അഭിഷേക് ഐശ്വര്യയെ പ്രണയിച്ചിട്ടേയില്ല, പരസ്യമായി അവഗണിച്ചിട്ടും കൈവിടാതെ ഐശ്വര്യ; അന്ന് നടന്നത്

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയിട്ടുള്ളതാണ്. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണുവെന്ന വാര്‍ത്തകള്‍ സജീവമാണ്.

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. വീഡിയോയില്‍ അഭിഷേകും ഐശ്വര്യും അമിതാഭ് ബച്ചനുമുണ്ട്. തങ്ങളുടെ ലോകപര്യടനത്തിന് മുമ്പായി മൂവരും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുള്ളതാണ് വീഡിയോ. വീഡിയോയില്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അഭിഷേകിന്റെ ഭാവമാണ്.

Abhishek Bachchan

വീഡിയോയില്‍ ഐശ്വര്യ അഭിഷേകിനെ പുകഴ്ത്തി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് അഭിഷേക് അതിനെ ഗൗനിക്കുന്നതേയില്ല. അഭിഷേകിനെ തന്റെ ജീവിതത്തിന്റെ പ്രണയം എന്നെല്ലാം ഐശ്വര്യ വിളിക്കുന്നുണ്ട്. എന്നാല്‍ ഐശ്വര്യയുടെ അരികിലായി ഇരിക്കുന്ന അഭിഷേകും അതൊന്നും കേട്ട ഭാവം പോലും നടിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

''കുറഞ്ഞത് അയാള്‍ക്ക് ഒന്ന് ചിരിക്കാമായിരുന്നു, അഭിഷേകിന് ഒരു ഭാവമാറ്റവുമില്ല. എനിക്ക് തോന്നുന്നത് അവന്‍ ഒരിക്കലും അവളെ പ്രണയിച്ചിട്ടേയില്ലെന്ന് തോന്നുന്നു'' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. ''ചിലരുടെ കയ്യില്‍ സ്വര്‍ണത്തളിക നല്‍കിയാലും അവര്‍ പിച്ചയെടുത്തേ ജീവിക്കൂ. ഐശ്വര്യ ഒരാവശ്യവുമില്ലാതെയാണ് അഭിഷേകിനെ പുകഴ്ത്തുന്നത്. എന്നിട്ടും അവന്റെ മുഖം നോക്കൂ. താന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന ഭാവമാണ്. പാവം ഐശ്വര്യ'' എന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ സജീവമാണ്. ഐശ്വര്യയും മകളും വേറെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നതൊയിരുന്നു റിപ്പോര്‍ട്ടുകള്‍. പൊതുവേദികളില്‍ ബച്ചന്‍ കുടുംബത്തിനൊപ്പമായിരുന്നില്ല കുറച്ച് നാളുകളായി ഐശ്വര്യ എത്തിയിരുന്നത്. അഭിഷേകിന്റെ അമ്മയും സഹോദരിയും ഐശ്വര്യയേയും മകളേയും പലപ്പോഴായി പരസ്യമായി അവഗണിച്ചതും വാര്‍ത്തകള്‍ക്ക് കരുത്തു പകര്‍ന്നു.

ജയ ബച്ചനും ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്കുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് ഐശ്വര്യയെ നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് അഭിഷേകിന്റെ അവിഹിത ബന്ധമാണ് കാരണം എന്നായിരുന്നു. അഭിഷേകും നടി നിമ്രത് കൗറും പ്രണയത്തിലാണെന്നും ഇത് അറിഞ്ഞതോടെയാണ് ഐശ്വര്യ പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

aishwarya rai

എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഐശ്വര്യയും അഭിഷേകും രംഗത്തെത്തി. ഇരുവരും പല പൊതുപരിപാടികള്‍ക്കും പാര്‍ട്ടികള്‍ക്കും കല്യാണത്തിനുമെല്ലാം ഒരുമിച്ചെത്തിയതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ കെട്ടടങ്ങിയത്. കഴിഞ്ഞദിവസവും ഒരു കല്യാണത്തില്‍ നിന്നുള്ള ഐശ്വര്യയുടേയും അഭിഷേകിന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു.

അതേസമയം കരിയറില്‍ മോശം സമയത്തിലൂടെയാണ് അഭിഷേക് ബച്ചന്‍ കടന്നു പോകുന്നത്. ഈയ്യടുത്തിറങ്ങിയ മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടു. പോയവര്‍ഷം റിലീസായ ഐ വാണ്ട് ടു ടോക്ക് നിരൂപക പ്രശംസ നേടിയെങ്കിലും തീയേറ്ററില്‍ പരാജയമായിരുന്നു. ബി ഹാപ്പിയാണ് അഭിഷേക് ബച്ചന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയും പരാജയപ്പെട്ടു. ഹിറ്റ് പരമ്പരയായ ഹൗസ്ഫുള്‍ സീരീസിലെ അഞ്ചാം ഭാഗമാണ് ബച്ചന്റെ പുതിയ സിനിമ. പൊന്നിയിന്‍ സെല്‍വന്‍ 2വിലാണ് ഐശ്വര്യ റായ് ഒടുവിലായി അഭിനയിച്ചത്.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X