ഒരേസമയം പല നടിമാരുമായും ബന്ധം, വിവാഹ ശേഷവും ഒതുങ്ങാതെ അവിഹിതം; ബോളിവുഡിന്റെ കാസനോവ!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ഹിറ്റുകള്‍ ഒരുപാടുള്ള കരിയര്‍. ആക്ഷനിലും കോമഡിയിലുമെല്ലാം മികവു തെളിയിച്ച നടന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ വളര്‍ന്നു വന്ന താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലും അക്ഷയ് കുമാര്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ അക്ഷയ് കുമാറിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടവര്‍ ആരൊക്കെയെന്ന് നോക്കാം.
അക്ഷയ് കുമാറിന്‍ മുന്‍ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ ഒന്നാണ് ശില്‍പ ഷെട്ടിയുമായുള്ളത്. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും കരം കോര്‍ക്കുകയായിരുന്നു. രവീണ ടണ്ടനുമായി പ്രണയത്തിലായിരിക്കെയാണ് അക്ഷയ് ശില്‍പയുമായി അടുക്കുന്നത്. ശില്‍പയുമായി പ്രണയത്തിലായിരിക്കെ തന്നെ അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയുമായി അടുപ്പത്തിലാകുന്നതോടെയാണ് ഈ ബന്ധം തകരുന്നത്.

അക്ഷയ് കുമാറഇന്റെ പ്രണയങ്ങളില്‍ വലിയ വിവാദമായി മാറിയ ഒന്നാണ് രവീണ ടണ്ടനുമായുള്ളത്. 1994ല്‍ പുറത്തിറങ്ങിയ മൊഹ്‌റയിലൂടെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇതിനായി രഹസ്യമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ മറ്റൊരു നടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞതോടെ രവീണ ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.
അക്ഷയ് കുമാറും നടി രേഖയും തമ്മിലുള്ള അടുപ്പവും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഖിലാഡി പരമ്പരയിലൂടെയാണ് ഇരുവരും അടുക്കുന്നത്. അതേസമയം അക്ഷയ് കുമാറിന് രേഖയോട് പ്രണയമുണ്ടായിരുന്നില്ലെന്നും രേഖയാണ് പിന്നാലെ കൂടിയതെന്നുമാണ് അന്ന് അക്ഷയുടെ കാമുകിയിരുന്ന രവീണ പറഞ്ഞത്. രേഖ അക്ഷയ്ക്കായി തന്റെ വീട്ടില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ടു വരുന്നതൊക്കെ പതിവായിരുന്നു.
അക്ഷയ് കുമാറും സുസ്മിത സെന്നും അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രവീണയുമായി അടുപ്പത്തിലായിരുന്ന കാലത്ത് തന്നെയാണ് അക്ഷയ് കുമാര്‍ സുസ്മിതയുമായി അടുക്കുന്നതും. എന്നാല്‍ ഈ ബന്ധം രവീണ കയ്യോടെ പിടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയിലെത്തും മുമ്പും അക്ഷയ് കുമാറിന്റെ പ്രണയ ബന്ധങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. മോഡലിംഗ് കാലത്ത് നടി പൂജ ബത്രയും അക്ഷയ് കുമാറും പ്രണയത്തിലായിരുന്നു.
സിനിമയില്‍ അടുപ്പക്കാരില്ലാതിരുന്ന അക്ഷയ് കുമാറിനെ പൂജ പാര്‍ട്ടികള്‍ക്കും മറ്റും കൊണ്ടു പോവുകയും സിനിമാക്കാരെ പരിചയപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. പിന്നീട് നടനായി മാറിയതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു. പ്രണയം അവസാനിച്ചുവെങ്കിലും ഇറുവരും ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളാണ്. നടി ആയിഷ ജുല്‍ക്കയുടെ പേരും അക്ഷയ് കുമാറിന്റെ കാമുകിമാരുടെ പട്ടികയിലുണ്ട്. ഖില്ലാഡിയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്.

നടി ട്വിങ്കിള്‍ ഖന്നയെയാണ് അക്ഷയ് കുമാര്‍ വിവാഹം കഴിച്ചത്. വിവാഹ ശേഷവും അക്ഷയ് കുമാറിന്റെ പേര് പ്രണയ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുണ്ട്. നടി പ്രിയങ്ക ചോപ്രയുടെ പേരാണ് അക്ഷയ് കുമാറിനൊപ്പം അന്ന് ചേര്‍ത്തുവെക്കപ്പെട്ടത്. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിഷയം ട്വിങ്കിള്‍ ഖന്ന അറിയുകയും അക്ഷയ് കുമാറിനെ താക്കീത് ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം ഇരുവരും ഒരുമച്ച് അഭിനയിച്ചിട്ടുമില്ല.
സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഓ മൈ ഗോഡ് 2, ദ ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്. പിന്നാലെ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, ഹേരാ ഫേരി 3, വേദാന്ത് മാറാത്തെ വീര്‍ ദൗഡി സാത്ത് തുടങ്ങിയ സിനിമകളും അക്ഷയ് കുമാറിന്റേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











