For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ മുന്നിൽ ഇരുന്നയാൾ സ്വയംഭോഗം ചെയ്തു, അവനെ ഞാൻ ട്രെയിനിൽ നിന്നും തളളിയിട്ടു: വിദ്യ ബാലൻ

  |

  ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍. മലയാളി വേരുകളുളള വിദ്യ ബാലന്‍ ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെയാണ് ഇന്നത്തെ താരപദവിയിലേക്ക് എത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വിദ്യ ബാലന്‍ തന്റെ നിലപാടുകള്‍ പറഞ്ഞും കയ്യടി നേടാറുണ്ട്. മനസിലുള്ളത് മറയില്ലാതെ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് വിദ്യ ബാലന്‍.

  ഒരിക്കല്‍ തനിക്കുണ്ടായൊരു മോശം അനുഭവം വിദ്യ ബാലന്‍ തുറന്ന് പറഞ്ഞിരുന്നു. നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍റ്റര്‍ നേഹ എന്ന പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിദ്യ ബാലന്‍ മനസ് തുറന്നത്. മുംബൈയിലെ ട്രെയിനില്‍ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് നേഹ പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'മേശപ്പുറത്ത് എല്ലാ ഭക്ഷണ സാധനങ്ങളും; പക്ഷെ അത് കണ്ടപ്പോഴാണ് സൗന്ദര്യ രഹസ്യം മനസ്സിലായത്'; സീനത്ത്

  'കോളേജില്‍ നിന്നും തിരിച്ചു വരികയായിരുന്നു. ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഞങ്ങള്‍ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചിരിക്കുകയാണ്. പെട്ടെന്ന് ഒരാള്‍ കയറി വന്നു. ഞങ്ങളുടെ മുമ്പിലായി ഇരുന്നു. ഇത് ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണെന്ന് ഞാന്‍ പറഞ്ഞു. ഓ ലേഡീസ് ആണോ, നല്ലത് എന്നായിരുന്നു അയാളുടെ മറുപടി. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്നും പറഞ്ഞു'

  'അടുത്ത സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വാതിലിന്റെ അടുത്തേക്ക് അയാള്‍ പോയപ്പോള്‍ ഞങ്ങള്‍ ആശ്വസിച്ചു. പക്ഷെ ട്രെയിന്‍ എടുത്തതും അയാള്‍ തിരിച്ചു വന്നു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്ന് പറഞ്ഞു,' വിദ്യ പറയുന്നു.

  'അയാള്‍ വിന്‍ഡോയുടെ അടുത്തായിട്ടായിരുന്നു ഇരുന്നിരുന്നത്. ഞാന്‍ അയാളെ നോക്കിയപ്പോള്‍ എന്തോ പന്തികേട് തോന്നി. അപ്പോഴേക്കും അയാള്‍ തന്റെ പാന്റിന്റെ സിബ് അഴിക്കുകയും സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അയാള്‍ തന്റെ ലിംഗം ഞങ്ങളെ പ്രദര്‍ശിപ്പിച്ചു. എന്റെ കയ്യിലൊരു റൈറ്റിംഗ് പാഡുണ്ടായിരുന്നു. ഞാന്‍ എഴുന്നേറ്റ് പോയി അയാളെ തല്ലുകയും തെറി വിളിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അയാളെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു. എനിക്ക് നല്ല ദേഷ്യം വന്നിരുന്നു' എന്നും വിദ്യ ബാലന്‍ പറയുന്നു.

  Also Read: ഒരു മുട്ടക്കറിയാണ് പ്രശ്‌നമായത്; വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് യമുന റാണിയും ഭർത്താവും പറയുന്നു

  താരകുടുംബങ്ങളുടെ പിന്തുണയില്ലാത്ത ഔട്ട്‌സൈഡര്‍ ആയതിനാല്‍ കരിയറിന്റെ തുടക്കം മുതല്‍ക്കെ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു വിദ്യയ്ക്ക്. സീരിയലുകൡലൂടെയായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം. മലയാളത്തിലടക്കം നായികയായി അഭിനയിക്കേണ്ടിയിരുന്ന സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ബാംഗാളി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പരിനീതയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് തന്റെ പ്രകടന മികവിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

  ഭൂല്‍ ഭുലയ്യ, ലഗേ രഹോ മുന്നാ ഭായ്, പാ, ഇഷ്ഖിയ, ദേ ഡേര്‍ട്ടി പിക്ചര്‍, കഹാനി, തുമാരി സുലു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഉറുമിയിലൂടെ മലയാളത്തിലുമെത്തി. ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തിയിരുന്നു. ജല്‍സയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നീയത്ത് ആണ് പുതിയ സിനിമകളിലൊന്ന്. പേരിടാത്ത മറ്റൊരു സിനിമയും അണിയറയിലുണ്ട്.

  Read more about: vidya balan
  English summary
  Vidya Balan Talks About An Indecent Behavior From Man While Traveling In Train
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X