എനിക്കൊപ്പം പ്രണയരംഗം ചെയ്യാന്‍ അവര്‍ക്ക് പേടി, പ്രണയരംഗത്തെ കുറിച്ച് കാമുകനോട് പറയുമോ? താപ്‌സി പറയുന്നു
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താപ്‌സി പന്നു ചിത്രമാണ് ഹസീന്‍ ദില്‍രുബ. തന്റെ പ്രകടന മികവു കൊണ്ടും സിനിമകളിലെ രാഷ്ട്രീയം കൊണ്ടും ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ നടിയാണ് താപ്‌സി. അവസാനം പുറത്തിറങ്ങിയ ഥപ്പഡ് വലിയ തരത്തിലുള്ള പ്രശംസ കൈവരിച്ച ചിത്രമാണ്. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.
ഹസീന്‍ ദില്‍രുബയില്‍ താപ്‌സിക്കൊപ്പം അഭിനയിക്കുന്നത് വിക്രാന്ത് മാസിയും ഹര്‍ഷവര്‍ധന്‍ റാണെയുമാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് താപ്‌സി. തനിക്കൊപ്പമുള്ള തീവ്ര പ്രണയ രംഗങ്ങള്‍ ചെയ്യാന്‍ വിക്രാന്തും ഹര്‍ഷവര്‍ധനം ഭയപ്പെട്ടിരുന്നുവെന്നാണ് താപ്‌സി പറയുന്നത്. ഒരു അഭിമുഖത്തിലാണ് താപ്‌സി ഇത് വെളിപ്പെടുത്തിയത്.

അവരെ ഞാന്‍ കംഫര്‍ട്ടബിള്‍ ആക്കിയിട്ടുണ്ടെന്ന് കരുതുന്നു. കാരണം അവര്‍ വല്ലാതെ ഭയന്നിരുന്നു. ഇവളെന്താകും ചെയ്യുക എന്ന് കരുതിയിട്ടുണ്ടാകും. രണ്ടു പേരും ശരിക്കും എന്നെ പേടിച്ചിരുന്നു. എനിക്കുള്ള ഇമേജാണോ ഇതിന്റെ കാരണം എന്നറിയില്ല. എന്തായാലും ഞാന്‍ വിനിലിന്റെ അടുത്ത് പോയി പരാതിപ്പെടുമായിരുന്നു. എന്നാണ് താപ്‌സി പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ ആണ് വിനില്‍ മാത്യു.
അതേസമയം ചിത്രത്തിലെ ഇത്തരം പ്രണയ രംഗങ്ങളെ കുറിച്ച് തന്റെ പങ്കാളിയോട് നേരത്തെ പറയുമോ എന്നും താപ്‌സിയോട് അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ഇല്ലെന്നാണ് താപ്‌സി നല്‍കിയ മറുപടി. ഞാന്‍ അഭിനയിക്കാന്‍ പോകുന്ന രംഗത്തെ കുറിച്ച് പങ്കാളിയോട് പറയാറില്ല. ഇത് എന്റെ പ്രൊഫഷണല്‍ ജീവിതാണ്. വ്യക്തിജീവിതത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്നും ഒരുപാട് ദൂരെ മാറ്റിയാണ് ഞാന്‍ നിര്‍ത്താറുള്ളത്. എന്റെ പങ്കാളിയും അവന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ കാര്യങ്ങളില്‍ എന്റെ സമ്മതം വാങ്ങാറില്ല. എന്നായിരുന്നു താരത്തിന്റെ മറുപടി.
നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ബോളിവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയില്‍
Recommended Video
ജൂലൈ രണ്ടിനാണ് ഹസീന്‍ ദില്‍രുബ റിലീസ് ചെയ്യാനിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പിന്നാലെ ലൂപ് ലപ്പേട്ട, രഷ്മി റോക്കറ്റ്, ദൊബാര, ഷബാഷ് മിത്തു എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതകഥയാണ് ഷബാഷ് മിത്തു പറയുന്നത്.


Click it and Unblock the Notifications