അതെന്നെ ഭ്രാന്ത് പിടിപ്പിച്ചു; ലെസ്ബിയനാക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞത് പണിയായി: നര്‍ഗിസ് ഫഖ്രി

രൺബീർ കപൂർ നായകനായ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ സ്വപ്നതുല്യമായ തുടക്കം ലഭിച്ച നടിയാണ് നര്‍ഗിസ് ഫഖ്രി. പിന്നീട് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ നർഗീസ് പ്രേക്ഷകരുടെ മനസിലും ഒരിടം നേടിയെടുത്തിട്ടുണ്ട്. ഇടക്കാലത്ത് സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന താരം ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.

ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വം കൊണ്ടും ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള നടിയാണ് നര്‍ഗിസ് ഫഖ്രി. അഭിമുഖങ്ങളിലും മറ്റും സിനിമയില്‍ കാണാത്ത തന്റെ മറ്റൊരു മുഖം നര്‍ഗിസ് പുറത്തെടുക്കാറുണ്ട്. തമാശകള്‍ പറഞ്ഞ് ആളുകളെ രസിപ്പിക്കാന്‍ നര്‍ഗിസിന് അറിയാം. ഒപ്പം തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനോ ഗോസിപ്പുകളോട് പ്രതികരിക്കാനോ താരം മടിക്കാറില്ല. മുൻപ് തന്റെ റിലേഷൻഷിപ്പിനെ കുറിച്ചൊക്കെ നര്‍ഗിസ് തുറന്നു സംസാരിച്ചത് ശ്രദ്ധനേടിയിട്ടുണ്ട്.

Nargis Fakhri

ഇപ്പോഴിതാ രൺബിർ കപൂർ, ഷാഹിദ് കപൂർ എന്നിവരെ ചേർത്ത് തന്റെ പേരിൽ വന്നിട്ടുള്ള ഗോസിപ്പുകളിൽ പ്രതികരിച്ചിരിക്കുകയാണ് നര്‍ഗിസ്. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒരിക്കൽ ഷാഹിദ് കപൂറുമായി താൻ പ്രണയത്തിലാണെന്ന വാർത്ത വന്നതും തന്നെ ഭ്രാന്ത് പിടിപ്പിച്ചതായി നർഗീസ് തുറന്നു പറഞ്ഞു. രൺബീറുമായി ചേർത്ത് വന്ന ഡേറ്റിങ് അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം.

"അത് എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ഞാൻ ഷാഹിദ് കപൂറിന്റെ അപാർട്മെന്റിലേക്ക് താമസം മാറിയതായി ഒരിക്കൽ ഒരു റിപ്പോർട്ട് വന്നിരുന്നു, എന്റെ അമ്മ അദ്ദേഹത്തെ കാണാനായി ഇവിടെ എത്തിയിട്ടുണ്ട് എന്നൊക്കെ ആയിരുന്നു റിപ്പോർട്ടിൽ, ആ വാർത്തകളൊന്നും ഞാൻ എടുത്ത് വെച്ചില്ല. അത് എടുത്ത് വയ്‌ക്കേണ്ടത് ആയിരുന്നെന്ന് തോന്നുന്നു.

അതിനു പിന്നാലെ ഒരുപാട് പേർ എനിക്ക് മെസേജ് അയച്ചു. 'ഓ, നിന്റെ അമ്മ ഇവിടെ എത്തിയോ? എന്താണ് വിശേഷം' എന്നൊക്കെ ചോദിച്ചു കൊണ്ടായിരുന്നു മെസേജുകൾ, സത്യത്തിൽ എന്റെ അമ്മ ഇങ്ങോട്ട് വന്നിട്ട് പോലുമിലായിരുന്നു. അന്ന് മുതൽ ഞാൻ ഇതൊക്കെ അനുഭവിക്കുന്നതാണ്" നര്‍ഗിസ് പറഞ്ഞു.

നിരന്തരമായി ഗോസിപ്പുകൾ വരുന്നതിനിടെ നടത്തിയ ഒരു പരമാർശം നർഗീസിനെ വലിയ വിവാദത്തിൽ കൊണ്ടുപോയി ചാടിച്ചിരുന്നു. അതേക്കുറിച്ചും നടി സംസാരിച്ചു. "ഒരു വനിതാ റിപ്പോർട്ടർ എന്റെ അടുത്ത് വന്ന് ചോദിച്ചു, 'ഓ, ബി-ടൗൺ താരങ്ങളുമായി ആസ്വദിക്കുന്നതിൽ എന്ത് തോന്നുന്നു' എന്ന്. എന്തോ ഉദ്ദേശിച്ചു കൊണ്ടായിരുന്നു അവരുടെ ചോദ്യം. എന്നെ പലരുമായും ചേർത്തും അവർ പല കഥകളും എഴുതിയിരുന്നു.

Nargis Fakhri

എനിക്ക് ആണെങ്കിൽ അവരെ ആരെയും അറിയുകയുമില്ല. ഞാൻ അവരോട് പറഞ്ഞു, 'ആഹ്, നിങ്ങൾ എന്നെ ഒരു ലെസ്ബിയൻ ആക്കുന്നത് കൂടെ കാണാൻ കാത്തിരിക്കുകയാണ് ഞാൻ' എന്ന്. പിറ്റേന്ന് അതായിരുന്നു തലക്കെട്ട്, ഞാൻ പെട്ടു. ഞാൻ പരിഹസ ചുവയോടെ പറഞ്ഞതാണ്. അതുകേട്ട് മുഖം താഴ്ത്തിയാണ് അവർ നടന്നു പോയത്. രസകരമായ നിമിഷമായിരുന്നു അത്." നര്‍ഗിസ് പറഞ്ഞു.

ഈ മാസം ആദ്യം റോക്ക്സ്റ്റാർ 12 വർഷം പൂർത്തിയാക്കിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള ഓർമകളും നടി പങ്കുവെച്ചു. സംവിധായകൻ ഇംതിയാസ് തന്നെ സിനിമയിലേക്ക് വിളിക്കുമ്പോൾ രൺബീർ കപൂർ ആരാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്ന് നർഗീസ് പറഞ്ഞു. ആ സിനിമയ്ക്ക് ശേഷം വല്ലാത്ത ഒരു അവസ്ഥയായിരുന്നു. "എനിക്ക് ഭയങ്കര സമ്മർദ്ദം തോന്നി, അത്രയും വലിയൊരു സിനിമയായിരുന്നു അത്," നർഗിസ് പറഞ്ഞു.

അമേരിക്കയിലാണ് നർഗിസ് ജനിച്ചു വളർന്നത്. റോക്ക്സ്റ്റാറിലൂടെ ശ്രദ്ധനേടിയ താരം പിന്നീട് മദ്രാസ് കഫേ, മെയിൻ തേരാ ഹീറോ, ഹൗസ്ഫുൾ 3 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ശിവ് ശാസ്ത്രി ബാൽബോ, ഹരി ഹര വീര മല്ലു എന്നിവയാണ് നര്‍ഗിസ് ഫഖ്രിയുടെ പുതിയ സിനിമകൾ.

More from Filmibeat

Read more about: nargis fakhri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X