twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ട്രോളുകൾ ഒക്കെ എന്നും ഉള്ളതല്ലേ, പണ്ട് അമ്മാവന്മാരും അമ്മായിമാരും ആയിരുന്നു എന്ന് മാത്രം': വിജയ് ദേവരകൊണ്ട

    |

    തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയൊരു തരംഗം തീർത്ത ശേഷം ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് നടൻ വിജയ് ദേവരകൊണ്ട. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

    കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ പാൻ-ഇന്ത്യ ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥാണ്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഐശ്വര്യയെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയ ഷാരൂഖ്, പിന്നീട് ഖേദ പ്രകടനവും; സംഭവമിങ്ങനെഐശ്വര്യയെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയ ഷാരൂഖ്, പിന്നീട് ഖേദ പ്രകടനവും; സംഭവമിങ്ങനെ

    അർജുൻ റെഡ്ഢി എന്ന ചിത്രത്തോടെയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറിയത്

    അർജുൻ റെഡ്ഢി എന്ന ചിത്രത്തോടെയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറിയത്. പിന്നീട് ഇറങ്ങിയ ഗീതാ ​ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിലൂടെ വിജയ് ഇന്ത്യയൊട്ടാകെ അറിയുന്ന താരമായി മാറുകയായായിരുന്നു. ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് താരം.

    അതിനിടെ, ഒരു പ്രൊമോഷൻ ചടങ്ങിൽ ട്രോളുകളെ കുറിച്ച് വിജയ് നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചടങ്ങിൽ സംസാരിക്കുന്നതിനിടെ സോഷ്യൽ മീഡിയയിലെ ട്രോളുകൾ എങ്ങനെ നേരിടാം എന്ന് പറയുകയായിരുന്നു നടൻ. ട്രോളുകൾ സാധാരണ കാര്യമാണെന്നും എന്നും എല്ലാക്കാലത്ത് ഉണ്ടായിരുന്നതുമാണെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

    മനീഷ കൊയ്‌രാളയോട് മണിരത്‌നത്തിന്റെ ബോംബെയിൽ അഭിനയിക്കരുതെന്ന് പറഞ്ഞത് നിരവധി പേർ; കാരണമിതാണ്മനീഷ കൊയ്‌രാളയോട് മണിരത്‌നത്തിന്റെ ബോംബെയിൽ അഭിനയിക്കരുതെന്ന് പറഞ്ഞത് നിരവധി പേർ; കാരണമിതാണ്

    മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്

    "ഇത് സാധാരണമാണ്, എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ഞാൻ നടനാകുന്നതിന് മുമ്പ്, അമ്മായിമാരും അമ്മാവന്മാരും റിസൾട്ട്, കോളേജ്, ജോലി മുതലായ കാര്യങ്ങളിൽ ട്രോളുമായിരുന്നു, ഇപ്പോൾ ഇത് സോഷ്യൽ മീഡിയ ട്രോളിംഗായി. എന്തായാലും, ട്രോളിംഗ് എല്ലാകാലത്തും ഉണ്ട്," വിജയ് ദേവരകൊണ്ട പറഞ്ഞു.

    മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ടയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിഹാസ ബോക്‌സർ മൈക്ക് ടൈസൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

    കത്രീന കൈഫ് ഗർഭിണി തന്നെ!, പുതിയ വീഡിയോ കണ്ടുറപ്പിച്ച് ആരാധകർ; വീഡിയോ വൈറൽകത്രീന കൈഫ് ഗർഭിണി തന്നെ!, പുതിയ വീഡിയോ കണ്ടുറപ്പിച്ച് ആരാധകർ; വീഡിയോ വൈറൽ

    Recommended Video

    Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview
    ലൈഗറിന് ശേഷം, റൊമാന്റിക് കോമഡി ചിത്രമായ ഖുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്

    ലൈഗറിന് ശേഷം, റൊമാന്റിക് കോമഡി ചിത്രമായ ഖുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. സാമന്ത റൂത്ത് പ്രഭുവാണ് ചിത്രത്തിൽ നായികയാവുക. ഡിസംബർ 23 ന്
    ചിത്രം തിയറ്ററുകളിൽ എത്തും. മഹാനടിക്ക് (2018) ശേഷം സമാന്തയോടൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. പുരി ജഗന്നാഥിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമായ ജനഗണമനയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായിക.

    Read more about: vijay deverakonda
    English summary
    Vijay Deverakonda says trolling is always there, earlier uncles and aunties used to do and now it's social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X