'ഒറ്റയ്‍ക്ക് താമസിക്കുന്നത് എനിക്ക് ഇഷ്‍ടമല്ല'; നടൻ ആമിർ ഖാൻ വീണ്ടും വിവാഹിതനാവുന്നു: മറുപടിയുമായി താരം
ബോളിവുഡ് സിനിമകളിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന താരമാണ് ആമിർ ഖാൻ. അഭിനയത്തിന്റെ കാര്യത്തിലും സംവിധാനം, നിർമ്മാണം എന്നീ മേഖലകളിലും മികച്ച റിസൾട്ടാണ് ആമിർ ഖാൻ ഉറപ്പ് നൽകുന്നത്. 80കളുടെ അവസാനമാണ് അഭിനയത്തിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. എല്ലാം വേറിട്ട വേഷങ്ങളായിരുന്നു ആമിറിന്റെ കരിയറിൽ ഉണ്ടായിരുന്നത്. ഇപ്പോൾ താരം മൂന്നാമതും വിവാഹിതനാവാൻ ഒരുങ്ങുകയാണോ എന്നാണ് ചർച്ചയാവുന്നത്.
നേരത്തെ രണ്ട് തവണ ആമിർ ഖാൻ വിവാഹം ചെയ്തതാണ്. അത് രണ്ടും പരാജയമായിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന ഈ വാർത്തക്കു പിന്നിൽ നടി റിയ ചക്രബര്‍ത്തിയുടെ പോഡ്‍കാസ്റ്റിനിടെ ഉണ്ടായ സംസാരമാണ്. ആമിർ ഖാൻ കഴിഞ്ഞ ദിവസമാണ് റിയയുടെ പോഡ്കാസ്റ്റ് ചാനലിൽ എത്തിയത്. ഇരുവരുടെയും സംസാരത്തിനിടെയാണ് മൂന്നാമത്തെ വിവാഹത്തെ കുറിച്ച് താരം വ്യക്തമാക്കിയത്.

വിവാഹത്തെക്കുറിച്ച് അമിറിനോട് റിയ ചോദിക്കുമ്പോൾ രണ്ട് വിവാഹങ്ങള്‍ പരാജയപ്പെട്ട ഒരാളാണ് താൻ എന്ന ബോധ്യത്തോടെയാണ് ആമിർ മറുപടി പറയുന്നത്. "വിവാഹത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിക്കരുത്. ഒറ്റയ്‍ക്ക് താമസിക്കുന്നത് എനിക്ക് ഇഷ്‍ടമല്ല. ഒപ്പം ഒരാൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരിക്കലും ഞാൻ എകാന്തത ഇഷ്‍ടപ്പെടുന്നില്ല. ബന്ധങ്ങളുണ്ടാകുന്നത് ഞാൻ ഇഷ്‍ടപ്പെടുന്നു. മുൻ ഭാര്യമാരോട് എനിക്ക് അടുപ്പമുണ്ട്. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്.
എനിക്ക് ഇപ്പോള്‍ അമ്പത്തിയൊമ്പത് വയസ്സായി. എന്നാൽ ഇനി എങ്ങനെയാണ് ഞാൻ വീണ്ടുമൊരു വിവാഹം ചെയ്യുന്നത്. അത് തീർച്ചയായും നടക്കാത്ത കാര്യമാണ്. എനിക്കിപ്പോള്‍ നല്ല ബന്ധങ്ങളുണ്ട്. അടുപ്പമുള്ള ആളുകളുമായി കഴിയുന്നതില്‍ സന്തോഷമാണ്. കുട്ടികളുമായും കുടുംബമായും എനിക്ക് അടുപ്പമുണ്ട്."
ആമിർ ഖാൻ ആദ്യം വിവാഹം ചെയ്തത് റീന ദത്തയെ ആയിരുന്നു. ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. എന്നാൽ 2002ൽ ഇരുവരും പിരിഞ്ഞു. അതിനു ശേഷമാണ് കിരൺ രാവുവിനെ വിവാഹം ചെയ്യുന്നത്. സിനിമ സംവിധാനവും നിർമ്മാണവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്നയാളാണ് കിരൺ. എന്നാൽ ഇരുവരും 2021ൽ വേർ പിരിഞ്ഞു.
കിരൺ നല്ലൊരു വ്യക്തിയാണെന്നും തന്നെ ഒരുപാട് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആമിർ പറയുന്നുണ്ട്. ആമിർ പൊതുവേ സിനിമയെ കുറിച്ചും അതിലെ മറ്റു സാധ്യതകളെ കുറിച്ചും മാത്രമാണ് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. കുടുംബത്തോടെ ഇരിക്കുമ്പോൾ പോലും ആമിർ മറ്റൊരു ലോകത്തായിരിക്കും. അതിനാൽ ആമിറിന് ആരോടും ഇഷ്ടമില്ലെന്ന് കിരൺ അദ്ദേഹത്തിനോട് തന്നെ പറഞ്ഞിട്ടുണ്ട്.

തന്റെ സ്വഭാവത്തെ മാറ്റണമെന്നും മറ്റുള്ളവരെ പോലെ പെരുമാറണമെന്നും കിരൺ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആമിർ കൂട്ടിച്ചേർത്തു. കുടുംബത്തിനൊപ്പം കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ ആമിർ ഒരുപാട് വിഷമിക്കുന്നുണ്ട്. സ്വന്തം അമ്മക്കു വേണ്ടി സമയം മാറ്റി വെക്കാൻ സാധിക്കാത്തതിലും അദ്ദേഹം വിഷമിക്കുന്നു. എന്തായാലും ഇത്രയും വലിയ പ്രതിസന്ധിയിൽ ഇനിയൊരു വിവാഹത്തിന് അദ്ദേഹത്തിന് താത്പര്യമില്ല. എന്നാൽ മാനസികമായി ഒറ്റപ്പെടൽ താൻ അനുഭവിക്കുന്നുണ്ടെന്നും പറയുന്നു.
രണ്ട് വർഷത്തിനു ശേഷം നടൻ ആമിര്‍ നായകനായി എത്തുന്ന ചിത്രമാണ് സിത്താരെ സമീൻ പര്‍. കഴിഞ്ഞ സിനിമകളിലെ പരാജയം പോലെയാവില്ല ഇത്തവണ എന്നാണ് എല്ലാവരുടേയും പ്രതീക്ഷ. താരെ സമീൻ പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്.


Click it and Unblock the Notifications