For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  40 കഴിഞ്ഞാല്‍ സ്ത്രീകള്‍ നോട്ടിയാകും, സെക്‌സ് കൂടുതല്‍ ആസ്വദിക്കും; ലൈംഗിക ജീവിതത്തെക്കുറിച്ച് വിദ്യ

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. സിനിമ ഹിറ്റാകാന്‍ പുരുഷ താരത്തിന്റെ പേരും പടവും പോസ്റ്ററില്‍ വേണ്ടെന്ന് ബോൡവുഡിന് കാണിച്ചുകൊടുത്ത താരം. തന്റെ പ്രകടനം കൊണ്ടും നല്ല സിനിമകളുടെ തിരഞ്ഞെടുപ്പു കൊണ്ടുമാണ് വിദ്യ ബാലന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയത്. ബോളിവുഡിലെ നായിക സങ്കല്‍പ്പത്തെ തന്നെ തിരുത്തിക്കുറിച്ച താരമാണ് വിദ്യ ബാലന്‍. വിദ്യ തുറന്നിട്ട പാതയിലൂടെയാണ് പിന്നീട് സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി മറ്റ് നടിമാരും വന്നത്.

  Also Read: സിനിമ വിട്ടത് മകള്‍ക്ക് വേണ്ടി! പക്ഷെ അവള്‍ എന്നെ വിളിച്ചതേയില്ല; മാറി നിന്നതിനെക്കുറിച്ച് ഷാരൂഖ്‌

  സിനിമയിലെ പ്രകടനം പോലെ തന്നെ തന്റെ വ്യക്തിത്വം കൊണ്ടും വിദ്യ ബാലന്‍ ഒരുപാട് ആരാധരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ വിദ്യ ബാലന്‍ ഒരിക്കലും മടി കാണിക്കാറില്ല. ബോളിവുഡില്‍ പുറമെ നിന്നും വരുന്നവരോടും നടിമാരോടുമൊക്കെ പെരുമാറുന്ന രീതിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ വിദ്യ ബാലന്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.

  അതുകൊണ്ട് തന്നെ വിദ്യാ ബലന്റെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും മാത്രമല്ല ജീവിതത്തെക്കുറിച്ചും സ്വകാര്യമായ കണക്കാക്കുന്ന സെക്‌സ് പോലുള്ള വിഷയങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കാറുണ്ട് വിദ്യ ബാലന്‍. ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് വിദ്യ ബാലന്‍ മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ആരെയും കൈയ്യില്‍ കിട്ടാത്തത് കല്യാണം കഴിഞ്ഞതോടെയാണ്; വിവാഹത്തിന് മുൻപുള്ള രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് മല്ലിക

  നാല്‍പ്പതിന് ശേഷം സ്ത്രീകളില്‍ നോട്ടിനെസ് കൂടുമെന്ന് പറയുന്നത് ശരിയാണെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. ''നാല്‍പ്പതിന് ശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും. പൊതുവെ നാണിക്കാനും സെക്‌സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ബോധവതികളാകുന്നത് കുറയുകയും അവനവനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നതുമാണ്. ആന്ദകരമാണ്. നമ്മള്‍ ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം'' എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.

  ''ഞാന്‍ പറയുന്നത് നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. ഞാന്‍ നേരെ തിരിച്ചാണ് പോകുന്നത്. ഞാന്‍ വളരെയധികം ഗൗരവ്വക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നത്. ലോകത്തിന്റെ ഭാരം ഇപ്പോള്‍ ഞാന്‍ എന്റെ തോളത്ത് കൊണ്ടു നടക്കുന്നില്ല. ഇരുപതുകളില്‍ സ്വപ്‌നം നേടിയെടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം'' എന്നും വിദ്യ ബാലന്‍ പറയുന്നുണ്ട്.

  ജല്‍സയാണ് വിദ്യ ബാലന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജല്‍സ. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. നേരത്തെ ഇറങ്ങിയ ഷേര്‍ണി എന്ന ആമസോണ്‍ പ്രൈം ചിത്രവും വിദ്യയ്ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. നീയത്ത് ആണ് വിദ്യയുടെ പുതിയ സിനിമ.

  ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് വിദ്യ ബാലന്‍ കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. മലയാളത്തിലൂടെയായിരുന്നു വിദ്യ അരങ്ങേറേണ്ടിയിരുന്നത്. എന്നാല്‍ ആ സിനിമ മുടങ്ങിപ്പോയി. ഹിന്ദി സീരിയലുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച ശേഷമാണ് പരിനീത എന്ന ചിത്രത്തിലൂടെ വിദ്യാ ബാലന്‍ അരങ്ങേറുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭയാണ് വിദ്യ ബാലന്‍.

  ഇതിനിടെ താരം ഒടിടി സീരീസിലും എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ദിരാ ഗാന്ധിയുടെ ജീവിതം പറയുന്ന സീരീസിലൂടെയാണ് വിദ്യ ബാലന്‍ സീരീസ് ലോകത്തേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാനമൊന്നും വന്നിട്ടില്ല. താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: vidya balan
  English summary
  Vidya Balan Says Women Gets Hotter And Naughtier After 40 And Why Its True
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X