അയാൾ അതിന് അഭിനയിച്ചിട്ടുണ്ടോ! ഞാൻ കണ്ടിട്ടില്ലല്ലോ; മുൻ കാമുകൻ ഹൃത്വിക് റോഷനെ പരിഹസിച്ച് കങ്കണ
ബോളിവുഡിലെ ഏറ്റവു മികച്ച നടിമാരിൽ ഒരാളാണ് കങ്കണ റണാവത്. അതേസമയം തന്നെ ഒരു വിവാദ താരം കൂടിയാണ് നടി. ഓണ്‍ സ്‌ക്രീനിൽ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ കയ്യടി നേടുമ്പോഴും ഓഫ് സ്‌ക്രീനിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുടെയും മറ്റുപേരിൽ വിമർശനങ്ങൾ കേൾക്കാറുണ്ട് താരം.
അടുത്തിടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ പെട്ട നടിയാകും കങ്കണ. ഒരുപാട് വിവാദങ്ങളില്‍ കങ്കണ പേര് ഉയർന്നു വന്നിട്ടുണ്ട്. ബോളിവുഡ് വിവാദങ്ങളുടെ കേന്ദ്ര ബിന്ദു ആയിട്ടൊക്കെ കങ്കണയെ പറയാറുണ്ട്. കങ്കണയുടെ പ്രണയങ്ങളും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. ഹൃത്വിക് റോഷനുമായിട്ടുള്ള നടിയുടെ ബന്ധമൊക്കെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

നേരത്തെ തന്നെ കങ്കണയെയും ഹൃതിക്കിനെ ചേർത്തുള്ള വാർത്തകൾ അവസാനിച്ചിരുന്നു. എന്നാൽ ഇന്നലെ ഒരൊറ്റ ട്വീറ്റിലൂടെ വീണ്ടും അത് വാർത്തയാക്കി മാറ്റിയിരിക്കുകയാണ് കങ്കണ. കഴിഞ്ഞ ദിവസം ട്വിറ്ററിൽ 'ആസ്ക് കങ്കണ' എന്നൊരു സെഷനിലൂടെ ആരാധകർക്ക് തന്നോട് ചോദ്യം ചോദിക്കാൻ കങ്കണ അവസരം നൽകിയിരുന്നു.
അതിൽ ഒരു ആരാധകന്റെ ചോദ്യം, ഹൃത്വിക് റോഷൻ, പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ച് എന്നിവരിൽ നിന്ന് മികച്ച നടനെ തിരഞ്ഞെടുക്കാൻ ആയിരുന്നു. ഹൃതിക് റോഷൻ മുൻ കാമുകനും ദിൽജിത് ട്വിറ്ററിലെ കങ്കണയുടെ ഒരു പ്രധാന എതിരാളിയുമായിരുന്നു. നിരവധി തവണ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

തീർത്തും വിവാദമായി തീർന്നേക്കാവുന്ന ഒരു ചോദ്യം ആയിരുന്നു ആരാധകന്റേത്. മറ്റേത് താരമായിരുന്നെങ്കിൽ ഒരുപക്ഷെ ഒഴിവാക്കിയേക്കാവുന്നതിന് കങ്കണ നൽകിയ മറുപടി ഭീകരമായിരുന്നു. ട്രോളിക്കൊണ്ട്, അവർ അഭിനയിക്കുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് കങ്കണ പറഞ്ഞത്.
വ്യത്യസ്ത വേഷങ്ങളിൽ എത്തി എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ഹൃത്വിക് ആക്ഷൻ ചെയ്യുന്ന ആളും. മറുവശത്ത്, ഉഡ്താ പഞ്ചാബ്, ജോഗി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ ദിൽജിത്തിനെ ഗാന വീഡിയോകൾ നിർമ്മിക്കുന്ന ആൾ മാത്രമാണെന്നുമാണ് കങ്കണ പറഞ്ഞത്.

"ഒരാൾ ആക്ഷൻ ചെയ്യുന്ന ആളും മറ്റൊരാൾ പാട്ട് വീഡിയോകൾ ചെയ്യുന്ന ആളുമാണെന്ന് ഞാൻ കരുതുന്നു, സത്യസന്ധമായി ഇവർ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടില്ല... എന്നെങ്കിലും അവർ അഭിനയിക്കുന്നത് കണ്ടാൽ മാത്രമേ പറയാൻ കഴിയൂ... അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്നെ ഒന്ന് അറിയിക്കൂ നന്ദി,' എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.

ക്രിഷ് 3 എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഹൃത്വിക് റോഷനും കങ്കണ റണാവത്തും പ്രണയത്തിലായതായി റിപ്പോർട്ടുകൾ വന്നത്. ആ സമയത്ത് ഹൃത്വിക് സുസൈൻ ഖാനുമായി വിവാഹിതനായിരുന്നു. അതേസമയം, ഹൃത്വിക്കുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കങ്കണ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതോടെ, സുസെയ്‌ൻ വിവാഹമോചനത്തിന് അപേക്ഷ നൽകി.

ഇതോടെ ഹൃത്വിക്കും സൂസന്നയും പിരിഞ്ഞാൽ, കങ്കണയുമായുള്ള വിവാഹം ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ അതിനിടെ ഹൃത്വിക് കങ്കണ റണാവത്തുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കങ്കണയുടെ ക്വീൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഹൃത്വിക് റോഷൻ കങ്കണയുടെ അടുത്തേക്ക് വീണ്ടും എത്തിയിരുന്നു, എന്നാൽ അപ്പോഴേക്കും താൻ പൂർണമായും ആ ബന്ധം ഉപേക്ഷിച്ചിരുന്നു എന്നാണ് കങ്കണ പറഞ്ഞത്.
അതേസമയം, തേജസ്, ടികു വെഡ്‌സ് ഷേരു, എമർജൻസി, ചന്ദ്രമുഖി 2 എന്നിവയാണ് കങ്കണയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ. എമർജൻസിയിൽ ഇന്ദിര ഗാന്ധി ആയിട്ടാണ് നടി അഭിനയിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും.


Click it and Unblock the Notifications