'അവളെ ചതിച്ചാൽ നീ തെണ്ടേണ്ടി വരും'; വിവാഹത്തിന് മുൻപ് അമ്മ താക്കീത് ചെയ്തതിനെ കുറിച്ച് ഗോവിന്ദ

വിവാഹത്തിന് മുൻപ് അമ്മ താക്കീത് ചെയ്തതിനെ കുറിച്ചും വിവാഹം മറച്ചു വെച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ഗോവിന്ദയും ഭാര്യ സുനിതയും

ബോളിവുഡിലെ വലിയ താരങ്ങളിൽ ഒരാളാണ് ഗോവിന്ദ. കോമഡി രംഗങ്ങളിലെ ടൈമിംഗ് കൊണ്ടും തന്റെ അസാധ്യമായ നൃത്ത പാടവും കൊണ്ടും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു നടൻ. കോമഡിക്കൊപ്പം തന്നെ റൊമാൻസും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള നടന് നിരവധി സ്ത്രീ ആരാധകരും ഉണ്ടായിരുന്നു.

ബോളിവുഡ് സിനിമയിൽ പ്രേക്ഷകരെ എന്നും ആനന്ദിപ്പിച്ചുള്ളവയാണ് ഗോവിന്ദയുടെ സിനിമകള്‍. ഇന്നും ആരാധകരെ പിടിച്ചിരുത്താന്‍ ഗോവിന്ദയുടെ സിനിമകള്‍ക്ക് സാധിക്കാറുണ്ട്. ബോളിവുഡിലെ പകരക്കാരില്ലാത്ത നടനായി പറയാവുന്ന ഒരാളാണ് ഗോവിന്ദ.

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ കൂടി ആയിരുന്നു ഗോവിന്ദ. 1986 ലായിരുന്നു ഗോവിന്ദയുടെ അരങ്ങേറ്റം. മാസ് ആക്ഷന്‍ ഹീറോകൾ തിളങ്ങി നിന്ന കാലത്തും ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമായി മാറുകയായിരുന്നു ഗോവിന്ദയുടെ സിനിമകള്‍.

കരിയറിൽ അങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടന്റെ വിവാഹം എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടാണ് പുറം ലോകം ഇത് അറിഞ്ഞത്. സുനിത അഹൂജ എന്ന തന്റെ ദീർഘ നാളത്തെ സുഹൃത്തിനെയാണ് നടൻ വിവാഹം കഴിച്ചത്. എന്നാൽ ഇവരുടെ ആദ്യ കുഞ്ഞിന് ഒരു വയസാകുന്നത് വരെ ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു.

govinda

ചെറിയ പ്രായത്തിൽ തന്നെ സുനിത അഹുജയുമായി പ്രണയത്തിലായതാണ് ഗോവിന്ദ. ഇക്കഥ വീട്ടില്‍ അറിഞ്ഞതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കാനും വീട്ടുകാർ തീരുമാനിച്ചു. നടന്റെ അമ്മയ്ക്കായിരുന്നു സുനിതയെ വിവാഹം കഴിച്ച് മകന്‍ സെറ്റിലാവണമെന്ന ആഗ്രഹം കൂടുതൽ. ഒടുവിൽ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി നടന്‍ 1987 ല്‍ വിവാഹിതനാവുകയായിരുന്നു.

എന്നാല്‍ സുനിതയുടെ കൂടെ സമ്മതത്തോടെയാണ് ഇത് മറച്ചു വെക്കാമെന്ന തീരുമാനത്തിലേക്ക് ഗോവിന്ദ എത്തിയത്. അടുത്തിടെ, ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ, ഗോവിന്ദയും സുനിതയും തങ്ങളുടെ പ്രണയകഥയിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഗോവിന്ദയെ പ്രണയിക്കാനായി താൻ തന്റെ ജിജാ ജിയുമായി ബെറ്റ് വച്ചിരുന്നതായി സുനിത വെളിപ്പെടുത്തി. ഗോവിന്ദയെ പരിചയപ്പെടുമ്പോൾ സുനിതയ്ക്ക് വെറും പതിനഞ്ച് വയസ്സായിരുന്നു. മുഹുറത്ത് എന്നൊരു സിനിമ കണ്ട് കാറിൽ മടങ്ങുമ്പോഴാണ് തങ്ങൾക്കിടയിൽ പ്രണയം ഉടലെടുത്തതെന്നും അവർ വെളിപ്പെടുത്തി.

യാത്രക്കിടെ കാറിന്റെ സീറ്റിന് മുകളിൽ വെച്ചിരുന്ന തന്റെ കയ്യുടെ മുകളിൽ സുനിത കൈ വെച്ചു പ്രണയം അറിയിക്കുകയായിരുന്നു എന്ന് ഗോവിന്ദ പറഞ്ഞു. അതിനുശേഷം, അവർ പ്രണയിക്കാൻ തുടങ്ങി. അവളെ ഒഴിവാക്കരുതെന്ന് അമ്മ മുന്നറിയിപ്പ് നൽകിയിരുന്നതായും ഗോവിന്ദ അഭിമുഖത്തിൽ വെളിപ്പെടുത്തി.

അവളെ ചതിച്ചാൽ നീ തെണ്ടി ജീവിക്കേണ്ടി വരുമെന്നാണ് അമ്മ പറഞ്ഞതെന്ന് ഗോവിന്ദ പറഞ്ഞു അമ്മയോട് എത്രമാത്രം സ്നേഹം തോന്നാൻ അവളെന്താ ലക്ഷമിയാണോയെന്ന് താൻ തിരിച്ചു ചോദിച്ചെന്നും ഗോവിന്ദ പറയുന്നുണ്ട്.

govinda

തങ്ങളുടെ വിവാഹം രഹസ്യമാക്കി വെച്ചതിന്റെ കാരണം സുനിതയും പങ്കുവച്ചു. 1987ലാണ് തങ്ങൾ വിവാഹിതരായതെന്നും ആ സമയത്ത് ഗോവിന്ദ തന്റെ കരിയർ തിളങ്ങി നിൽക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. അക്കാലത്ത്, ഒരു നായകൻ വിവാഹം കഴിച്ചാൽ, അവന്റെ ആരാധകരുടെ എണ്ണം കുറയും. അതിനാൽ ഗോവിന്ദയ്ക്ക് ഇഷ്ടമുള്ള അത്രയും സിനിമകൾ ചെയ്യാൻ വേണ്ടി തങ്ങൾ വിവാഹക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു എന്നുമാണ് സുനിത പറഞ്ഞത്.

എന്നാൽ മകൾ ടീന ജനിച്ച ശേഷം അവളുടെ ഒന്നാം ജന്മദിനത്തിൽ ഞങ്ങൾ വിവാഹിതരാണെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. അത്രയും കാലം ഞങ്ങൾ ഞങ്ങളുടെ വിവാഹം രഹസ്യമാക്കി വെച്ചു. ആരും കാണാതിരിക്കാൻ പലപ്പോഴും താൻ മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നും സുനിത പറഞ്ഞു. പ്രണയത്തിൽ ഇത്തരം കാര്യങ്ങൾ കാണാൻ പറ്റുമെന്നും താരപത്നി അഭിമുഖത്തിൽ പറഞ്ഞു.

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X