ഹീറോസിന് എനിക്കൊപ്പം അഭിനയിക്കാന്‍ പേടി, കയ്യടി തട്ടിയെടുക്കുമെന്ന ഭയം; തുറന്നടിച്ച് വിദ്യ ബാലന്‍

മിമി മുതല്‍ ഗംഗുഭായ് കത്തിയാവാഠിയും ക്രൂവും വരെ സമീപകാലത്തായി ബോളിവുഡിലിറങ്ങിയ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ നിരവധിയാണ്. പുരുഷകേന്ദ്രീകൃതമായൊരു ഇന്‍ഡസ്ട്രിയില്‍ മാറ്റങ്ങള്‍ വരുന്നതിന്റെ ലക്ഷണങ്ങളായിട്ടാണ് ഇത്തരം സിനിമകള്‍ വിലയിരുത്തപ്പെടുന്നത്. അതേസമയം നായികാ പ്രാധാന്യമുള്ള സിനിമകള്‍ക്ക് ഇത്രയൊന്നും പ്രാധാന്യമില്ലാതിരുന്ന കാലത്ത് സ്ത്രീപക്ഷ സിനിമകള്‍ ചെയ്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ നായികയാണ് വിദ്യ ബാലന്‍.

ഇപ്പോഴിതാ സ്ത്രീകള്‍ സെന്റര്‍ സ്‌റ്റേജ് കയ്യടക്കുമ്പോള്‍ നടന്മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ മനസ് തുറന്നത്. ദ ഡേര്‍ട്ടി പിക്ചര്‍ പോലുള്ള തന്റെ സിനിമകള്‍ക്ക് ശേഷം തനിക്കൊപ്പം അഭിനയിക്കാന്‍ പല നടന്മാരും മടി കാണിച്ചിരുന്നുവെന്നാണ് വിദ്യ പറയുന്നത്.

Vidya Balan

''മുമ്പ് മാത്രമല്ല, ഇന്നും അവര്‍ ഒരു വിദ്യ ബാലന്‍ സിനിമയിലോ നായികാ പ്രാധാന്യമുള്ള സിനിമയിലോ അഭിനയിക്കാന്‍ തയ്യാറാകില്ല. സത്യത്തില്‍ നഷ്ടം അവരുടേതാണ്. കാരണം ഞങ്ങള്‍ അവരേക്കാള്‍ കുറേക്കൂടി നല്ല സിനിമകളാണ് ചെയ്യുന്നത്. സത്യസന്ധമായും ഞാനത് വിശ്വസിക്കുന്നുണ്ട്. അവര്‍ കൂടുതലും ചെയ്യുന്നത് ഫോര്‍മുല സിനിമകളാണ്. സ്ത്രീകള്‍ നയിക്കുന്ന സിനിമകള്‍ കൂടുതല്‍ എക്‌സൈറ്റിംഗാണ്'' എന്നായിരുന്നു വിദ്യ ബാലന്‍ പറഞ്ഞത്.

''ജനങ്ങളുടെ അംഗീകാരം കൂടിയിട്ടുണ്ട്. പക്ഷെ നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നടന്മാര്‍ അസ്വസ്ഥരാണ്. തങ്ങളുടെ കയ്യടി മറ്റാരെങ്കിലും കൊണ്ടു പോകുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. പക്ഷെ ഞാനതില്‍ വിഷമിക്കുന്നില്ല. അവര്‍ക്ക് ഭീഷണി തോന്നിയാല്‍ പിന്നെ അവരെന്ത് ചെയ്യും'' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു വിദ്യ ബാലന്‍.

അഭിമുഖത്തില്‍ തന്റെ ആദ്യ കാമുകനെക്കുറിച്ചും വിദ്യ ബാലന്‍ സംസാരിക്കുന്നുണ്ട്. തന്റെ ആദ്യ കാമുകന്‍ ഒരു വൃത്തികെട്ടവനായിരുന്നുവെന്നും തന്നെ അവന്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് വിദ്യ പറയുന്നത്. അവന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും താനിത് അറിയുന്ന വാലന്റൈന്‍സ് ഡേയ്ക്ക് ആണെന്നുമായിരുന്നു വിദ്യയുടെ വെളിപ്പെടുത്തല്‍. അതേസമയം താന്‍ കൂടുതല്‍ നല്ല ജീവിതം കണ്ടെത്തിയെന്നും വിദ്യ പറയുന്നുണ്ട്.

Vidya Balan

അതേസമയം ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യയുടെ പുതിയ സിനിമ. പ്രതീക് ഗാന്ധിയും ഇലിയാന ഡിക്രൂസുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കോമഡി ജോണറിലുള്ള ചിത്രമാണ് ദോര്‍ ഓര്‍ ദോ പ്യാര്‍. സെന്തില്‍ രാമമൂര്‍ത്തിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോം കോം ആണ് ചിത്രം.

അതേസമയം 2023 ല്‍ പുറത്തിറങ്ങിയ നീയത്ത് ആണ് വിദ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ ഭൂല്‍ ഭുലയ്യ 3യിലും വിദ്യ ബാലന്‍ അഭിനയിക്കുന്നുണ്ട്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് ചിത്രം. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മൂന്നാം ഭാഗത്തിലും കാര്‍ത്തിക് ആര്യനാണ് നായകന്‍. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. ആദ്യ ഭാഗത്തില്‍ ശോഭന ചെയ്ത വേഷമാണ് വിദ്യ അവതരിപ്പിച്ചത്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X