ഒരു നടിയുമായും പ്രണയത്തിലാകില്ലെന്ന് തീരുമാനിച്ചു, തമന്നയെ പരിചയപ്പെട്ട ശേഷം അത് മാറി; കാരണം പറഞ്ഞ് വിജയ്!

ബോളിവുഡിൽ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡിയാണ് വിജയ് വര്‍മയും തമന്നയും. തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഈയ്യടുത്താണ് ഇരുവരും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ തുറന്ന് പറയുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ്‌ സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ.

ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലായത് എന്നാണ് വിവരം. അടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം തങ്ങളുടെ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ തങ്ങളിടെ ബന്ധത്തെ കുറിച്ചും തമന്നയും വിജയ് വർമയും വാചാലരാവുകയുണ്ടായി. ഒരു അഭിമുഖത്തിൽ താൻ ഒരിക്കലും സിനിമയിൽ നിന്ന് ഒരാളെ പ്രണയിക്കാൻ ആഗ്രഹിച്ചിരുന്ന ആളല്ലെന്നും തമന്നയെ പരിചയപ്പെട്ടതോടെയാണ് ആ തീരുമാനം മാറിയതെന്നും വിജയ് വർമ്മ പറഞ്ഞു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

Tamannaah Vijay Varma

ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് വിജയ് വർമ്മ മനസ് തുറന്നത്‌, 'ഞാൻ കരിയർ ആരംഭിക്കുമ്പോൾ, ഒരു നടിയുമായോ സിനിമയിൽ ഉള്ള ആരെങ്കിലുമായോ ഡേറ്റിങ്ങിൽ ആകരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു, കാരണം എനിക്ക് ഇൻഡസ്ട്രിയോട് തന്നെ ചിലപ്പോൾ ദേഷ്യം തോന്നിയേക്കും. പക്ഷെ ഞങ്ങൾ പരിചയപ്പെട്ട്, അടുത്തറിഞ്ഞ് തുടങ്ങിയപ്പോൾ, സിനിമയുടെ ബിസിനസും സാമ്പത്തികവും തുടങ്ങി എല്ലാത്തിനെയും കുറിച്ച് അറിയുന്ന ഒരാളുമായി പ്രണയത്തിലാകുന്നതിന്റെ ഗുണം എനിക്ക് മനസിലായി', വിജയ് വർമ്മ പറഞ്ഞു.

പിന്നീട് തമന്നയുടെ അനുഭവ സമ്പത്തിനെ കുറിച്ചും ഓരോ വിഷയങ്ങളിലും തനിക്കൊരു കാഴ്ചപ്പാട് നൽകാനുള്ള കഴിവിനെ കുറിച്ചും വിജയ് വാചാലനായി. 'അവളുടെ അനുഭവ സമ്പത്തും ജോലിയെ കുറിച്ചുള്ള അറിവും ബോധവും എല്ലാം എന്നെ സഹായിക്കുന്നുണ്ട്. അവൾ പല കാര്യങ്ങളിലും എന്നിൽ ഒരു കാഴ്ചപ്പാട് കൊണ്ടുവരുന്നു. ചില സമയങ്ങളിൽ, എന്റെ കഷ്ടപ്പാട് കാരണമോ, എന്തെങ്കിലും അഭിമുഖങ്ങൾ നൽകിയതിന്റെ ഭാഗമായോ പറഞ്ഞതിന്റെ ഭാഗമായോ എനിക്ക് എന്തെങ്കിലും സുഖമില്ലായ്മ തോന്നിയാൽ അപ്പോഴും അവൾ അതിനെ മറ്റൊരു വീക്ഷണത്തോടെ കാണാൻ സഹായിക്കും', വിജയ് വർമ്മ പറഞ്ഞു.

Tamannaah Vijay Varma

ഇരുവരും ഒരുമിച്ച് നടത്തിയ ഗോവന്‍ യാത്രയും ഡിന്നര്‍ നൈറ്റുകളുമൊക്കെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ന്യു ഇയര്‍ പാര്‍ട്ടിക്കിടെ ചുംബിക്കുന്ന തമന്നയുടേയും വിജയ് വര്‍മയുടേയും വീഡിയോ പുറത്ത് വന്നതോടെയാണ് ഇവർ പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചത്. താരങ്ങള്‍ പങ്കെടുത്ത അതേ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ പങ്കുവച്ച വീഡിയോയിലൂടെ അബദ്ധത്തിലാണ് ഇരുവരുടേയും ചുംബനം പുറത്താകുന്നത്.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ രണ്ടു പേര്‍ക്കും പരസ്പരം ഇഷ്ടമില്ലാത്ത സ്വാഭവങ്ങളും മറ്റും വിജയും തമന്നയും വെളിപ്പെടുത്തിയിരുന്നു. തമന്ന ഫിറ്റ്‌നസ് ഫ്രീക്കാണെന്നും ജിമ്മില്‍ പോകാതെ ഉറങ്ങാനാകില്ലെന്നുമാണ് വിജയ് പറഞ്ഞത്. എന്നാല്‍ വിജയയുടെ ശീലങ്ങളില്‍ തനിക്ക് ഇഷ്ടമില്ലാത്തതായി ഒന്നുമില്ലെന്നാണ് തമന്ന പറഞ്ഞത്. വിജയിയെ ശല്യം ചെയ്യാനുള്ള പുതിയ ഐഡിയകള്‍ കണ്ടെത്തുകയാണ് താനെന്നും തമന്ന പറഞ്ഞിരുന്നു.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X