം അവര്‍ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിനെ ഗൗനിക്കാതെ വരുന്നതു കൊണ്ടാണ്. സ്വന്തം സന്തോഷമായിരിക്കും പ്രധാനം. അതോടെ സെക്‌സ് ആസ്വദിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആസ്വിദിക്കാന്‍ സാധിക്കും'' വിദ്യ പറയുന്നു.

നാല്‍പ്പത് കഴിയുന്നതോടെ

''എന്റെ അഭിപ്രായത്തില്‍ നാല്‍പ്പത് കഴിയുന്നതോടെ തീരെ ഗൗനിക്കാതെ വരും. ഞാന്‍ ശരിക്കും പിന്നോട്ടാണ് പോകുന്നത്. ഞാന്‍ കുറേക്കൂടി ഗൗരവ്വക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിക്കുകയാണ്. എന്റെ ചുമലുകളില്‍ ലോകത്തിന്റെ മുഴുവന്‍ ഭാരവും ഞാന്‍ ചുമക്കുന്നില്ല. ഇരുപതുകളില്‍ എന്റെ സ്വപനം ജീവിക്കുകയായിരുന്നു ലക്ഷ്യം. മുപ്പതുകളില്‍ എന്നെ അറിഞ്ഞു. നാല്‍പ്പതുകളില്‍ എന്റെ ജീവിതം ആസ്വദിക്കുകയാണ്'' എന്നും വിദ്യ ബാലന്‍ പറയുന്നു.

ഷേര്‍ണി

ഷേര്‍ണിയിലാണ് വിദ്യാ ബാലന്‍ അവസാനമായി അഭിനയിച്ചത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധാനം അമിത് വി മസൂര്‍ക്കര്‍ ആയിരുന്നു. വിദ്യ വിന്‍സന്റ് എന്നോെ മലയാളിയായ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലായിരുന്നു വിദ്യ ചിത്രത്തിലെത്തിയത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ വനമേഖലയോട് ചേര്‍ന്ന ഗ്രാമത്തില്‍ കടുവയിറങ്ങുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. ചിത്രത്തിലെ പ്രകടനവും ചിത്രം പങ്കുവച്ച വിഷയവുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു.

Recommended Video

ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍ | FilmiBeat Malayalam
ഇന്ദിര

അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദ്യയുടേതായി പുറത്തിറങ്ങാനുള്ളത് വെബ് സീരീസാണ്. സാഗരിക ഗോസിന്റെ ഇന്ദിര-ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്ററിലാണ് വിദ്യ അഭിനയിക്കുന്നത്. ടൈറ്റില്‍ ക്യാരക്ടറായിട്ടാണ് വിദ്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജല്‍സയാണ് വിദ്യ ബാലന്റെ പുറത്തിറങ്ങാനുള്ള സിനിമ. നേരത്തെ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവേിയുടെ ജീവിത കഥയിലും വിദ്യ അഭിനയിച്ചിരുന്നു. മികച്ച് നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. ഇഷ്ഖിയ, നോ വണ്‍ കില്‍ഡ് ജെസീക്ക, ദ ഡേര്‍ട്ടി പിക്ച്ചര്‍, കഹാനി, തുടങ്ങിയ സിനിമകളിലെ വിദ്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉറുമിയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. നേരത്തെ മലയാളത്തിലൂടെ അരങ്ങേറ്റം കുറിക്കാനിരുന്ന താരമാണ് വിദ്യ. എന്നാല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങി പോവുകയായിരുന്നു.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X