For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ ഉപദേശം; ആരോടും തിരിച്ച് 'ഐ ലവ് യു ടു' എന്ന് പറഞ്ഞിട്ടില്ലെന്ന് വിജയ് ദേവരകൊണ്ട

  |

  തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. തെലുങ്കിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി മാറിയ വിജയ് ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറ്റിയത്. വമ്പൻ ഹിറ്റായി മാറിയ ചിത്രം മൊഴി മാറ്റിയും റീമേക്ക് ചെയ്തും പല ഭാഷകളിലേക്കും എത്തിയതോടെ വിജയ് ദേവരകൊണ്ടയും പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധനേടുകയിരുന്നു.

  അർജ്ജുൻ റെഡ്ഡിക്ക് പുറമെ ​ഗീതാ ​ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ ചിത്രങ്ങളും വിജയ് ദേവരെകാണ്ടയുടെ ജനപ്രീതി വർധിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ പെൺകുട്ടികളുടെ മനസിലും വിജയ് ഇടം നേടിയിരുന്നു. ഇപ്പോൾ ലൈഗർ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യാ താരമാകാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട.

  Also Read: ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അതിയ ഷെട്ടിയും തമ്മില്ലുള്ള വിവാഹം ഉടനുണ്ടാകുമോ?, സൂചന നൽകി സുനിൽ ഷെട്ടി

  ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ ഒരു അഭിമുഖത്തിൽ താരം പ്രണയത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. താൻ ഇപ്പോൾ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും തന്റെ ജീവിതകാലത്തിന്റെ പകുതിയും ആരെങ്കിലുമായി പ്രണയത്തിലായി പോകുമോ എന്ന ഭയത്തോടെയാണ് താൻ കഴിഞ്ഞിരുന്നതെന്നാണ് താരം പറയുന്നത്. ഇതുവരെ തന്നോട് പ്രണയം പറഞ്ഞ ആരോടും താൻ തിരിച്ച് ‘ഐ ലവ് യു ടു' എന്ന് പറഞ്ഞിട്ടില്ലെന്നും വിജയ് വെളിപ്പെടുത്തി.

  വിജയ് ദേവരകൊണ്ട ഇപ്പോൾ രശ്മിക മന്ദാനയുമായി ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കോഫി വിത്ത് കരണിൽ പങ്കെടുത്തപ്പോൾ ലൈഗറിൽ വിജയുടെ നായികയായ അനന്യ പാണ്ഡെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് സൂചന നൽകിയിരുന്നു. അതിനിടയിലാണ് നടന്റെ ഈ തുറന്നു പറച്ചിൽ.

  Also Read: മുപ്പതിന് മുമ്പ് വിവാഹം, അതും കരിയറിലെ തിരക്കുകൾക്കിടെ; കാരണമെന്തെന്ന് അനുഷ്ക ശർമ്മ

  'ഞാൻ ഇപ്പോൾ പ്രണയത്തിലായിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഞാൻ പ്രണയകഥകളിൽ വിശ്വസിക്കുന്നു. അവ സന്തോഷകരമായ ഒന്നാണ്. എന്നാൽ ഹൃദയം തകരുന്നത് (ബ്രെക്കപ്പ്) ഞാൻ ഭയപ്പെടുന്നു. ഇതുവരെ, അത് സംഭവിച്ചിട്ടില്ല.' വിജയ് പറഞ്ഞു. അതേസമയം തന്റെ ഹൃദയം ഇതുവരെ ആരും തകർത്തിട്ടില്ലെങ്കിലും തന്റെ അച്ഛൻ നൽകിയ ഉപദേശം കാരണം താൻ പലരുടെയും ഹൃദയം തകർത്തിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. അച്ഛന്റെ ആ ഉപദേശം എന്തായിരുന്നു എന്നും നടൻ വിശദീകരിച്ചു.

  'ഞാൻ വളർന്നുവരുമ്പോൾ, സ്നേഹം കാപട്യമാണെന്നും പണമാണ് എല്ലാമെന്നുമാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. ഇത് എന്നെ വല്ലാതെ സ്വാധീനിച്ചതിനാൽ വലുതായപ്പോഴും എനിക്ക് ബന്ധങ്ങളിൽ വിശ്വാസമില്ലായിരുന്നു. എന്റെ അടുക്കൽ വരുന്നവരെല്ലാം എന്തെങ്കിലും ആഗ്രഹവുമായാണ് വരുന്നതെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി.'

  Also Read: അവർ ചെയ്ത് വച്ച രണ്ട് ഐകോണിക്ക് കഥാപാത്രങ്ങളാണത്; മമ്മൂട്ടിയുടേയും ദിലീപിന്റെയും വേഷങ്ങളെക്കുറിച്ച് പൃഥ്വി

  Recommended Video

  Vijay Deverakonda Powerful entry video At JGM Mumbai launch | Filmibeat Malayalam

  'എന്നോട് ഐ ലവ് യു എന്ന് പറഞ്ഞവരോട് പോലും ഞാൻ ഇതുവരെ തിരിച്ച് ഐ ലവ് യു ടു എന്ന് പറഞ്ഞിട്ടില്ല, അത് സ്വാഭാവികമായി വരാതെയായി.' വിജയ് പറഞ്ഞു. എന്നാൽ നടനായതിന് ശേഷം ഒരാളുമായി പ്രണയത്തിലായെന്നും അതിന് ശേഷം പ്രണയത്തോടുള്ള തന്റെ സമീപനം മാറിയെന്നും വിജയ് പറഞ്ഞു. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

  അതേസമയം, ഓഗസ്റ്റ് 25 നാണ് ലൈഗർ റിലീസിന് എത്തുന്നത്. കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ലൈഗർ നിർമ്മിക്കുന്നത്. ഈ പാൻ-ഇന്ത്യ. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. അനന്യ പാണ്ഡെ നായികയാകുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുരി ജഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

  Read more about: vijay deverakonda
  English summary
  Viral: Actor Vijay Deverakonda reveals that he never said I love you too to anyone and also the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X