രണ്ടു തവണയും ജനിച്ചത് ഇരട്ടക്കുട്ടികൾ; പിന്നിലെ കാരണം വെളിപ്പെടുത്തി നടി സെലീന ജെയ്റ്റ്‌ലി

ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടിയാണ് സെലീന ജെയ്റ്റ്ലി. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് സെലീന കൂടുതൽ ശ്രദ്ധനേടുന്നത്. നോ എന്‍ട്രി, ഗോല്‍മാല്‍ റിട്ടേണ്‍സ്, അപ്‌ന സപ്‌ന മണി മണി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ പ്രധാനവേഷങ്ങളിൽ സെലീന അഭിനയിച്ചിട്ടുണ്ട്. 2011 ല്‍ ഓസ്‌ട്രിയക്കാരനായ പീറ്റര്‍ ഹാഗിനെ വിവാഹം ചെയ്തു. അതിനുശേഷം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയ സെലീന അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തോളമായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് പൂർണമായി മാറി നിൽക്കുകയാണ് സെലീന. അതേസമയം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട് താരം. മൂന്ന് മക്കളാണ് നടിക്ക് ഉള്ളത്. ഇരട്ട കുട്ടികളായിട്ടാണ് രണ്ടു തവണയും സെലീനയ്ക്ക് കുട്ടികളുണ്ടായത്. ഇതിൽ ഒരു കുഞ്ഞ് മരണപ്പെടുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഇരട്ട കുട്ടികളിൽ ഒരാളെ നഷ്ടമായതിനെ കുറിച്ച് സെലീന ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

celina jaitley

നടിയുടെ വൈകാരികമായ കുറിപ്പ് വളരെ വേഗത്തിലാണ് വൈറലായി മാറിയത്. തന്റെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സെലീനയുടെ പോസ്റ്റ്. 2017 ല്‍ തനിക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചുവെന്നും അതില്‍ ഒരാളെ നഷ്ടപ്പെട്ട വേദനയില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ അഞ്ച് വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നുമാണ് സെലീന പറഞ്ഞത്. ഷംഷേര്‍ എന്നായിരുന്നു ഈ കുഞ്ഞിന്റെ പേര്.

ഇപ്പോഴിതാ സെലീനയുടെ മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റും ആരാധകരുടെ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു അവസരം സെലീന ആരാധകർക്ക് നൽകിയിരുന്നു. നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയത്. അക്കൂട്ടത്തിൽ ഒരാളുടെ ചോദ്യത്തിനാണ് സെലീന പോസ്റ്റിലൂടെ മറുപടി നൽകിയത്. രണ്ടു തവണയും എന്തുകൊണ്ടാണ് ഇരട്ടക്കുട്ടികളായത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. എവിഎഫ് ചികിത്സയിലൂടെയാണോ അതോ സ്വാഭാവികമായി സംഭവിച്ചതാണോ എന്നായിരുന്നു ആരാധകന്റെ സംശയം.

ഇത് വളരെ രസകരമായ ചോദ്യമായിരുന്നു. നിങ്ങളിൽ പലരും ഇതിന്റെ മറുപടി അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു എന്ന് പറഞ്ഞാണ് സെലീന മറുപടി പങ്കുവച്ചത്. "എനിക്ക് ഒരു അപൂർവമായ ജനിതക അവസ്ഥയുണ്ട്, എന്റെ കാര്യത്തിൽ ഐഡന്റിക്കലായ ഇരട്ടകുട്ടികൾ ഉണ്ടായത് പാരമ്പര്യമായാണ്. ചില ആളുകൾക്ക് അണ്ഡോത്പാദന സമയത്ത് ഒന്നിലധികം അണ്ഡങ്ങൾ പുറത്തുവരാൻ കാരണമാകുന്ന ഒരു ജീൻ പാരമ്പര്യമായി ലഭിക്കാറുണ്ട്, ഇത് ഇത്തരത്തിലുള്ള ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു', എന്നാണ് സെലീന പറഞ്ഞത്.

celina jaitley

ഹൃദയാഘാതത്തെ തുടർന്നായിരുന്നു സെലീനയുടെ കുഞ്ഞിന്റെ മരണം. അതേ കുഞ്ഞിനൊപ്പം ജനിച്ച ആർതറും മാസം തികയാതെ ആയിരുന്നു ജനിച്ചത്. എന്നാൽ ഇന്ന് വളരെ ആരോഗ്യവാനാണ് ആ മകൻ.

2001 ല്‍ മിസ് ഇന്ത്യ പട്ടം നേടിയാണ് സെലീന ബോളിവുഡിലേക്ക് എത്തുന്നത്. അതേവര്‍ഷം തന്നെ മിസ് യൂണിവേഴ്‌സ് മത്സരത്തിലും സെലീന പങ്കെടുത്തു. ആ വർഷം ഫോര്‍ത്ത് റണ്ണറപ്പായിരുന്നു താരം. തന്റെ നേട്ടത്തിന്റെ വാര്‍ഷികത്തില്‍ സെലീന പങ്കുവച്ച കുറിപ്പ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ജനഷീന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സെലീനയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി.

2012 ല്‍ പുറത്തിറങ്ങിയ വില്‍ യു മാരി മീ എന്ന സിനിമയിലാണ് സെലീന അവസാനമായി അഭിനയിച്ചത്. പിന്നീട് അഭിനയം വിട്ട്, ഭര്‍ത്താവിനൊപ്പം ഓസ്ട്രീയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു സെലീന. ഹിന്ദിയ്ക്ക് പുറമെ കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം സെലീന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X